കടുവ ആക്രമണം; വനം മന്ത്രിയുടെ അധ്യക്ഷതയിൽ പ്രത്യേക യോ​ഗം ചേരും

0

നരഭോജി കടുവയുടെ ആക്രമണം നാളെ വയനാട്ടിൽ പ്രത്യേക യോഗം ചേരും. മുഖ്യ വനപാലകർ യോഗത്തിൽ പങ്കെടുക്കുമെന്നും. വനം മന്ത്രിയുടെ അധ്യക്ഷതയിലാണ് യോഗം ചേരുകയെന്നും വനം മന്ത്രി എ കെ ശശീന്ദ്രൻ അറിയിച്ചു.

ജനങ്ങളുടെ പ്രതിഷേധം ന്യായമായി കാണുന്നു. ആക്രമിച്ചത് നരഭോജി കടുവയാണെന്ന് തിരിച്ചറിഞ്ഞു. കടുവയെ വെടിവെച്ചു കൊല്ലാനുള്ള നടപടികൾ നടക്കുകയാണെന്നും മന്ത്രി അറിയിച്ചു.

പ്രതിപക്ഷത്തിന് പ്രതിഷേധിക്കാനുള്ള അവകാശമുണ്ട്. എന്നാൽ ഇപ്പോൾ നടത്തുന്ന യാത്ര രാഷ്ട്രീയ പ്രേരിതമാണെന്നും മന്ത്രി പറഞ്ഞു. 1972 ലെ വന്യജീവി സംരക്ഷണ നിയമമാണ് വിനയാവുന്നത്. അതിനെതിരെ പാർലമെൻ്റിൽ ശബ്ദം ഉയർത്താൻ പ്രതിപക്ഷം തയ്യാറാവുന്നില്ലെന്നും. പ്രതിപക്ഷം കേന്ദ്രത്തിനെതിരെ ക്യാമ്പയിൻ നടത്താൻ തയ്യാറാവാത്തത് എന്ത്കൊണ്ടാണെന്നും മന്ത്രി ചോദിച്ചു.

അതേസമയം, ആദിവാസി സ്ത്രീയെ കൊലപ്പെടുത്തിയ നരഭോജി കടുവയെ കുടുക്കാൻ കുങ്കി ആനകൾ എത്തും. കടുവയെ കൂട്ടിൽ അകപ്പെടുത്തുന്നതിനാണ് പ്രാഥമിക പരിഗണന നൽകുന്നത്.

പ്രിയദർശിനി എസ്റ്റേറ്റിന്റെ ഭാഗത്ത് കടുവ ഉണ്ട്. കടുവയെ കൂട്ടിൽ അകപ്പെടുത്തുന്നത് വരെ പട്രോളിങ് തുടരും, നിരീക്ഷണത്തിനായി 38 ക്യാമറകൾ സ‍ജ്ജീകരിച്ചിട്ടുണ്ട്. 6 ലൈഫ് സ്ട്രീം ക്യാമറകൾ കൂടി നിരീക്ഷണത്തിനായി പുതുതായി സ്ഥാപിക്കും.

About The Author

Leave a Reply

Your email address will not be published. Required fields are marked *