പെരിയ ഇരട്ടകൊലപാതകം; കേസിൻ്റെ വിധിയിൽ തൃപ്തരല്ലെന്ന് കുടുംബം
പെരിയ ഇരട്ടകൊലപാതക കേസിൻ്റെ വിധിയിൽ തൃപ്തരല്ലെന്ന് കൃപേഷിൻ്റെയും ശരത്തിൻ്റെയും കുടുംബം. കേസിൽ പ്രതികൾക്ക് വധശിക്ഷ നൽകണമെന്ന് അഭ്യർത്ഥിച്ചിരുന്നു. ഒന്ന് മുതൽ എട്ട് വരെയുള്ള പ്രതികൾക്ക് വധശിക്ഷ പ്രതീക്ഷിച്ചിരുന്നു. എന്നാൽ ഇരട്ട ജീവപര്യന്തമാണ് ലഭിച്ചത്. സിപിഐഎം നേതാക്കൾക്ക് നൽകിയ ശിക്ഷ കുറഞ്ഞു പോയെന്നും കൃപേഷിൻ്റെ അച്ഛൻ പ്രതികരിച്ചു. അവർക്ക് അഞ്ച് വർഷം മാത്രമാണ് ശിക്ഷ നൽകിയിരിക്കുന്നത്. ശിക്ഷ കുറഞ്ഞതിനാൽ പ്രോസിക്യൂട്ടറുമായി ആലോചിച്ച് ഏതറ്റം വരെയും പോയി ശിക്ഷ നേടി കൊടുക്കുമെന്നും കുടുംബം അറിയിച്ചു. വിധിക്ക് പിന്നാലെ കൃപേഷിൻ്റെയും ശരത്തിൻ്റെയും സ്മൃതി മണ്ഡപത്തില്‍ വൈകാരി രംഗങ്ങളാണ് ഉണ്ടായത്. വിധി അറിഞ്ഞ് കൃപേഷിൻ്റെയും ശരത് ലാലിൻ്റെയും കുടുംബം പൊട്ടി കരഞ്ഞു.