സംസ്ഥാനത്ത് റോഡ് യൂസേഴ്സ് ആക്‌ട് നിയമം വരണം; ട്രാൻസ്പോർട്ട് കമ്മീഷണർ

0

കാല്‍നട യാത്രക്കാർ ട്രാഫിക് നിയമങ്ങള്‍ പാലിച്ചില്ലെങ്കില്‍ പിഴ ഈടാക്കുമെന്നും ഇതിന് നിയമനിർമാണം ആവശ്യമെന്നും ട്രാൻസ്പോർട്ട് കമ്മീഷണർ നാഗരാജു ചക്കിലം. നിലവില്‍ പിഴ ഈടാക്കുന്നത് മോട്ടോർ വെഹിക്കിള്‍ ആക്‌ട് പ്രകാരമാണ്. പിഴ ഈടാക്കുന്നതിന് നിയമനിർമാണം ആവശ്യമാണ്. നിലവിലെ മോട്ടോർ വെഹിക്കിള്‍ നിയമങ്ങള്‍ അപര്യാപ്തമാണ്. സംസ്ഥാനത്ത് റോഡ് യൂസേഴ്സ് ആക്‌ട് എന്നൊരു നിയമം വരുകയാണെങ്കില്‍ ആ നിയമ പ്രകാരം പിഴ ഈടാക്കാൻ സാധിക്കുമെന്നും ട്രാൻസ്പോർട്ട് കമ്മീഷണർ പറഞ്ഞു.

കാല്‍നടയാത്രക്കാരുടെ അശ്രദ്ധമൂലം അപകടങ്ങള്‍ വർദ്ധിക്കുന്നുണ്ട്. നിയമ നിർമ്മാണത്തിലൂടെ അപകടങ്ങള്‍ കുറയ്ക്കാനാവും. എല്ലാം അപകടങ്ങള്‍ക്കും കാരണം വാഹനങ്ങളുടെ ശ്രദ്ധക്കുറവാണെന്ന് പറയാൻ കഴിയില്ല. കാല്‍നട യാത്രക്കാരനാണ് അപകടത്തിന് പിന്നില്‍ എങ്കില്‍ ഡ്രൈവർ കുറ്റക്കാരനാവില്ല. മോട്ടോർ വെഹിക്കിള്‍ ആക്‌ട് പ്രകാരം കുറ്റം ചെയ്തത് ആരാണെന്ന് കണ്ടെത്തുന്നത് അന്വേഷണത്തിലൂടെ ആയിരിക്കുമെന്നും ട്രാൻസ്പോർട്ട് കമ്മീഷണർ കൂട്ടിച്ചേർത്തു.

About The Author

Leave a Reply

Your email address will not be published. Required fields are marked *