വാഹന ഗതാഗതം നിരോധിച്ചു

0
തലശ്ശേരി തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്തിലെ പത്തായക്കല്ല് പാലത്തിന്റെ അറ്റകുറ്റപ്പണിയുടെ ഭാഗമായി ടാറിംഗ് പ്രവൃത്തി നടക്കുന്നതിനാല്‍ ഇതുവഴിയുള്ള വാഹന ഗതാഗതം ജനുവരി 13, 14 തീയതികളില്‍ പൂര്‍ണ്ണമായും നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് പാലങ്ങള്‍ ഉപവിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. വാഹനങ്ങള്‍ കല്ലിക്കണ്ടി വഴി കടന്നുപോകണം. ഫോണ്‍- 0497 2700310

ഓലായിക്കര-കോട്ടയം അങ്ങാടി റോഡില്‍ ഓലായിക്കര ജുമാമസ്ജിദിന് സമീപം അപകടാവസ്ഥയിലുള്ള കലുങ്ക് പുനര്‍ നിര്‍മ്മിക്കുന്നതിനാല്‍ ഇതു വഴിയുള്ള ഗതാഗതം ജനുവരി 14 മുതല്‍ 19 വരെ നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് ദേശീയപാത ഉപവിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ അറിയിച്ചു. വാഹനങ്ങള്‍ ഓലായിക്കര മംഗലോട്ട്ചാല്‍- ആയിരംതെങ്ങ് -കിണവക്കല്‍ വഴി പോകണം.

കണ്ണൂര്‍ കോര്‍പ്പറേഷന്‍, അഴീക്കോട് ഗ്രാമപഞ്ചായത്ത് എന്നിവയെ ബന്ധിപ്പിക്കുന്ന കാപ്പിലെ പീടിക – പള്ളിയാമൂല റോഡ് കി.മി. 0/000 മുതല്‍  2/200 വരെ പൊതുമരാമത്ത് വകുപ്പിന്റെ പ്രവൃത്തി നടക്കുന്നതിനാല്‍ ഇതു വഴിയുള്ള വാഹന ഗതാഗതം ജനുവരി 15 മുതല്‍ 20 വരെ പൂര്‍ണ്ണമായും നിരോധിച്ചതായി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

About The Author

Leave a Reply

Your email address will not be published. Required fields are marked *