Month: January 2025

സനാതനധര്‍മത്തെ സംഘപരിവാറിന് ചാര്‍ത്തിക്കൊടുക്കണ്ട; മുഖ്യമന്ത്രിക്കെതിരെ സതീശന്‍

പച്ചവെള്ളത്തിന് തീപിടിപ്പിക്കുന്ന വര്‍ഗ്ഗീയതയാണ് കേരളത്തിലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. അപകടകരമായ സാഹചര്യമെന്നും ചേരിതിരിവ് ഉണ്ടാക്കാന്‍ അവസരം കാത്തിരിക്കുന്നുവെന്നും പേടിയാണ് സംസാരിക്കാനെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു....

അമേരിക്കയിൽ പുതുവർഷ ആഘോഷത്തിനിടെ ജനക്കൂട്ടത്തിലേക്ക് ട്രക്ക് ഓടിച്ചുകയറ്റി, വെടിവെപ്പ്; 10 മരണം

അമേരിക്കയില്‍ ജനക്കൂട്ടത്തിടയിലേക്ക് ട്രക്ക് ഓടിച്ചു കയറ്റി. സംഭവത്തില്‍ 10 പേര്‍ കൊല്ലപ്പെട്ടു. 35 പേര്‍ക്ക് പരുക്കേറ്റു. ന്യൂ ഓര്‍ലിയന്‍സിലാണ് അപകടം. ട്രക്ക് ഡ്രൈവര്‍ ജനക്കൂട്ടത്തിന് നേരെ വെടിയുതിര്‍ത്തുവെന്നും...

നാഷണൽ ഫെൻസിങ് ചാമ്പ്യൻഷിപ്പ്: പിസ്റ്റുകളിൽ നിറഞ്ഞ് കേരള താരങ്ങൾ

35-ാമത് സീനിയർ നാഷണൽ ഫെൻസിങ് ചാമ്പ്യൻഷിപ്പ് നടക്കുന്ന മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ പിസ്റ്റുകളിൽ ഉജ്വല പ്രകടനവുമായി കേരള താരങ്ങൾ. 29 സംസ്ഥാനങ്ങളിൽ നിന്നുമായി 700 ഓളം മത്സരാർത്ഥികൾ...

മുണ്ടക്കൈ-ചൂരൽമല ദുരന്തം: പുനരധിവാസം സമയബന്ധിതമായി പൂർത്തിയാക്കും; സഹായങ്ങൾ ഏകോപിപ്പിക്കും: മുഖ്യമന്ത്രി

വയനാട് മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസ പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നല്‍കി. 750 കോടി രൂപ ചിലവില്‍ കല്‍പറ്റയിലും നെടുമ്പാലയിലുമായി രണ്ട് ടൗണ്‍ഷിപ്പുകളാണ് സര്‍ക്കാര്‍ നിര്‍മിക്കുക. കല്‍പറ്റയില്‍ അഞ്ച് സെന്റിലും...

നിയുക്ത ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ കേരളത്തിലെത്തി; സത്യപ്രതിജ്ഞ നാളെ

നിയുക്ത ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേകർ കേരളത്തിലെത്തി. തിരുവനന്തപുരം വിമാനത്താവളത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും നിയമസഭാ സ്പീക്കർ എ എൻ ഷസീറും മന്ത്രിമാരും ചേർന്ന് രാജേന്ദ്ര വിശ്വനാഥ്...

31 തദ്ദേശവാർഡുകളിലെ ഉപതിരഞ്ഞെടുപ്പിന് വോട്ടർപട്ടിക പുതുക്കുന്നു; കരട് പട്ടിക ജനുവരി മൂന്നിന് പ്രസിദ്ധീകരിക്കും

സംസ്ഥാനത്തെ 31 തദ്ദേശ സ്വയംഭരണ വാർഡുകളിലെ വോട്ടർപട്ടിക സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ പുതുക്കുന്നു. കരട് വോട്ടർപട്ടിക ജനുവരി മൂന്നിനും അന്തിമപട്ടിക 28നും പ്രസിദ്ധീകരിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ...

കണ്ണൂർ വളക്കൈയില്‍ സ്‌കൂള്‍ ബസ് നിയന്ത്രണം വിട്ടുമറിഞ്ഞു; ഒരു കുട്ടി മരിച്ചു, 14 കുട്ടികള്‍ക്ക് പരിക്ക്

കണ്ണൂർ വളക്കൈയിൽ സ്കൂൾ ബസ് മറിഞ്ഞ് ഒരു വിദ്യാർഥി മരിച്ചു. നിരവധി വിദ്യാർത്ഥികൾക്ക് പരുക്ക്. കുറുമാത്തൂർ ചിന്മയ സ്കൂളിന്റെ ബസ് ആണ് അപകടത്തിൽപ്പെട്ടത്. നേദ്യ എസ് രാജു(11)...

കണ്ണൂര്‍ മാലൂരില്‍ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചു: രണ്ട് തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് പരിക്ക്

കണ്ണൂര്‍ മാലൂരില്‍ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് രണ്ട് തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് പരിക്ക്. പൂവന്‍പൊയിലില്‍ ആണ് സംഭവം. വിജയലക്ഷ്മി, പ്രീത എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരെയും തലശ്ശേരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു....

മുണ്ടക്കൈ-ചൂരൽമല പുനരധിവാസത്തിന് രണ്ട് ടൗൺഷിപ്പുകൾ: നിര്‍മ്മാണ ചുമതല ഊരാളുങ്കല്‍ സൊസൈറ്റിക്ക്

വയനാട് ഉരുള്‍പൊട്ടല്‍ പുനരധിവാസ പദ്ധതിയുടെ നിര്‍മ്മാണ ചുമതല ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിക്ക്. കിഫ്ബി കണ്‍സള്‍ട്ടന്‍സി കമ്പനിയായ കിഫ്‌കോണ്‍ നിര്‍മ്മാണ മേല്‍നോട്ടം നടത്തും. രണ്ട് ടൗണ്‍ഷിപ്പുകളാണ് വയനാട്ടില്‍...

ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യ നീക്കം: സ്വകാര്യ ഭൂമിയിലടക്കം മാലിന്യം തള്ളുന്നു, ശരിയായ സമീപനമല്ല; റെയിൽവെക്കെതിരെ തിരുവനന്തപുരം നഗരസഭ

മാലിന്യ നിക്ഷേപത്തിൽ റെയിൽവേക്കെതിരെ വീണ്ടും തിരുവനന്തപുരം കോർപറേഷൻ. ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യ നീക്കത്തിൽ റെയിൽവേയുടെ ഭാഗത്ത് നിന്ന് ആദ്യഘട്ടം മുതലേ നല്ല ഇടപെടലായിരുന്നില്ല. ഇപ്പോഴും റെയിൽവേയുടേത് ശരിയായ...