വയനാട് ഡിസിസി ട്രഷററുടെയും മകന്റെയും മരണത്തിന് പിന്നാലെ നിയമനക്കോഴ ആരോപണങ്ങളിൽ കേസെടുത്ത് പൊലീസ്

0

വയനാട് ഡിസിസി ട്രഷറർ എൻഎം വിജയന്റെയും മകന്റെയും മരണത്തിന് പിന്നാലെ ഉയർന്ന നിയമനക്കോഴ ആരോപണങ്ങളിൽ കേസെടുത്ത് പൊലീസ്. താളൂർ സ്വദേശി പത്രോസ്, പുൽപ്പള്ളി സ്വദേശി സായൂജ് എന്നിവരുടെ പരാതികളിലാണ് കേസ്. മരണത്തിൽ കെപിസിസി ഉപസമിതി അംഗങ്ങൾ വയനാട്ടിലെത്തി തെളിവെടുപ്പ് നടത്തും.ആരോപണവിധേയനായ സുൽത്താൻ ബത്തേരി എംഎൽഎ ഐ സി ബാലകൃഷ്ണന്റെ രാജി ആവശ്യപ്പെട്ട് സിപിഐഎം പ്രതിഷേധം ശക്തമാക്കുകയാണ്. ഓഫീസിലെത്തുന്ന കെപിസിസി ഉപസമിതി അംഗങ്ങൾ പാർട്ടി നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. തുടർന്ന് എൻ.എം വിജയന്റെ വീട്ടിലെത്തുമെന്നാണ് സൂചന. പാർട്ടിയിൽ നിന്ന് നീതിലഭിച്ചില്ലെന്ന കുടുംബത്തിന്റെ ആരോപണം നിലനിൽക്കുന്നതിനിടെയാണ് സമിതിയുടെ അന്വേഷണം.

എൻഎം വിജയന്റെ മരണശേഷം കോൺഗ്രസ് ബന്ധപ്പെട്ടിട്ടില്ലെന്നും പിതാവിന്റെ മരണം കുടുംബ പ്രശ്‌നമാക്കി മാറ്റാനായിരുന്നു ആദ്യം മുതൽ ശ്രമിച്ചിരുന്നതെന്ന് കുടുംബം ആരോപിച്ചു. അതേസമയം എൻഎംവിജയന്റെ കത്തുകളും ആത്മഹത്യ കുറിപ്പും ഫോറൻസിക് പരിശോധനയ്ക്ക് അയക്കാനാണ് പൊലീസ് നീക്കം. ആത്മഹത്യ കുറിപ്പിൽ പേരുള്ളവരിൽ നിന്ന് മൊഴിയെടുക്കാനും പൊലീസും വിജിലൻസും തീരുമാനിച്ചിട്ടുണ്ട്.

About The Author

Leave a Reply

Your email address will not be published. Required fields are marked *