വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍                   

0

അശ്വമേധം ക്യാമ്പയിന്്ജനുവരി 30ന് തുടക്കമാവും

ദേശീയ കുഷ്ഠരോഗ നിർമാർജ്ജനത്തിന്റെ ഭാഗമായുള്ള കുഷ്ഠരോഗ നിർണയഭവന സന്ദർശന ക്യാമ്പയിൻ അശ്വമേധം ജനുവരി 30 മുതൽ ഫെബ്രുവരി 12 വരെ ജില്ലയിൽ നടക്കും. ജനുവരി 30ന് രാവിലെ 10.30ന് ഡിപിസി ഹാളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. കെ രത്‌നകുമാരി കാമ്പയിൻ ഉദ്ഘാടനം ചെയ്യും. ഉദ്ഘാടനത്തിന്റെ ഭാഗമായി കുഷ്ഠരോഗ ബോധവത്കരണ പോസ്റ്റർ പ്രകാശനവും പ്രതിജ്ഞ എടുക്കലും നടക്കും.
ക്യാമ്പയിന്റെ ഭാഗമായി ആരോഗ്യവകുപ്പ് ജീവനക്കാരുടെ നേതൃത്വത്തിൽ പരിശീലനം ലഭിച്ച വളണ്ടിയർമാർ വീടുകളിലെത്തും. കുഷ്ഠ രോഗ ബോധവത്കരണം, പ്രാഥമിക പരിശോധന, രോഗ ബാധിതർക്ക് വിദഗ്ധ പരിശോധന, ചികിത്സ എന്നിവയാണ് ക്യാമ്പയിൻ ലക്ഷ്യം. രണ്ടു വയസ്സിനു മുകളിലുള്ള മുഴുവൻ പേരിലും ത്വക് പരിശോധന നടത്തും. ജില്ലയിലെ മുഴുവൻ വീടുകളും അതിഥി തൊഴിലാളികളുടെ സ്ഥലങ്ങളും സന്ദർശിക്കും.
അശ്വമേധം ക്യാമ്പയിനുമായി എല്ലവരും സഹകരിക്കണമെന്നും സ്വയം പരിശോധന വഴിയോ ആരോഗ്യ പ്രവർത്തകരുടെ സഹായത്തോടെയോ ശരീരത്തിൽ കാണപ്പെടുന്ന പാടുകൾ കുഷ്ഠ രോഗമല്ല എന്ന് ഉറപ്പു വരുത്തുവാനും തയ്യാറാകണമെന്നും ഡിഎംഒ ഡോ. പിയൂഷ് എം നമ്പൂതിരിപ്പാട് അറിയിച്ചു. കുഷ്ഠ രോഗത്തിന് സമഗ്രവും സൗജന്യവുമായ ചികിത്സ ലഭ്യമാകുന്ന സാഹചര്യത്തിൽ രോഗവുമായി ബന്ധപ്പെട്ട ലക്ഷണങ്ങൾ മറച്ചു വെക്കേണ്ട കാര്യമില്ലെന്നും ഡി എം ഒ അറിയിച്ചു.

റേഷൻ വിഹിതം കൈപ്പറ്റണം

ജനുവരിയിലെ റേഷൻ വിതരണം അവസാനിക്കുന്നതിന് രണ്ട് പ്രവൃത്തി ദിവസം മാത്രം അവശേഷിക്കുന്ന സാഹചര്യത്തിൽ റേഷൻ വിഹിതം കൈപ്പറ്റാത്ത എല്ലാ ഉപഭോക്താക്കളും അവസരം നഷ്ടപ്പെടുത്താതെ ജനുവരി 31നുള്ളിൽ റേഷൻ വിഹിതം കൈപ്പറ്റണമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.

വാക്ക് ഇൻ ഇന്റർവ്യൂ

സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ജില്ലാ കാര്യാലയത്തിൽ ഗ്രാജ്വേറ്റ് എഞ്ചിനീയറിംഗ് അപ്രന്റീസുമാരെ നേരിട്ടുള്ള അഭിമുഖം മുഖേന നിയമിക്കുന്നു. അംഗീകൃത സർവകലാശാലയിൽ നിന്നും സിവിൽ/കെമിക്കൽ/ എൻവയോൺമെന്റൽ വിഷയങ്ങളിൽ ഏതെങ്കിലും ഒന്നിൽ 50 ശതമാനത്തിൽ കുറയാത്ത ബി.ടെക് ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. സൗത്ത് ബസാറിലെ റബ്‌കോ ഹൗസിലുള്ള ജില്ലാ കാര്യാലയത്തിൽ ഫെബ്രുവരി 12ന് രാവിലെ 11നാണ് അഭിമുഖം. 28 വയസ്സാണ് പ്രായപരിധി. 10,000 രൂപ പ്രതിമാസ സ്റ്റെപെന്റായി ലഭിക്കും. ഒരു വർഷമാണ് പരിശീലനകാലയളവ്. യോഗ്യരായ ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത സർട്ടിഫിക്കറ്റുകൾ, ആധാർ കാർഡ് എന്നിവയുടെ അസ്സൽ, സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, ആറ് മാസത്തിനുള്ളിൽ എടുത്ത പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം കണ്ണൂർ ജില്ലാ കാര്യാലയത്തിൽ നിർദ്ദിഷ്ട സമയത്ത് നേരിട്ട് ഹാജരാകണം. ബോർഡിൽ ഗ്രാജ്വേറ്റ് എഞ്ചിനീയറിംഗ് അപ്രന്റീസായി മുൻ കാലങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുളളവർ അപേക്ഷിക്കേണ്ടതില്ല.

റെയിൽവെ ഗേറ്റ് അടച്ചിടും

എടക്കാട്-കണ്ണൂർ സൗത്ത് സ്റ്റേഷനുകൾക്കിടയിലുള്ള താഴെ ചൊവ്വ-ആയിക്കര (സ്പിന്നിങ്ങ് മിൽ) ലെവൽ ക്രോസ് ജനുവരി 30 ന് രാത്രി എട്ട് മുതൽ 31ന് രാവിലെ എട്ട് വരെ അറ്റകുറ്റ പണികൾക്കായി അടച്ചിടുമെന്ന് സീനിയർ സെക്ഷൻ എഞ്ചിനീയർ അറിയിച്ചു.

കാർഷിക യന്ത്രങ്ങളുടെ സർവ്വീസ് ക്യാമ്പ്

കൃഷി വകുപ്പ് 2024-25 വാർഷിക പദ്ധതിയുടെ ഭാഗമായി സപ്പോർട്ട് ടു ഫാം മെക്കനൈസേഷൻ പദ്ധതിയിൽ ജില്ലയിലെ കർഷകർക്കും കർഷകഗ്രൂപ്പുകൾക്കുമായി കാർഷിക യന്ത്രങ്ങളുടെ അറ്റകുറ്റപ്പണികൾക്കായി രണ്ടാം ഘട്ട ബ്ലോക്ക് തല സർവ്വീസ് ക്യാമ്പ് നടത്തുന്നു. പയ്യന്നൂർ -ജനുവരി 31ന് പയ്യന്നൂർ കൃഷിഭവൻ, കണ്ണൂർ-ഫെബ്രുവരി നാല് പാപ്പിനിശ്ശേരി കൃഷിഭവൻ, പാനൂർ-ഫെബ്രുവരി ഏഴിന് പന്ന്യന്നൂർ കൃഷിഭവൻ, ഇരിട്ടി-ഫെബ്രുവരി 14ന് തില്ലങ്കേരി അഗ്രോസർവ്വീസ് സെന്റർ, കല്ല്യാശ്ശേരി-ഫെബ്രുവരി 18ന് കല്ല്യാശ്ശേരി ബ്ലോക്ക് ഓഫീസ് എന്നിങ്ങനെയാണ് ക്യാമ്പുകൾ. അപേക്ഷ ഫോമുകൾ കൃഷിഭവനുകളിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് കണ്ണൂർ അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ (ഐ.ആർ.ജെ.എൻ) കാര്യാലയവുമായി ബന്ധപ്പെടാം. ഫോൺ: 8547802804, 9947622434

ലേലം

തലശ്ശേരി കുടുംബ കോടതിയുടെ വാറണ്ട് കുടിശ്ശിക തുക ഈടാക്കുന്നതിനായി വെണ്ടുട്ടായി ദേശം 51/3 ൽപ്പെട്ട 0.0405 ഹെക്ടർ സ്ഥലത്തെ 0.0147 ഹെക്ടർ ഭൂമിയും അതിലെ സകല വസ്തുക്കളും ഫെബ്രുവരി 14 ന് രാവിലെ 10.30 ന് എരുവട്ടി വില്ലേജ് ഓഫീസിൽ ലേലം ചെയ്യും.

യുവ സംരംഭകർക്കായി ഡ്രീംവെസ്റ്റർ 2.0 പദ്ധതി

യുവസംരംഭകർക്കായി അസാപ് കേരള സംസ്ഥാന വ്യവസായ വികസന കോർപ്പറേഷന്റെ സഹകരണത്തോടെ ‘ഡ്രീംവെസ്റ്റർ 2.0’ പദ്ധതി സംഘടിപ്പിക്കുന്നു. വിദ്യാർഥികൾക്ക് സ്വന്തം ആശയങ്ങളെ സംരംഭങ്ങളായി മാറ്റാനുള്ള അവസരവും സാമ്പത്തിക പിന്തുണയും നൽകുകയാണ് ലക്ഷ്യം. ശിൽപശാലകൾ, ഡിസൈൻ തിങ്കിങ് വർക്ക് ഷോപ്പ്, ഐഡിയത്തോൺ മത്സരം എന്നീ മൂന്ന് ഘട്ടങ്ങളുണ്ടാവും. ബോധവത്കരണ ശിൽപശാലകൾ പൂർത്തിയായി. രണ്ടാംഘട്ടത്തിലെ സംസ്ഥാനതല ഐഡിയത്തോൺ മത്സരത്തിന് താൽപര്യമുള്ള വിദ്യാർഥികൾക്ക് മൂന്ന് മുതൽ അഞ്ച് വരെ അംഗങ്ങൾ ഉൾപ്പെടുന്ന ടീമുകളായി രജിസ്റ്റർ ചെയ്യാം. ഇവർക്കായി ശിൽപശാല സംഘടിപ്പിക്കും. കണ്ണൂർ ജില്ലയിൽ ചാല  ചിന്മയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കോളേജിൽ ഫെബ്രുവരി അഞ്ച്, ആറ് തീയതികളിലായിരിക്കും ശിൽപശാല. സംസ്ഥാന തലത്തിൽ തിരഞ്ഞെടുക്കപ്പെടുന്ന മികച്ച 10 ആശയങ്ങൾക്ക് അംഗീകാരവും ഒരു ലക്ഷം രൂപ വീതം സാമ്പത്തിക സഹായവും ലഭ്യിക്കും. മികച്ച ആശയങ്ങളുള്ള പ്രീ ഫൈനൽ, ഫൈനൽ ഇയർ വിദ്യാർഥികൾക്ക് https://connect.asapkerala.gov.in/events/12582 ലിങ്ക് വഴി ജനുവരി 31 വരെ അപേക്ഷിക്കാം. രജിസ്‌ട്രേഷൻ സൗജന്യമാണ്. ഫോൺ: 8921437131, 9495999641.

പ്രയുക്തി 2025 മെഗാ തൊഴിൽ മേള

ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും എംപ്ലോയബിലിറ്റി സെന്ററും ഫെബ്രുവരി 15ന് കൂത്തുപറമ്പ് നിർമ്മലഗിരി കോളേജിൽ മെഗാ തൊഴിൽ മേള പ്രയുക്തി 2025 സംഘടിപ്പിക്കുന്നു. രാവിലെ ഒമ്പത് മണി മുതൽ നടത്തുന്ന തൊഴിൽ മേളയിൽ എഞ്ചിനീയറിംഗ്, ഓട്ടോ മൊബൈൽ, മാനേജ്മെന്റ്, ധനകാര്യം, മറ്റ് സേവന മേഖലകളിൽ നിന്നും 500ലധികം  ഒഴിവുകളുമായി 40ലേറെ പ്രമുഖ തൊഴിൽ സ്ഥാപനങ്ങൾ പങ്കെടുക്കും. എസ്എസ്എൽസി മുതൽ വിവിധ യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് പങ്കെടുക്കാം. ഉദ്യോഗാർഥികൾക്ക് https://docs.google.com/forms/d/e/1FAIpQLScBdFD-FyMTWlu27u_WKvd9-I5edkvvlHUhW0CVJgdKtKGdug/viewform ലിങ്ക് മുഖേന ഫെബ്രുവരി 14നകം പേര് രജിസ്റ്റർ ചെയ്യാം. ഫോൺ: 04972707610, 6282942066

സർട്ടിഫിക്കറ്റ് ഇൻ കമ്പ്യൂട്ടർ, ഡി.ടി.പി കോഴ്സ്

സി-ആപ്റ്റും സാങ്കേതിക വിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടത്തുന്ന ആറ് മാസത്തെ പി.എസ്.സി അംഗീകൃത സർട്ടിഫിക്കറ്റ് ഇൻ കമ്പ്യൂട്ടർ ആന്റ് ഡി.ടി.പി കോഴ്സിന് കോഴിക്കോട് ഉപകേന്ദ്രത്തിൽ ഫെബ്രുവരി ഏഴ് വരെ അപേക്ഷിക്കാം. എസ്എസ്എൽസി പാസായിരിക്കണം. പട്ടികജാതി/പട്ടികവർഗ/മറ്റ് അർഹരായ വിഭാഗങ്ങൾക്ക് നിയമാനുസൃതമായ ഫീസ് ആനുകൂല്യവും സ്‌റ്റൈപ്പെൻഡും ലഭിക്കും. ഒ.ബി.സി/എസ്.ഇ.ബി.സി/മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർഥികൾക്കും വരുമാന പരിധിക്ക് വിധേയമായി ഫീസ് ആനുകൂല്യം ലഭിക്കും. സി-ആപ്റ്റിന്റെ കോഴിക്കോട് സബ്സെന്ററിലാണ് കോഴ്സുകൾ. വിശദവിവരങ്ങൾക്ക്: www.captkerala.com ഫോൺ: 0495 2723666, 0495 2356591, 9037527407, ഇ-മെയിൽ kozhikode@captkerala.com

പരാതി പരിഹാര കമ്മിറ്റി യോഗം

ജില്ലാ പ്രവാസി പരാതി പരിഹാര കമ്മിറ്റി യോഗത്തിലേക്ക് ഫെബ്രുവരി മൂന്നിന് വൈകീട്ട് അഞ്ച് വരെ പ്രവാസികൾക്ക് അപേക്ഷകൾ/പരാതികൾ സമർപ്പിക്കാം. കൺവീനർ/ഡെപ്യൂട്ടി ഡയറക്ടർ, കണ്ണൂർ ജില്ലാ പ്രവാസി പരാതി പരിഹാര കമ്മിറ്റി, സിവിൽ സ്റ്റേഷൻ അനക്സ്, കണ്ണൂർ- 670002 എന്ന വിലാസത്തിലോ, jdlsgdknr@gmail.com എന്ന ഇമെയിൽ വിലാസത്തിലോ കൃത്യമായ മേൽ വിലാസം, ഫോൺ നമ്പർ സഹിതം സമർപ്പിക്കണം. ഫോൺ: 04972700081

സിഎൻസി ഓപ്പറേറ്റർ പരിശീലനം

ജില്ലാ പഞ്ചായത്തിന്റെ ധനസഹായത്തോടെ ജില്ലാ പട്ടികജാതി വികസന വകുപ്പും എൻടിടിഎഫും സംയുക്തമായി നടത്തുന്ന സിഎൻസി ഓപ്പറേറ്റർ (വിഎംസി ആന്റ് ടർണിങ്ങ്) സൗജന്യ തൊഴിലധിഷ്ടിത പരിശീലന പരിപാടിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ജില്ലയിലെ പഞ്ചായത്തുകളിൽ താമസിക്കുന്ന പത്താം ക്ലാസ് പാസ്സായ പട്ടികജാതി വിഭാഗത്തിൽപ്പെട്ട 18 നും 24 നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. തലശ്ശേരി എൻടിടിഎഫ് കേന്ദ്രത്തിലായിരിക്കും പത്ത് മാസത്തെ പരിശീലനം. താൽപര്യമുള്ളവർ പാസ്പോർട്ട് സൈസ് ഫോട്ടോ, എസ്എസ്എൽസി സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, ജാതി, നേറ്റിവിറ്റി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ജനുവരി 30 ന് ഉച്ചയ്ക്ക് രണ്ടിന് കണ്ണൂർ സയൻസ് പാർക്കിൽ നടത്തുന്ന പ്രവേശന പരീക്ഷയിൽ പങ്കെടുക്കണം. ഫോൺ 0497 2700596, 9995828550 (എൻടിടിഎഫ് തലശ്ശേരി).

ഫാർമസിസ്റ്റ് ഒഴിവ്

കണ്ണൂർ ജില്ലാ ആശുപത്രിയിൽ ഫാർമസിസ്റ്റ് തസ്തികയിലേക്ക് താൽക്കാലിക നിയമനത്തിന് ഫെബ്രുവരി 11ന് രാവിലെ 10.30ന് ജില്ലാ ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിൽ ഇന്റർവ്യൂ നടത്തും. യോഗ്യത പ്ലസ് ടു/വിഎച്ച്എസ്‌സിി, ഡിപ്ലോമ ഇൻ ഫാർമസി/ബിഫാം, കേരള ഫാർമസി കൗൺസിൽ രജിസ്‌ട്രേഷൻ. ഉദ്യോഗാർഥികൾ യോഗ്യത, മേൽവിലാസം തെളിയിക്കുന്ന അസ്സൽ രേഖകൾ, ബയോഡാറ്റ, ഐഡന്റിറ്റി തെളിയിക്കുന്ന രേഖ എന്നിവ സഹിതം സൂപ്രണ്ട് മുൻപാകെ ഹാജരാകണം.

ദർഘാസ് ക്ഷണിച്ചു

കണ്ണൂർ സ്പെഷ്യൽ സബ് ജയിലിലെ അന്തേവാസികൾക്കും ജീവനക്കാർക്കും ഭക്ഷണസാധനങ്ങൾ പാചകം ചെയ്യുന്നതിനുള്ള പാചക വാതകം (ഡൊമസ്റ്റിക് പർപ്പസിലുള്ളത്) 2025-25 വർഷത്തിൽ വിതരണം ചെയ്യാൻ താൽപര്യമുള്ള അംഗീകൃത കമ്പനി ഡീലർമാരിൽ നിന്നും ദർഘാസ് ക്ഷണിച്ചു.  ഫെബ്രുവരി എഴ് വരെ അപേക്ഷ സ്വീകരിക്കും. ഫോൺ: 04972748320

പന്ന്യന്നൂർ ഗ്രാമപഞ്ചായത്തിൽ ഫെബ്രുവരി 24ന് ഉപതിരഞ്ഞെടുപ്പ്
പന്ന്യന്നൂർ ഗ്രാമപഞ്ചായത്തിൽ മൂന്നാം വാർഡ് താഴെ ചമ്പാട് (ജനറൽ)
ഫെബ്രുവരി 24ന് ഉപതിരഞ്ഞെടുപ്പ് നടക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മാതൃകാ പെരുമാറ്റചട്ടം നിലവിൽ വന്നു. നാമനിർദ്ദേശപത്രിക സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ഫെബ്രുവരി ആറ്. സൂക്ഷ്മ പരിശോധന ഫെബ്രുവരി ഏഴ്. പിൻവലിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 10. വോട്ടെണ്ണൽ ഫെബ്രുവരി 25ന് നടക്കും.

About The Author

Leave a Reply

Your email address will not be published. Required fields are marked *