പി.വി.അന്‍വര്‍ പാണക്കാട്ടേക്ക്; സാദിഖലി തങ്ങളെയും കുഞ്ഞാലിക്കുട്ടിയെയും കാണും
യുഡിഎഫ് പ്രവേശന ചര്‍ച്ചകള്‍ സജീവമാക്കി പി.വി.അന്‍വര്‍ എംഎല്‍എ. മുസ്ലീം ലീഗ് നേതാക്കളെ കാണാൻ ഇന്ന് പാണക്കാട്ടേക്ക് പോകും. സാദിഖലി ശിഹാബ് തങ്ങൾ, പി.കെ കുഞ്ഞാലിക്കുട്ടി എന്നിവരുമായി കൂടിക്കാഴ്ച നടത്തും.യുഡിഎഫ് അധികാരത്തില്‍ വരണമെന്നും പ്രവര്‍ത്തകനായി താന്‍ ഒപ്പമുണ്ടാകുമെന്നും അന്‍വര്‍ മാധ്യമങ്ങളോട് പറഞ്ഞു.
തനിക്ക് എംഎല്‍എ സ്ഥാനവും മറ്റ് പദവികളും തരേണ്ടെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു. കാട്ടാന ആക്രമണത്തിനെതിരായ പ്രതിഷേധത്തിനിടെ നിലമ്പൂർ ഡിഎഫ്ഒ ഓഫീസ് ആക്രമിച്ച കേസിൽ ഞായറാഴ്ച വൈകീട്ട് പി.വി അൻവറിനെ അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയായിരുന്നു.രാത്രി ഒന്നോടെ അൻവറിനെ തവനൂർ സെൻട്രൽ ജയിലിലടക്കുകയും ചെയ്തു. തിങ്കളാഴ്ച നിലമ്പൂർ കോടതി ജാമ്യം അനുവദിച്ചതോടെയാണ് അന്‍വര്‍ ജയിൽമോചിതനായത്.