വിവിധ മേഖലകളില് അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്
ദേശീയ ആരോഗ്യ ദൗത്യത്തിൽ ഒഴിവുകൾ
ദേശീയ ആരോഗ്യ ദൗത്യം പദ്ധതിയുടെ കീഴിൽ മെഡിക്കൽ ഓഫീസർ, സ്റ്റാഫ് നഴ്സ്, ഫാർമസിസ്റ്റ് എന്നീ തസ്തികകളിൽ കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഫെബ്രുവരി നാലിന് വൈകീട്ട് അഞ്ച് വരെ അപേക്ഷകൾ സ്വീകരിക്കും. യോഗ്യത, ശമ്പളം, പ്രായപരിധി തുടങ്ങിയ വിവരങ്ങൾക്കും അപേക്ഷകൾ സമർപ്പിക്കുന്നതിനും www.arogyakeralam.gov.in വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ- 04972709920
ഡോക്ടർ നിയമനം
പന്ന്യന്നൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ ഡോക്ടറെ നിയമിക്കുന്നു. എം.ബി.ബി.എസ്, ടി.സി.എം.സി രജിസ്ട്രേഷൻ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഫെബ്രുവരി അഞ്ചിന് 11.30ന് പി.എച്ച്.സി കോൺഫറൻസ് ഹാളിലാണ് ഇന്റർവ്യൂ. താൽപര്യമുള്ള ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സൽ, പകർപ്പ്, ബയോഡാറ്റ എന്നിവ സഹിതം ഹാജരാകണം. ഫോൺ: 04902318720
സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ്
കണ്ണൂർ യൂനിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ ആൻറ് മോഡൽ കരിയർ സെന്റർ കണ്ണൂർ ഫെബ്രുവരി ഒന്നിന് രാവിലെ 10 മുതൽ ഉച്ച ഒന്നു വരെ ‘പ്രയുക്തി’ സൗജന്യ പ്ലെയ്സ്മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു. ടെലികോളർ, ഫീൽഡ് എജുക്കേഷൻ മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്, ഫ്രീലാൻസ് ജർമൻ ട്രെയിനർ, ഐഇഎൽടിഎസ് ട്രെയിനർ, ഗ്രാഫിക് ഡിസൈനർ, ഡിജിറ്റൽ മാർക്കറ്റിംഗ് ഫാക്കൽറ്റി, ബില്ലിംഗ് എക്സിക്യൂട്ടീവ്, ഇലക്ട്രീഷ്യൻ, സെയിൽസ് എക്സിക്യൂട്ടീവ്, കാഷ്യർ, ഡാറ്റ എൻട്രി ആന്റ് അക്കൗണ്ടന്റ്, ഡെലിവറി ബോയ് തസ്തികകളേക്കാണ് അഭിമുഖം. പ്ലസ് ടു, ഡിഗ്രി, സർട്ടിഫിക്കറ്റ് ഇൻ ഗ്രാഫിക്സ് ഡിസൈൻ, പിജി ഇൻ ഇംഗ്ലീഷ്, ഐഇഎൽടിഎസ് പാസ്ഡ്, സർട്ടിഫിക്കറ്റ് ഇൻ ഡിജിറ്റൽ മാർക്കറ്റിംഗ്, ഡിപ്ലോമ ഇൻ ഇലക്ട്രിക്കൽ എൻജിനീയറിങ് യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. അപേക്ഷകർ രാവിലെ 9.30 മണിക്ക് കണ്ണൂർ യൂണിവേഴ്സിറ്റിയുടെ താവക്കര ആസ്ഥാനത്തിലെ സെൻട്രൽ ലൈബ്രറി മന്ദിരത്തിൽ പ്രവർത്തിക്കുന്ന യൂനിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആന്റ് ഗൈഡൻസ് ബ്യൂറോയിൽ സർട്ടിഫിക്കറ്റുകളും മൂന്ന് സെറ്റ് ബയോഡാറ്റയും സഹിതം എത്തിച്ചേരണം. ഫോൺ: 04972703130
ആദിതാളം ട്രൈബൽ ജില്ലാ കലോത്സവം
തദ്ദേശീയ മേഖലയിലെ കുട്ടികളുടെ കലാപരമായ കഴിവുകൾ വളർത്തുന്നതിനും തനത് കലകളെ പ്രോത്സാഹിപ്പിക്കുന്നതിനുമായി കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിലുള്ള ആദിതാളം ട്രൈബൽ ജില്ലാ കലോത്സവം ഫെബ്രുവരി ഒന്നിന് ശ്രീകണ്ഠാപുരം പൊടിക്കളം മേരിഗിരി ഹയർ സെക്കന്ററി സ്കൂളിൽ നടത്തും. രാവിലെ 9.30ന് അഡ്വ. സജീവ് ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ശ്രീകണ്ഠാപുരം നഗരസഭ അധ്യക്ഷ ഡോ. കെ.വി ഫിലോമിന ടീച്ചർ അധ്യക്ഷയാകും. ജില്ലയിലെ 29 സി.ഡി.എസ്സുകളിലെ ബാലസഭകളിൽ നിന്നായി മൂന്നൂറിലധികം കുട്ടികൾ പങ്കെടുക്കും.
ക്വട്ടേഷൻ ക്ഷണിച്ചു
കണ്ണൂർ ഗവ.എഞ്ചിനീയറിംഗ് കോളേജിലെ അഗ്നിശമന ഉപകരണം റീഫിൽ ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ഫെബ്രുവരി പത്തിന് ഉച്ചയ്ക്ക് 12.30 വരെ ക്വട്ടേഷനുകൾ സ്വീകരിക്കും. വെബ് സൈറ്റ് www.gcek.ac.in. ഫോൺ : 04972780226
ലേലം
കോടതിപ്പിഴ ഇനത്തിൽ കുടിശ്ശിക തുക ഈടാക്കുന്നതിന് ആർ ആർ നിയമ പ്രകാരം ജപ്തി ചെയ്ത വിളമന അംശം ദേശത്ത് പ്രൊവിഷണൽ സർവെ നമ്പർ 727/103 ൽപ്പെട്ട 0.0870 ഹെക്ടർ ഭൂമിയും അതിലെ സകല വസ്തുക്കളും ഫെബ്രുവരി അഞ്ചിന് രാവിലെ 11ന് വിളമന വില്ലേജ് ഓഫീസിൽ പരസ്യമായി ലേലം ചെയ്ത് വിൽക്കും. ഫോൺ : 04902494910
ടെണ്ടറുകൾ ക്ഷണിച്ചു
ഇരിട്ടി അഡീഷണൽ ശിശു വികസന പദ്ധതി ഓഫീസിന്ന് കീഴിലെ 104 അങ്കണവാടികൾക്ക് 2024-2025 വർഷത്തേക്ക് ഇരിട്ടി ബ്ലോക്കുതല പ്രൊക്യുർമെന്റ് കമ്മിറ്റിയുടെ അനുമതിയോടെ കണ്ടിജൻസി സാധനങ്ങൾ വിതരണം ചെയ്യുന്നതിനായി ജി എസ് ടി രജിസ്ട്രേഷനുള്ള വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ടെണ്ടറുകൾ ക്ഷണിച്ചു. ഫെബ്രുവരി 12ന് ഉച്ചയ്ക്ക് 12 വരെ ടെണ്ടറുകൾ സ്വീകരിക്കും. ഫോൺ : 04902471420
ഇ ടെണ്ടർ ക്ഷണിച്ചു
കണ്ണൂർ ജില്ലാ ആശുപത്രിയിലെ ഡെന്റൽ യൂണിറ്റിലേക്ക് ആവശ്യമായ ഡെന്റൽ എക്സ് റേ മെഷീൻ വാങ്ങുന്നതിന് ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ നിന്നും ഇ ടെണ്ടർ ക്ഷണിച്ചു. ഫെബ്രുവരി 10 ഉച്ചയ്ക്ക് രണ്ട് മണി വരെ ഇ ടെണ്ടറുകൾ ക്ഷണിക്കും. 04972731234
ലേലം
മോട്ടോർ വാഹന നികുതി കുടിശ്ശിക ഈടാക്കുന്നതിന് കേളകം അംശം ദേശത്ത് പ്രൊവിഷണൽ സർവെ നമ്പർ കെടിആർ 412/2ൽ 0.0809 ഹെക്ടർ സ്ഥാവര വസ്തു ജനുവരി 31ന് രാവിലെ 11.30ന് കേളകം വില്ലേജ് ഓഫീസിൽ പരസ്യമായി ലേലം ചെയ്ത് വിൽക്കും. ഫോൺ : 0490 2494910
കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമബോർഡ്: ആനുകൂല്യങ്ങൾ വിതരണം ചെയ്യും
കേരള കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമബോർഡ് അംഗങ്ങളായ തൊഴിലാളികൾക്ക് 2024 മാർച്ച് 31 വരെയുള്ള കാലയളവിലെ ചികിൽസാധനസഹായം, മരണാനന്തര ധനസഹായം, വിവാഹ ധനസഹായം, പ്രസവാനുകൂല്യം, വിദ്യാഭ്യാസ ആനുകൂല്യം തുടങ്ങിയവയും പെൻഷൻകാർക്ക് അംശദായ റീഫണ്ട്, മരണാനന്തര ചെലവ് മുതലായ ആനുകൂല്യങ്ങളും ജനുവരി 31 മുതൽ വിതരണം ചെയ്യുന്നതാണെന്ന് ബോർഡ് ചെയർമാൻ വി ശശികുമാർ അറിയിച്ചു. 53.73 കോടി രൂപയുടെ ആനുകൂല്യങ്ങളാണ് എല്ലാ ജില്ലകളിലുമായി വിതരണം ചെയ്യുന്നത്. തദ്ദേശസ്വയംഭരണ വകുപ്പിന്റെ ബിൽഡിംഗ് സെസ്സ് പിരിവിൽ വർധനവ് വരുന്ന മുറയ്ക്ക് പെൻഷൻ കുടിശ്ശിക അടക്കമുള്ള മറ്റാനുകൂല്യങ്ങളും വിതരണം ചെയ്യുമെന്നും ചെയർമാൻ അറിയിച്ചു.