സംസ്ഥാന സ്കൂൾ കലോത്സവത്തിന് സൗജന്യ യാത്രാ സൗകര്യം ഒരുക്കി കെഎസ്ആർടിസി

0

സംസ്ഥാന സ്കൂൾ കലോത്സവത്തിന് സൗജന്യ യാത്രാ സൗകര്യം ഒരുക്കി കെഎസ്ആർടിസി. പത്ത് ഇലക്ട്രിക്ക് ബസുകളാണ് കലോത്സവത്തിനായി സർവീസ് നടത്താൻ കെഎസ്ആർടിസി ഒരുക്കിയിരിക്കുന്നത്. വിവിധ വേദികളെ ബന്ധിപ്പിച്ച് രാവിലെ 8 മുതൽ രാത്രി 9 വരെയാണ് ബസ് സർവീസ് നടത്തുക. വേദികളിൽ നിന്നും പുത്തരിക്കണ്ടം മൈതാനത്തെ ഭക്ഷണ കേന്ദ്രത്തിലേക്കാണ് പ്രധാനമായും ബസ് സർവീസ് നടത്തുക.

മുൻ വർഷങ്ങളിൽ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും മാത്രമാണ് ബസ് സർവീസുകൾ നൽകിയിരുന്നത്. എന്നാൽ ഈ കലോത്സവത്തിന് കുട്ടികൾക്ക് മാത്രമല്ല അവരുടെ അധ്യാപകർക്കും പരിശീലകർക്കും കാണികൾക്കും സൗജന്യ യാത്രാ സൗകര്യമാണ് കെഎസ്ആർടിസി ഒരുക്കിയിരിക്കുന്നതെന്ന് ട്രാൻസ്‌പോർട്ടേഷൻ കമ്മിറ്റിയുടെ കൺവീനറായ ഡോ റോയ് ബി ജോൺ പറഞ്ഞു.

തലസ്ഥാന നഗരിയെ ഉത്സവ ലഹരിയിലാക്കി 63-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിൻ്റെ ആദ്യദിനം പിന്നിടുമ്പോൾ നെയ്യാറ്റിൻകര എംഎൽഎ കെ ആൻസലന്റെ നേതൃത്വത്തിൽ ട്രാൻസ്‌പോർട്ടേഷൻ കമ്മിറ്റിയുടെ കീഴിലാണ് ഈ ഇലക്ട്രിക്ക് ബസുകളുടെ പ്രവർത്തനങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. കെഎസ്ആർടിസിയുടെ സർവീസുകൾക്ക് പുറമെ ജില്ലയിലെ സ്കൂൾ ബസുകളും കലോത്സവത്തിനായി സജ്ജീകരിച്ചിട്ടുണ്ട്.

About The Author

Leave a Reply

Your email address will not be published. Required fields are marked *