വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

0

തൃക്കരിപ്പൂര്‍ പോളിയില്‍ ടെക്നിക്കല്‍ ഫെസ്റ്റിവല്‍ ബുധനാഴ്ച ആരംഭിക്കും

തൃക്കരിപ്പൂര്‍ ഇ.കെ നായനാര്‍ മെമ്മോറിയല്‍ ഗവ പോളിടെക്നിക്കില്‍ ദേശീയ ദ്വിദിന ടെക്നിക്കല്‍ ഫെസ്റ്റ് ടെക്നോവ-25 ജനുവരി 29, 30 തീയതികളില്‍ നടക്കും. ജനുവരി 29ന് രാവിലെ 10 ന് എം. രാജഗോപാലന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യും. പ്രിന്‍സിപ്പല്‍ ഡോ. ഭാഗ്യശ്രീദേവി അധ്യക്ഷയാകും. സാങ്കേതിക വിദ്യാഭ്യാസവകുപ്പ് റീജ്യനല്‍ ജോയന്റ് ഡയറക്ടര്‍ ജെ.എസ് സുരേഷ്‌കുമാര്‍ മുഖ്യപ്രഭാഷണം നടത്തും. വിവിധ എഞ്ചിനീയറിംഗ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നായി നൂറിലധികം വിദ്യാര്‍ഥികള്‍ ഇതുമായി ബന്ധപ്പെട്ട മത്സരപരിപാടികളില്‍ പങ്കെടുക്കും. പ്രോജക്ട് എക്‌സ്പോ, ഐഡിയാത്തോണ്‍ പൈക്വസ്റ്റ്, ബെസ്റ്റ് മാനേജര്‍, ബഗ് ബസ്റ്റര്‍ ടെക്ടാക്, സര്‍ക്യൂട്ട് ക്രേസ്, മോക് പ്രസ്, കാപ്ചര്‍ ദ ഫ്ളാഗ്, മൈന്റ് മാസ്റ്റേഴ്സ് ഇനങ്ങളിലാണ് പൊതു മത്സരങ്ങള്‍ നടക്കുന്നത്. പോളിടെക്നിക്കിലെ വിവിധ ബ്രാഞ്ചുകളിലെ ലാബുകളിലും ക്ലാസ്മുറികളിലുമായി എക്‌സിബിഷനുകളും സജ്ജീകരിക്കും. ലാബോറട്ടറികളിലെ ഉപകരണങ്ങള്‍ക്കു പുറമേ വിദ്യാര്‍ഥികള്‍ രൂപകല്‍പന ചെയ്തതും ദൈനംദിന പ്രശ്നങ്ങള്‍ക്ക് പരിഹാരം നിര്‍ദ്ദേശിക്കുന്നതുമായ പ്രൊജക്ടുകള്‍, സാങ്കേതിക വിദ്യയിലെ നൂതന കണ്ടെത്തലുകള്‍ എന്നിവയുടെ പ്രദര്‍ശനവും ഉണ്ടാവും. ഡിപ്പാര്‍ട്ടുമെന്റുകള്‍ക്കു പുറമേ ഷീ, വിമന്‍സ് സെല്‍ എന്നിവയുടെ സ്റ്റാളും സജ്ജീകരിച്ചിട്ടുണ്ട്.

കഫെ കുടുംബശ്രീ ഭക്ഷ്യ മേള ഫെബ്രുവരി രണ്ട് മുതല്‍ പയ്യാമ്പലത്ത്

കുടുംബശ്രീ ജില്ലാമിഷന്റെയും കണ്ണൂര്‍ നഗര സഭയുടെയും നേതൃത്വത്തില്‍ ഫെബ്രുവരി രണ്ട് മുതല്‍ ഒന്‍പത് വരെ കഫേ കുടുംബശ്രീ ഭക്ഷ്യമേള പയ്യാമ്പലം ബീച്ചില്‍ നടക്കും. ജില്ലയിലെ മുപ്പത് കുടുംബശ്രീ സംരംഭകരാണ് ഭക്ഷ്യ മേളക്കായി ഒരുങ്ങുന്നത്. കേരള ചിക്കന്റെ ഭക്ഷ്യ വിഭവങ്ങളുടെ സ്റ്റാളും മേളയില്‍ പ്രവര്‍ത്തിക്കും. ഇതാദ്യമായ് പയ്യാമ്പലം വേദിയൊരുക്കുന്ന ഭക്ഷ്യ മേളയില്‍ കുടുംബശ്രീയുടെ വിവിധ കഫെ യൂണിറ്റുകളുടെ രുചികരമായ വിഭവങ്ങളും തനത് ഉല്‍പന്നങ്ങളുടെ പ്രദര്‍ശനവും ലൈവ് ഫുഡ് സ്റ്റാളുകളും ചെറുധാന്യ വിഭവങ്ങളുടെ പ്രത്യേക സ്റ്റാളും പ്രവര്‍ത്തിക്കും. ഏഴ് ദിവസങ്ങളിലായി നടക്കുന്ന മേളയുടെ ഭാഗമായി കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ അവതരിപ്പിക്കുന്ന കലാ പരിപാടികളും  കുടുംബശ്രീ സൂക്ഷ്മ സംരംഭ യൂണിറ്റുകളുടെ ട്രേഡ് ഫെയറും ഉണ്ടാകും. ഫെബ്രുവരി രണ്ടിന് കുടുംബശ്രീ ഡി ഡി യു ജി കെ വൈ പദ്ധതിയുടെ ഭാഗമായി വിദ്യാര്‍ഥി സംഗമം നടക്കും. കണ്ണൂര്‍ നഗരസഭ ഹാളില്‍ നടന്ന സംഘാടക സമിതി യോഗം മേയര്‍ മുസ്ലിഹ് മഠത്തില്‍ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി മേയര്‍ പി ഇന്ദിര, ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ എം.വി ജയന്‍, സി ഡി എസ് ചെയര്‍പേഴ്‌സണ്‍ വി ജ്യോതിലക്ഷ്മി എന്നിവര്‍ സംസാരിച്ചു.

*പ്രൊബേഷന്‍ അസിസ്റ്റന്റ് നിയമനം*

ജില്ലാ പ്രൊബേഷന്‍ ഓഫീസില്‍ നേര്‍വഴി പദ്ധതിയുടെ ഭാഗമായി കരാര്‍ അടിസ്ഥാനത്തില്‍ പ്രൊബേഷന്‍ അസിസ്റ്റന്റിനെ നിയമിക്കുന്നു. ഫെബ്രുവരി നാലിന് രാവിലെ പത്തിന് തലശ്ശേരി കോടതി വളപ്പിനു സമീപത്തെ ജില്ലാ പ്രൊബേഷന്‍ ഓഫീസില്‍ ഇന്റര്‍വ്യു നടത്തും. അംഗീകൃത യൂണിവേഴ്സിറ്റിയില്‍ നിന്നുമുള്ള എംഎസ്ഡബ്ല്യു, സാമൂഹ്യ പ്രവര്‍ത്തന മേഖലയില്‍ രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. 40 വയസാണ് പ്രായപരിധി. ഫോണ്‍ : 0490 2344433

സ്ട്രീം എക്‌സ്‌പേര്‍ട്ട് നിയമനം

സമഗ്ര ശിക്ഷ കേരളയും കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയും സംയുക്തമായി ജില്ലയിലെ സ്‌കൂളുകളില്‍ നടപ്പിലാക്കുന്ന സ്ട്രീം പ്രോജക്റ്റിലേക്ക് റോബോട്ടിക്‌സ്, ഇലക്ട്രോണിക്‌സ് ശാസ്ത്ര സാങ്കേതിക മേഖലകളില്‍ സ്ട്രീം എക്‌സ്‌പേര്‍ട്ടിനെ നിയമിക്കുന്നു. സ്ട്രീം ഹബ് ഇന്നവേഷന്‍ ലാബുകളെ പ്രവര്‍ത്തിപ്പിക്കുക, അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും പരിശീലനം നല്‍കുക തുടങ്ങിയവയാണ് പ്രധാന ഉത്തരവാദിത്വങ്ങള്‍. ഒരു ഒഴിവാണുള്ളത്. തെരഞ്ഞെടുക്കപ്പെട്ടാല്‍ കൂത്തുപറമ്പ്, പാനൂര്‍, ചൊക്ലി, തലശ്ശേരി നോര്‍ത്ത് ബിആര്‍സി പരിധികളിലാണ് പ്രവര്‍ത്തിക്കേണ്ടത്. താല്പര്യമുള്ളവര്‍ ബയോഡാറ്റ സഹിതം cv@stream.net.in ഇ-മെയില്‍ വിലാസത്തില്‍ ഫെബ്രുവരി മൂന്നിനകം അപേക്ഷിക്കണം. ഫോണ്‍- 89219 91106

റാങ്ക് പട്ടിക റദ്ദാക്കി

കണ്ണൂര്‍ ജില്ലയില്‍ ഇന്ത്യന്‍ സിസ്റ്റംസ് ഓഫ് മെഡിസിന്‍/ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസസ്/ആയുര്‍വേദ കോളേജ് വകുപ്പില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് രണ്ട് (ആയുര്‍വേദ) (കാറ്റഗറി നമ്പര്‍ : 531/2019) തസ്തികയിലേത്ത് 2021 നവംബര്‍ 17 ന് നിലവില്‍ വന്ന നമ്പര്‍ റാങ്ക് പട്ടിക കാലാവധി പൂര്‍ത്തിയായതിനാല്‍  റദ്ദാക്കിയതായി പി എസ് സി ജില്ലാ ആഫീസര്‍ അറിയിച്ചു.

ടെണ്ടര്‍ ക്ഷണിച്ചു

സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള പ്രൊബേഷന്‍ ഓഫീസിലേക്ക് എ സി കാര്‍ വാടകയ്ക്ക് ലഭ്യമാക്കാന്‍ താല്‍പര്യമുള്ള വാഹന ഉടമകളില്‍ നിന്നും ടെണ്ടറുകള്‍ ക്ഷണിച്ചു. ഫെബ്രുവരി മൂന്നിന് ഉച്ചയ്ക്ക് രണ്ട് വരെ ടെണ്ടറുകള്‍ സമര്‍പ്പിക്കാം. ഫോണ്‍: 0490 2344433

ഇ ലേലം

മാങ്ങാട്ടുപറമ്പ് കെഎപി നാലാം ബറ്റാലിയന്‍ കമാണ്ടന്റിന്റെ അധീനതയില്‍ ഉള്ളതും പോലീസ് വകുപ്പിന് ഉപയോഗ യോഗ്യമല്ലാത്തതുമായ സാധനങ്ങള്‍ എംഎസ്ടിസി ലിമിറ്റഡിന്റെ വെബ്സൈറ്റ് www.mstcecommerce.com മുഖേന ജനുവരി 30ന് രാവിലെ 11 മുതല്‍ 4.40 വരെ ഓണ്‍ലൈന്‍ വഴി ലേലം ചെയ്യും.  ഫോണ്‍: 9446423294

ലേലം

കോടതിപ്പിഴ ഇനത്തില്‍ കുടിശ്ശിക ഈടാക്കുന്നതിന് ആര്‍ആര്‍ നിയമ പ്രകാരം ജപ്തി ചെയ്ത കണിച്ചാര്‍ അംശം ദേശത്ത് പ്രൊ.സര്‍വ്വെ 1724/103 ല്‍ 0.9102 ഹെക്ടര്‍ വസ്തുവിന്റെ ലേലം ഫെബ്രുവരി 17 ന് രാവിലെ 11ന് കണിച്ചാര്‍ വില്ലേജ് ഓഫീസില്‍ നടത്തും. ഫോണ്‍: 04902494910

ക്വട്ടേഷന്‍ ക്ഷണിച്ചു

ആറളം ടി.ആര്‍.ഡി.എം സ്പെഷ്യല്‍ യൂണിറ്റ് ഓഫീസിലേക്ക് ഗുണനിലവാരമുള്ള പ്ലാസ്റ്റിക് കസേരകള്‍ വിതരണം ചെയ്യുന്നതിന് താല്‍പര്യമുള്ള സ്ഥാപനങ്ങള്‍/വ്യക്തികളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ജനുവരി 31 ന് വൈകുന്നേരം നാല് വരെ ക്വട്ടേഷനുകള്‍ സ്വീകരിക്കും. ഫോണ്‍: 04972700357

അഭിമുഖം 30ന്

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് കോളേജില്‍ കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയുമായി അഫിലിയേറ്റ് ചെയ്ത ബി.എസ്.സി ഹോട്ടല്‍ മാനേജ്‌മെന്റ് ആന്റ് കാറ്ററിംഗ് സയന്‍സ് കോഴ്‌സില്‍ ഫ്രഞ്ച്, ഫുഡ് പ്രൊഡക്ഷന്‍, ബേക്കറി ആന്റ് കണ്‍ഫെക്ഷനെറി വിഷയങ്ങള്‍ പഠിപ്പിക്കുന്നതിന് മണിക്കൂര്‍ വേതന അടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു. ജനുവരി 30ന് രാവിലെ പത്തിന് കോളേജില്‍ അഭിമുഖം നടക്കും. രേഖകള്‍ സഹിതം ഉദ്യോഗാര്‍ഥികള്‍ ഹാജരാകണം. യോഗ്യതയുള്ളവര്‍ kihmkannur@gmail.com ഇ-മെയിലില്‍ ബയോഡാറ്റ അയക്കണം. ഫോണ്‍- 9567463159, 0490 2353600

ലോജിസ്റ്റിക്‌സ്  സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ് കോഴ്സ്

കേരള സ്റ്റേറ്റ് റൂട്രോണിക്‌സ് സര്‍ട്ടിഫിക്കറ്റോടുകൂടി ഒരു വര്‍ഷം, ആറ് മാസം, മൂന്ന് മാസം ദൈര്‍ഘ്യമുള്ളലോജിസ്റ്റിക്‌സ് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.  ഇന്റേണ്‍ഷിപ്പ് ഉണ്ടായിരിക്കും. തിരുവനന്തപുരം, ആറ്റിങ്ങല്‍ അംഗീകൃത പഠന കേന്ദ്രങ്ങളില്‍ നടത്തുന്ന റെഗുലര്‍/പാര്‍ടൈം ബാച്ചുകളിലേക്ക് എസ്.എസ്.എല്‍.സി, പ്ലസ് ടു, ഡിഗ്രി പാസ്സായവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍: 7994926081

സൗജന്യ തൊഴിലധിഷ്ടിത പരിശീലനം

ജില്ലാ പഞ്ചായത്തിന്റെ ധനസഹായത്തോടെ ജില്ലാ പട്ടികജാതി വികസന വകുപ്പും എന്‍ടിടിഎഫും സംയുക്തമായി നടത്തുന്ന സിഎന്‍സി ഓപ്പറേറ്റര്‍ (വിഎംസി ആന്റ് ടര്‍മിങ്ങ്) സൗജന്യ തൊഴിലധിഷ്ടിത പരിശീലന പരിപാടിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ജില്ലയിലെ പഞ്ചായത്തുകളില്‍ താമസിക്കുന്ന പത്താം ക്ലാസ് പാസ്സായ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട 18 നും 24 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. തലശ്ശേരിയിലെ എന്‍ടിടിഎഫ് കേന്ദ്രത്തിലായിരിക്കും പത്ത് മാസം ദൈര്‍ഘ്യമുള്ള പരിശീലനം. താല്‍പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ്, ജാതി, നേറ്റിവിറ്റി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം ജനുവരി 30 ന് ഉച്ചയ്ക്ക് രണ്ടിന് കണ്ണൂര്‍ സയന്‍സ് പാര്‍ക്കില്‍ നടത്തുന്ന പ്രവേശന പരീക്ഷയില്‍ പങ്കെടുക്കണം. ഫോണ്‍ 0497 2700596, 9995828550 (എന്‍ടിടിഎഫ് തലശ്ശേരി).

ലേലം

കെഎപി നാലാം ബറ്റാലിയന്റെ ഭൂമിയിലെ തെങ്ങ്, മാവ്, പ്ലാവ് എന്നിവയില്‍ നിന്നും 2025 ജനുവരി മുതല്‍ ഡിസംബര്‍ 31 വരെ കായ് ഫലങ്ങള്‍ ശേഖരിക്കുന്നതിനുള്ള അവകാശം ജനുവരി 30ന് രാവിലെ 11ന് ബറ്റാലിയന്‍ ആസ്ഥാനത്ത് പരസ്യമായി ലേലം ചെയ്യും.  ഫോണ്‍ : 04972781316

കെഎപി നാലാം ബറ്റാലിയന്റെ ഭൂമിയിലെ കശുമാവുകളില്‍ നിന്നും 2025 ജനുവരി മുതല്‍ ജൂണ്‍ 30 വരെ കശുവണ്ടി ശേഖരിക്കുന്നതിനുള്ള അവകാശം  ജനുവരി 30 ന് രാവിലെ 11.30 ന് ബറ്റാലിയന്‍ ആസ്ഥാനത്ത് പരസ്യമായി ലേലം ചെയ്യും.  ഫോണ്‍ : 04972781316

റവന്യൂ റിക്കവറി – പൊതുലേലം

കണ്ണൂര്‍ ജില്ലാ കലക്ടറുടെ 2018/2006/13 നമ്പര്‍ റവന്യൂ റിക്കവറി സര്‍ട്ടിഫിക്കറ്റ് പ്രകാരമുള്ള കുടിശ്ശിക വസൂലാക്കുന്നതിന് ഏഴോം വില്ലേജ്, നരിക്കോട് ദേശം, റിസര്‍വെ നമ്പര്‍ 11/2, 0.0465 ഹെക്ടര്‍ വസ്തു ഫെബ്രുവരി 27 ന് രാവിലെ 11.30ന് ഏഴോം വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും. ഫോണ്‍ : 04985 294844

About The Author

Leave a Reply

Your email address will not be published. Required fields are marked *