ഷാൻ വധക്കേസ്: ജാമ്യം റദ്ദാക്കിയതിന് പിന്നാലെ ഒളിവിൽ പോയ പ്രതികൾ പിടിയിൽ

0

എസ്ഡിപിഐ നേതാവ് ഷാൻ വധക്കേസില്‍ ഹൈക്കോടതി ജാമ്യം റദ്ദാക്കിയ പ്രതികൾ അറസ്റ്റിൽ. രണ്ട് മുതൽ ആറ് വരെയുള്ള പ്രതികളായ വിഷ്ണു, അഭിമന്യു, സാനന്ദ്, അതുൽ, ധനീഷ് എന്നിവരാണ് അറസ്റ്റിലായത്. തമിഴ്നാട്ടിലെ പഴനിയിൽ നിന്നാണ് ഇവർ പിടിയിലായത്.

പിടികൂടിയത് മണ്ണഞ്ചേരി സിഐയുടെ നേതൃത്വത്തിലുള്ള സംഘം. ജാമ്യം റദ്ദാക്കിയതിനെ തുടർന്ന് ഇവർ ഒളിവിൽ പോയിരുന്നു. ഇവർക്കെതിരെ ആലപ്പുഴ ജില്ലാ സെഷൻസ് കോടതി വാറണ്ട് പുറപ്പെടുവിച്ചിരുന്നു ഇവരെ രക്ഷിക്കാൻ സഹായിച്ചതിന് കഴിഞ്ഞ ഒരു ആറു വരെ പൊലീസ് അറസ്റ്റ് ചെയ്തു.

പ്രതികളായ അഞ്ച് പേരും ആർഎസ്എസ്-ബിജെപി പ്രവർത്തകരാണ്. ജാമ‍്യം റദ്ദാക്കിയതിന് പിന്നാലെ ഇവർ ഒളിവിലായിരുന്നു. തുടർന്ന് ആലപ്പുഴ ജില്ലാ സെഷൻസ് കോടതി ഇവർക്കെതിരേ വാറണ്ട് പുറപ്പെടുവിച്ചിരുന്നു.

എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയായ അഡ്വ. കെ.എസ്. ഷാനിനെ ആർഎസ്എസ്- ബിജെപി പ്രവർത്തകർ ചേർന്ന് വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. 2021 ഡിസംബർ 21 നായിരുന്നു ഷാൻ കൊല്ലപ്പെട്ടത്. ആർഎസ്എസ്, ബിജെപി പ്രവർത്തകരായ 11 പേരാണ് കേസിലെ പ്രതികൾ.

പ്രതികളിൽ ചിലരെ കസ്റ്റഡിയിലെടുത്തെങ്കിലും തുടർനടപടിയുണ്ടായില്ല. 2021 ൽ വയലാറിലെ ആർഎസ്എസ് പ്രവർത്തകൻ നന്ദുവിനെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ വെട്ടി കൊലപ്പെടുത്തിയിരുന്നു. ഇതിന്‍റെ പ്രതികാരമായിട്ടാണ് ഷാനിനെ കൊലപ്പെടുത്തിയെന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ.

About The Author

Leave a Reply

Your email address will not be published. Required fields are marked *