വിവിധ മേഖലകളില് അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്
ട്രാക്ടർ ഡ്രൈവർ നിയമനം
ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ ട്രാക്ടർ ഡ്രൈവർ ഗ്രേഡ് -രണ്ട് തസ്തികയിൽ എസ്.ടി വിഭാഗക്കാർക്കായി സംവരണം ചെയ്ത താൽക്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നു. കേരള കാർഷിക സർവകലാശാല നൽകുന്ന അഗ്രികൾച്ചറൽ ആന്റ് റൂറൽ എൻജിനീയറിങ്ങിൽ ഡിപ്ലോമ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഈ യോഗ്യതയുള്ളവരുടെ അഭാവത്തിൽ ഐ.ടി.ഐയിൽ നിന്നും മെക്കാനിക്ക് (ട്രാക്ടർ), മെക്കാനിക്ക് (മോട്ടോർ വെഹിക്കിൾ), മെക്കാനിക് (ഡീസൽ), ഫിറ്റർ എന്നിവയിലേതെങ്കിലുമൊരു ട്രേഡിലെ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ്, ഒരു വർഷത്തിൽ കുറയാത്ത പ്രായോഗിക പരിചയം എന്നിവയുള്ളവരെയും പരിഗണിക്കും. ഉദ്യോഗാർത്ഥികൾക്ക് സാധുവായ എൽ.എം.വി ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം. 19-41 വയസ്സാണ് പ്രായപരിധി. 25100-57900 ആണ് ശമ്പള സ്കെയിൽ. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളുമായി അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ ഫെബ്രുവരി പത്തിനകം പേര് രജിസ്റ്റർ ചെയ്യണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ അറിയിച്ചു.
കോപ്പി ഹോൾഡർ -കന്നഡ തസ്തികയിൽ നിയമനം
ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ കോപ്പി ഹോൾഡർ – കന്നഡ തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു. കന്നട ഒന്നാം ഭാഷയായി പഠിച്ച എസ്.എസ്.എൽ.സിയോ തത്തുല്യ യോഗ്യതയും അംഗീകൃത സ്ഥാപനങ്ങളിൽ നിന്നുള്ള ഡിപ്ലോമ ഇൻ പ്രിന്റിങ് ടെക്നോളജിയോ, പ്രൂഫ് റീഡേഴ്സ് വർക്ക് (ലോവർ) ആന്റ് കംപോസിങ്ങിൽ (ലോവർ) കെ.ജി.ടി.ഇ/എം.ജി.ടി.ഇ യോഗ്യതയോ പ്രിന്റിങ് ടെക്നോളജി ഉൾപ്പെടുന്ന വി.എച്ച്.എസ്.ഇയോ തത്തുല്യ യോഗ്യതയും ഡിടിപി സർട്ടിഫിക്കേഷനും ഉള്ളവർക്ക് അപേക്ഷിക്കാം. 18-41ആണ് പ്രായപരിധി. അംഗീകൃത വയസ്സിളവ് ബാധകം. 27900-63700 ആണ് ശമ്പള സ്കെയിൽ. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളുമായി അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ ഫെബ്രുവരി ഏഴിനകം പേര് രജിസ്റ്റർ ചെയ്യണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ അറിയിച്ചു.
കെൽട്രോൺ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
കെൽട്രോൺ തളിപ്പറമ്പ് നോളജ് സെന്ററിൽ വിവിധ കോഴ്സുകളിലേക്കുള്ള അപേക്ഷ ക്ഷണിച്ചു. പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഗ്രാഫിക്സ് ആൻഡ് ഡിജിറ്റൽ ഫിലിം മേക്കിംഗ് ടെക്നിക്സ്, ഡിപ്ലോമ ഇൻ കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിങ് വിത്ത് സ്പെഷലൈസേഷൻ ഇൻ ഇന്ത്യൻ ആൻഡ് ഫോറിൻ അക്കൗണ്ടിങ് എന്നീ കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. താൽപര്യമുള്ളവർ തളിപ്പറമ്പ മുനിസിപ്പാലിറ്റി ബസ്സ്റ്റാന്റ് കോംപ്ലക്സിലുള്ള കെൽട്രോൺ നോളജ് സെന്ററുമായി ബന്ധപ്പെടുക. ഫോൺ: 0460-2205474 / 0460- 2954252
മൂകാംബിക തീർത്ഥാടന യാത്ര
കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം സെൽ നടത്തുന്ന മൂകാംബിക തീർത്ഥാടന യാത്രയിൽ സീറ്റുകൾ ഒഴിവുണ്ട്. ജനുവരി 31ന് രാത്രി 8.30 ന് കണ്ണൂരിൽ നിന്നും പുറപ്പെട്ട് ശനിയാഴ്ച പുലർച്ചെ നാലിന് കൊല്ലൂരിൽ എത്തിച്ചേരും. അന്ന് ക്ഷേത്രദർശനത്തിനൊപ്പം കുടജാദ്രിയാത്രയും ഒരുക്കിയിട്ടുണ്ട്. ഞായറാഴ്ച രാവിലെ ആറിന് കൊല്ലൂരിൽ നിന്നും പുറപ്പെട്ട് ഉഡുപ്പി, മധൂർ, അനന്തപുര ക്ഷേത്രങ്ങൾ ദർശിച്ച് വൈകുന്നേരം ബേക്കൽ ഫോർട്ട് സന്ദർശിച്ചു രാത്രി എട്ടിന് കണ്ണൂരിൽ തിരിച്ചെത്തുന്ന രീതിയിലാണ് പാക്കേജ് തയ്യാറാക്കിയിട്ടുള്ളത്. ഫോൺ: 9497007857, 8089463675
സ്മാർട്ട് അങ്കണവാടി സംസ്ഥാനതല ഉദ്ഘാടനം ഫെബ്രുവരി മൂന്നിന് മുഖ്യമന്ത്രി ഓൺലൈനായി നിർവ്വഹിക്കും
വനിത ശിശുവികസന വകുപ്പിന് കീഴിലെ സ്മാർട്ട് അങ്കണവാടികളുടെ സംസ്ഥാനതല ഉദ്ഘാടനം ഫെബ്രുവരി മൂന്നിന് രാവിലെ 11ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും. സംസ്ഥാനത്താകെ 30 സ്മാർട്ട് അങ്കണവാടികളാണ് ഉദ്ഘാടനം ചെയ്യുന്നത്. തിരുവനന്തപുരം പെരുങ്കടവിള അഡീഷണൽ പ്രൊജക്ടിലെ ഒറ്റശേഖരമംഗലം പഞ്ചായത്തിലെ 60-ാം നമ്പർ സ്മാർട്ട് അങ്കണവാടിയിലാണ് സംസ്ഥാനതല ഉദ്ഘാടനം. വിശാലമായ ശിശുസൗഹൃദ ക്ലാസ് റൂം, ശിശുസൗഹൃദ ശുചിമുറികൾ, ആകർഷകമായ പെയിന്റിംഗുകൾ, സുരക്ഷിത ഫൈബർ ഫ്ളോറിംഗ്, കളിപ്പാട്ടങ്ങൾ എന്നിവ സ്മാർട്ട് അങ്കണവാടികളുടെ പ്രത്യേകതകളാണ്.
ലേലം
കണ്ണൂർ സെൻട്രൽ പ്രിസൺ ആന്റ് കറക്ഷണൽ ഹോമിലെ മെക്കാനിക്കൽ, ഇലക്ട്രിക്കൽ സാധനങ്ങൾ ഉൾപ്പെടെയുള്ള ഉപയോഗശൂന്യമായ വസ്തുക്കൾ ഫെബ്രുവരി 11ന് രാവിലെ 11ന് കണ്ണൂർ സെൻട്രൽ ജയിൽ പരിസരത്ത് പൊതുലേലം നടത്തി വിൽക്കുന്നു. ഫോൺ- 04972747180, 2746141
പുനർ ടെണ്ടർ
ആറളം പുനരധിവാസ മേഖലയിലെ കാട്ടാനകളെ തുരത്തുന്ന പ്രവർത്തികളുടെ ഭാഗമായി അടിക്കാടുകൾ വെട്ടിത്തെളിക്കുന്നതിനുള്ള പ്രവൃത്തി ഏറ്റെടുക്കാൻ താൽപര്യമുള്ള വ്യക്തികളിൽ നിന്നോ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നോ ടെണ്ടറുകൾ ക്ഷണിച്ചു. ജനവരി 31ന് ഉച്ചയ്ക്ക് 12 വരെ അപേക്ഷകൾ സ്വീകരിക്കും. ടെണ്ടർ നൽകുന്ന കവറിൻ്റെ മുകളിൽ “ആറളം പുനരധിവാസ മേഖലയിലെ അടിക്കാടുകൾ വെട്ടിത്തെളിക്കുന്നത്” എന്ന് രേഖപ്പെടുത്തണം. ഫോൺ- 04972700357 ( ഐ.ടി.ഡി പ്രൊജക്ട് ഓഫീസ്), 9496070393, 8075850176 (ആറളം സൈറ്റ് മാനേജർ).
ക്വട്ടേഷൻ ക്ഷണിച്ചു
ഗവ. പോളിടെക്നിക്ക് നടുവിലിലെ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിങ് വിഭാഗത്തിലെ നാലാം സെമസ്റ്റർ എ.സി മെഷീൻസ് ലാബിലേക്കുള്ള ഉപകരണങ്ങൾ വാങ്ങുന്നതിന് ക്വട്ടേഷനുകൾ ക്ഷണിച്ചു. ഫെബ്രുവരി എട്ടിന് ഉച്ചയ്ക്ക് 12.30ന് മുമ്പായി ക്വട്ടേഷനുകൾ സമർപ്പിക്കണം.
ക്വട്ടേഷൻ ക്ഷണിച്ചു
കണ്ണൂർ ഗവ. എഞ്ചിനീയറിങ് കോളേജിലെ ബസുകൾക്ക് പെയിൻറിങ്, പോളിഷിങ് (അണ്ടർ ബോഡി നെയിം, ഫോൺ നമ്പർ റൈറ്റിങ്.) പ്രവൃത്തി ചെയ്യുന്നതിനും സീറ്റ് കവർ, ബാറ്ററി, ഹെഡ് ലൈറ്റ്, വൈപ്പർ എന്നിവ മാറ്റുന്നതിനും ക്വട്ടേഷനുകൾ ക്ഷണിച്ചു. ജനുവരി 31ന് രാവിലെ 11ന് മുമ്പായി ക്വട്ടേഷനുകൾ സമർപ്പിക്കണം. വെബ് സൈറ്റ് –www.gcek.ac.in, ഫോൺ നമ്പർ- 04972780226 .