ഗായകൻ പി ജയചന്ദ്രന്റെ സംസ്കാരം പറവൂർ ചേന്നമംഗലത്തെ പാലിയത്ത് തറവാട് വീട്ടുവളപ്പിൽ നടന്നു
മലയാളികളുടെ പ്രിയ ഗായകൻ പി ജയചന്ദ്രന്റെ സംസ്കാരം നടന്നു. പറവൂർ ചേന്നമംഗലത്തെ പാലിയത്ത് തറവാട് വീട്ടുവളപ്പിലാണ് സംസ്കാരം നടന്നത്. മകനും ബന്ധുക്കളുമാണ് ചിതയ്ക്ക് തീകൊളുത്തിയത്.ഇന്നലെ പൂങ്കുന്നത്തെ വീട്ടിലും തുടർന്ന് സംഗീത നാടക അക്കാദമി തിയേറ്ററിലും പൊതുദർശനം ഉണ്ടായിരുന്നു. കലാ സാഹിത്യ സിനിമ മേഖലയിലെ നിരവധി പ്രമുഖരാണ് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയത്.
ഡിസംബർ ഒമ്പത് വൈകീട്ട് എട്ട് മണിയോടെയാണ് ജയചന്ദ്രൻ മരിച്ചത്. ഏഴ് മണിക്ക് പൂങ്കുന്നത്തെ വീട്ടില്‍ കുഴഞ്ഞ് വീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അര്‍ബുദ രോഗത്തെ തുടര്‍ന്ന് കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ചികിത്സയിലായിരുന്നു.