നിരവധി കേസുകളിൽ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് തീവെട്ടി ബാബു അറസ്റ്റിൽ

0

നിരവധി കേസുകളിൽ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് തീവെട്ടി ബാബു അറസ്റ്റിൽ. പള്ളിക്കൽ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മടവൂർ മാവിൻമൂട്ടിൽ ഷെരീഫ ബീവിയുടെ ആൾതാമസമില്ലാതിരുന്ന വീട്ടിൽ മോഷണം നടത്തിയ കേസിലാണ് അറസ്റ്റ്. കൊല്ലം പുത്തൻകുളം ചിറക്കര കുളത്തൂർക്കോണം സ്വദേശിയാണ്.31-ന് രാത്രിയാണ് വീട് കുത്തിത്തുറന്ന് 12 പവൻ വരുന്ന സ്വർണാഭരണങ്ങളും അൻപതിനായിരം രൂപയും പ്രതി കവർന്നത്. വീട്ടിലെ സിസിടിവി ക്യാമറ തകർത്താണ് പ്രതി മോഷണം നടത്തിയത്. പരിസരപ്രദേശങ്ങളിലെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ചാണ് പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞത്. 12-ന് രാത്രി തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽവെച്ചാണ് പള്ളിക്കൽ പൊലീസ് ബാബുവിനെ പിടികൂടിയത്.

About The Author

Leave a Reply

Your email address will not be published. Required fields are marked *