വിവിധ മേഖലകളില് അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്
റിപ്പബ്ലിക് ദിനം: മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി സല്യൂട്ട് സ്വീകരിക്കും
ജനുവരി 26 ഞായറാഴ്ച കണ്ണൂർ കലക്ടറേറ്റ് മൈതാനിയിൽ നടക്കുന്ന രാഷട്രത്തിന്റെ 76ാമത് റിപ്പബ്ലിക് ദിനാഘോഷ പരിപാടിയിൽ രജിസ്ട്രേഷൻ, പുരാവസ്തു, മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി സല്യൂട്ട് സ്വീകരിക്കും. രാവിലെ ഒമ്പതിന് പതാക ഉയർത്തിയ ശേഷം മന്ത്രി ഗാർഡ് ഓഫ് ഓണർ സ്വീകരിച്ച് റിപ്പബ്ലിക് ദിന സന്ദേശം നൽകും. സെറിമോണിയൽ പരേഡിൽ പൊലീസ്, എക്സൈസ്, ഫോറസ്റ്റ്, എൻസിസി, സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്, എസ് പി സി, ജൂനിയർ റെഡ് ക്രോസ് എന്നിവരുടെ 24 പ്ലാറ്റൂണുകൾ അണിനിരക്കും. ബാൻഡ് മേളം, വിവിധ വകുപ്പുകളുടെ പ്ലോട്ടുകൾ, വിദ്യാർഥികളുടെ നേതൃത്വത്തിൽ കലാപരിപാടികൾ, അധ്യാപകരുടെ ദേശഭക്തിഗാനാലാപനം, സാംസ്കാരിക പരിപാടികൾ എന്നിവയും അരങ്ങേറും. പരിപാടിയിലേക്ക് പൊതുജനങ്ങൾക്ക് പ്രവേശനമുണ്ടായിരിക്കും.
റിപ്പബ്ലിക് ദിനത്തിൽ കൂടുതൽ ഹരിതപ്രഖ്യാപനങ്ങൾ നടത്തും
ശുചിത്വ കേരളം സുസ്ഥിര കേരളം ലക്ഷ്യമിട്ട് സംസ്ഥാനമൊട്ടാകെ സംഘടിപ്പിക്കുന്ന മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായുള്ള നാലാംഘട്ട ഹരിത പ്രഖ്യാപനങ്ങൾ ജനുവരി 26 മുതൽ നടക്കും. ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലായി 5121 പ്രഖ്യാപനങ്ങൾ നടക്കും. ഹരിത വിദ്യാലയങ്ങൾ, ഹരിത മാർക്കറ്റുകൾ, ഹരിത കലാലയം തുടങ്ങി ജനുവരി 31 വരെ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും കൂടുതൽ ക്യാമ്പയിൻ പ്രവർത്തനങ്ങളും പ്രഖ്യാപനങ്ങളും നടക്കും. തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ തിരഞ്ഞെടുത്ത ഹരിത ടൗണുകൾ, ഹരിത മാർക്കറ്റുകൾ, പൊതുസ്ഥലങ്ങൾ, ടൂറിസം കേന്ദ്രങ്ങൾ, വിദ്യാലയങ്ങൾ, സ്ഥാപനങ്ങൾ, കലാലയങ്ങൾ, അയൽക്കൂട്ടങ്ങൾ തുടങ്ങിയവയാണ് കഴിഞ്ഞ മൂന്ന് ഘട്ടങ്ങളിലായി ഹരിത പദവിയിലേക്ക് എത്തിയത്. ജില്ലാ തല പരിപാടിയായി ധർമ്മടം മണ്ഡലത്തിലെ ആദ്യ ഹരിത ടൂറിസം പ്രഖ്യാപനം – ചെറുമാവിലായി പാറപ്രം റെഗുലേറ്റർ കം ബ്രിഡ്ജിൽ ഡോ വി ശിവദാസൻ എം.പി 26ന് വൈകീട്ട് അഞ്ചിന് നിർവ്വഹിക്കും. മാലൂർ ടൗൺ ഹരിത ടൗൺ ആയി കെ കെ ശൈലജ ടീച്ചർ എംഎൽഎ പ്രഖ്യാപിക്കും. 27 ന് മുൻ എം എൽ എ ടി.വി രാജേഷ് ചെറുകുന്ന് കണ്ണപുരം ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെടുന്ന ചെറുകുന്ന് തറ ടൗൺ ഹരിത ടൗൺ പ്രഖ്യാപനം നടത്തും. കൊട്ടിയൂർ ക്ഷേത്രം ഹരിത ക്ഷേത്രമായ് മാറ്റുന്നതിന്റെ പ്രഖ്യാപനം ജനുവരി 30 ന് നടക്കും.
ജനുവരി 26 മുതൽ 31 വരെ ജില്ലയിലെ 2802 അയൽക്കൂട്ടങ്ങൾ കൂടി ഹരിത അയൽക്കൂട്ടങ്ങളായി പ്രഖ്യാപിക്കപ്പെടും. 710 സ്ഥാപനങ്ങൾ ഹരിത സ്ഥാപനങ്ങളായും 85 ടൗണുകൾ ഹരിത ടൗണുകളായും ഈ കാലയളവിൽ പ്രഖ്യാപിക്കും. 272 വിദ്യാലയങ്ങൾക്കാണ് പുതിയതായി ഹരിത വിദ്യാലയ പദവി ലഭിക്കുക. 77 പൊതുസ്ഥലങ്ങൾ ഹരിത ഇടമായി പ്രഖ്യാപിക്കും 28 കലാലയങ്ങൾക്ക് കൂടി ഹരിത കലാലയ പദവി ലഭിക്കും. ആറ് വിനോദസഞ്ചാര കേന്ദ്രങ്ങളും ഹരിത ടൂറിസം കേന്ദ്രങ്ങളായി പ്രഖ്യാപിക്കും.
ചക്കരക്കൽ ടൗൺ ഇനി ഹരിത ടൗൺ
മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പിന്റെ ഭാഗമായി ചെമ്പിലോട്, അഞ്ചരക്കണ്ടി, മുണ്ടേരി ഗ്രാമപഞ്ചായത്തുകൾ സംയുക്തമായി ചക്കരക്കൽ ടൗണിനെ ഹരിത ടൗണായി പ്രഖ്യാപിച്ചു. ജില്ലാ കലക്ടർ അരുൺ കെ വിജയൻ ഹരിത ടൗൺ പ്രഖ്യാപനം നടത്തി. ടൗണിന്റെ ശുചിത്വ പ്രഖ്യാപനവും ഹരിത സന്ദേശ യാത്രയും സംഘടിപ്പിച്ചാണ് ഹരിത ടൗൺ പ്രഖ്യാപനം നടത്തിയത്. പൊതു ഇടങ്ങളായ ചെമ്പിലോട് ഗ്രാമപഞ്ചായത്തിലെ കോമത്ത് കുന്നുമ്പ്രം, അഞ്ചരക്കണ്ടി ഗ്രാമപഞ്ചായത്തിലെ ചക്കരക്കൽ ടാക്സി സ്റ്റാൻഡ്, പാളയം, കുഴിമ്പാലോട് എന്നീ പ്രദേശങ്ങളുടെ ഹരിത പ്രഖ്യാപനവും നടത്തി. അഞ്ചരക്കണ്ടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.പി ലോഹിതാക്ഷൻ അധ്യക്ഷത വഹിച്ചു. ഹരിത കേരള മിഷൻ റിസോഴ്സ് പേഴ്സൺ കെ നാരായണൻ ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ചെമ്പിലോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ ദാമോദരൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ടി രതീശൻ, സെക്രട്ടറി പി.എം ബിന്ദു, കെ ബാബുരാജ്, എം മുസ്തഫ മാസ്റ്റർ, അഞ്ചരക്കണ്ടി ഗ്രാമപഞ്ചായത്ത് സെക്രട്ടറി മാത്യു കെ.എം, വ്യാപാരി വ്യവസായി സംഘടനാ പ്രതിനിധികളായ നസീർ, സുഭാഷ് എന്നിവർ സംസാരിച്ചു. പരിപാടിക്ക് മുന്നോടിയായി നടന്ന ഹരിത സന്ദേശയാത്രയിൽ ജനപ്രതിനിധികളും ജീവനക്കാരും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും ഹരിത കർമ്മ സേന അംഗങ്ങളും അങ്കണവാടി – ആശാ പ്രവർത്തകരും കുടുംബശ്രീ പ്രവർത്തകരും തൊഴിലാളികളും കച്ചവടക്കാരും നാട്ടുകാരും പങ്കെടുത്തു.
വെറ്ററിനറി ഡോക്ടർ നിയമനം
രാത്രികാല മൃഗചികിത്സാ സേവനം വീട്ടുപടിക്കൽ പദ്ധതിയിൽ പയ്യന്നൂർ, കല്ല്യാശ്ശേരി, കുത്തുപറമ്പ്, ഇരിട്ടി പാനൂർ ബ്ലോക്കുകളിൽ വൈകുന്നേരം ആറ് മണി മുതൽ രാവിലെ ആറ് മണി വരെ (രാത്രി കാലങ്ങളിൽ) വീട്ടുപടിക്കൽ മൃഗചികിത്സ സേവനം ലഭ്യമാക്കുന്നതിന് കരാർ അടിസ്ഥാനത്തിൽ 90 ദിവസത്തേക്ക് വാക് ഇൻ ഇന്റർവ്യു മുഖേന വെറ്ററിനറി ഡോക്ടറെ നിയമിക്കുന്നു. യോഗ്യരായ വെറ്ററിനറി ബിരുദധാരികൾ ഒറിജിനൽ ബിരുദ സർട്ടിഫിക്കറ്റും കെ.വി.സി രജിസ്ടേഷൻ സർട്ടിഫിക്കറ്റും പകർപ്പും സഹിതം ജനുവരി 28 ന് രാവിലെ 11.30 ന് കണ്ണൂർ ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ കൂടികാഴ്ച്ചക്ക് എത്തണം. ഫോൺ-04972700267
വെറ്ററിനറി സർജൻ
മൃഗസംരക്ഷണ വകുപ്പിന്റെ ജില്ലയിൽ പ്രവർത്തിക്കുന്ന മൊബൈൽ വെറ്ററിനറി യൂനിറ്റ് പയ്യന്നൂരിൽ, വെറ്ററിനറി സർജൻ സേവനം ലഭ്യമാക്കുന്നതിന് വാക്-ഇൻ ഇന്റർവ്യൂ മുഖേന താൽക്കാലികമായി 90 ദിവസത്തേക്ക് വെറ്ററിനറി ബിരുദധാരികളെ നിയമിക്കുന്നു. യോഗ്യരായ വെറ്ററിനറി ബിരുദധാരികൾ ഒറിജിനൽ ബിരുദ സർട്ടിഫിക്കറ്റും കെ.വി.സി രജിസ്ട്രേഷൻ സർട്ടിഫിക്കറ്റും പകർപ്പും സഹിതം ജനുവരി 28 ന് രാവിലെ 11 ന് കണ്ണൂർ ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ കൂടിക്കാഴ്ചക്ക് എത്തണം. ഫോൺ- 04972700267
വെറ്ററിനറി ഡോക്ടർ നിയമനം
മൃഗാശുപത്രി സേവനങ്ങൾ അനായേസേന ലഭ്യമല്ലാത്ത വിദൂര പ്രദേശങ്ങളിലെ കർഷകർക്ക് മൃഗപരിപാലന സേവനങ്ങൾ ലഭ്യമാക്കുന്നതിന് റീബിൽഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയുടെ ഭാഗമായി നടപ്പാക്കി വരുന്ന മൊബൈൽ ടെലി വെറ്ററിനറി യൂണിറ്റിലേക്ക് കരാർ അടിസ്ഥാനത്തിൽ താൽക്കാലികമായി 90 ദിവസത്തേക്ക് മാത്രം വാക് ഇൻ ഇന്റർവ്യൂ മുഖേന വെറ്ററിനറി ഡോക്ടറെ നിയമിക്കുന്നു. യോഗ്യരായ വെറ്ററിനറി ബിരുദധാരികൾ ഒറിജിനൽ ബിരുദ സർട്ടിഫിക്കറ്റും കെ.വി.സി രജിസ്ടേഷൻ സർട്ടിഫിക്കറ്റും പകർപ്പും സഹിതം ജനുവരി 28 ന് ഉച്ചയ്ക്ക് 12 ന് കണ്ണൂർ ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ കൂടികാഴ്ചയ്ക്ക് ഹാജരാകണം. ഫോൺ-04972700267
‘സ്ട്രീം ഇക്കോസിസ്റ്റം’ പദ്ധതി ഉദ്ഘാടനം 27ന്
പൊതുവിദ്യാഭ്യാസ മേഖലയിൽ ഗവേഷണാത്മക പഠനത്തിന് പ്രാധാന്യം കൊടുത്തുകൊണ്ട് സമഗ്രശിക്ഷാ കേരളം നടപ്പിലാക്കുന്ന ‘സ്ട്രീം ഇക്കോസിസ്റ്റം’ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ജനുവരി 27ന് ചാല ഗവ.ഹയർസെക്കന്ററി സ്കൂളിൽ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവ്വഹിക്കും. ചെമ്പിലോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ദാമോദരൻ അധ്യക്ഷനാകും.
ഉന്നതവിദ്യാഭ്യാസരംഗവും സ്കൂൾ വിദ്യാഭ്യാസവും കൈകോർത്ത് നടപ്പിലാക്കുന്ന ഈ പദ്ധതി സമഗ്രശിക്ഷാ കേരളവും കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയും സംയുക്തമായി നടപ്പിലാക്കുന്നു. അന്തർ വൈജ്ഞാനിക പഠനത്തിന്റെ സാധ്യതകൾ ഉപയോഗിക്കുന്നതിന്റെ ഭാഗമായി കണ്ണൂർ ജില്ലയിലെ 15 ബിആർസി പരിധിയിലെ തിരഞ്ഞെടുത്ത ഓരോ സ്കൂളിലും സ്ട്രീം ലേണിംഗ് ഹബ്ബുകൾ ഒരുങ്ങിയിട്ടുണ്ട്
നിധി ആപ്കേ നികട്
ഇഎസ്ഐ കോർപറേഷനും എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന പരാതി പരിഹാര പരിപാടി സുവിധ സമാഗമം- നിധി ആപ്കേ നികട് ജനുവരി 27ന് രാവിലെ പത്തിന് ദ നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സിൽ നടത്തും. ഇ.എസ്.ഐ, പി.എഫ് ഗുണഭോക്താക്കൾക്ക് പരാതികൾ സമർപ്പിക്കാം. എല്ലാ ഗുണഭോക്താക്കളും തൊഴിലുടമകളും പങ്കെടുക്കണമെന്ന് വളപട്ടണം ഇ.എസ്.ഐ ബ്രാഞ്ച് മാനേജർ അറിയിച്ചു. ഫോൺ: 04972777500, 04972772270, 04972712388
പാരമ്പര്യേതര ട്രസ്റ്റി
കണ്ണൂർ വില്ലേജ് ശ്രീ പിള്ളയാർകോവിൽ ക്ഷേത്രത്തിലെ പാരമ്പര്യേതര ട്രസ്റ്റിമാരായി നിയമിക്കപ്പെടുന്നതിന് ഹിന്ദുമത വിശ്വാസികളായ ക്ഷേത്ര പരിസരവാസികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. നിർദിഷ്ട മാതൃകയിൽ പൂരിപ്പിച്ച അപേക്ഷകൾ ഫെബ്രുവരി പത്തിന് വൈകീട്ട് അഞ്ചിനകം തലശ്ശേരി അസി. കമ്മീഷണറുടെ ഓഫീസിൽ ലഭിക്കണം. അപേക്ഷ ഫോറം ഓഫീസിൽ നിന്നും www.malabardevaswom.kerala.
അതിഥി ആപ്പ് രജിസ്ട്രേഷൻ
കേരളത്തിൽ ജോലി ചെയ്യുന്ന അതിഥി തൊഴിലാളികളുടെ ക്ഷേമത്തിനും ഇൻഷുറൻസ് പരിരക്ഷ ലഭ്യമാക്കുന്നതിനും മറ്റാനുകൂല്യങ്ങളും ഉറപ്പുവരുത്തുന്നതിനുമായി അതിഥി ആപ്പ് രജിസ്ട്രേഷൻ തുടരുന്നു. അതിഥി തൊഴിലാളികളെ ജോലിചെയ്യിക്കുന്ന തൊഴിലുടമകൾ, കോൺട്രാക്ടർമാർ, താമസിപ്പിക്കുന്ന കെട്ടിട ഉടമകൾ എന്നിവർ അതിഥി ആപ്പിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഉറപ്പ് വരുത്തണം. അല്ലാത്തപക്ഷം തുടർ നടപടികൾ സ്വീകരിക്കുന്നതാണെന്നും ജില്ലാ ലേബർ ഓഫീസർ (എൻഫോഴ്സ്മെന്റ്) അറിയിച്ചു. ഫോൺ : 0497 2700353
ഉദ്യോഗക്കയറ്റത്തിന് അപേക്ഷ ക്ഷണിച്ചു
കണ്ണൂർ ജില്ലയിലെ പാർട്ട്ടൈം ജൂനിയർ ലാംഗ്വേജ് (ഹിന്ദി/ സംസ്കൃതം/ഉർദു/അറബിക് -എൽ പി /യു പി) അധ്യാപകരിൽ നിന്നും ഫുൾ ടൈം ജൂനിയർ ലാംഗ്വേജ് ( ഹിന്ദി /സംസ്കൃതം /ഉർദു /അറബിക് – എൽ പി /യു പി ) അധ്യാപക തസ്തികയിലേക്കും പ്രൈമറി അധ്യാപകരിൽ നിന്ന് ഹൈസ്കൂൾ ഭാഷ വിഷയ അധ്യാപക തസ്തികയിലേക്കും ഉദ്യോഗക്കയറ്റം നൽകുന്നതിനായി അർഹരായവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. നിലവിലെ ലിസ്റ്റിൽ ഉൾപ്പെട്ടവർ പുതുതായി അപേക്ഷ സമർപ്പിക്കേണ്ടതില്ല എന്ന് വിദ്യാഭ്യാസ ഉപഡയറക്ടർ അറിയിച്ചു. നിശ്ചിത മാതൃകയിലുള്ള അപേക്ഷ ഫെബ്രുവരി അഞ്ചിന് മുമ്പായി വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസിൽ എത്തിക്കണം. ഫോൺ- 0497 2705149
കണ്ണൂർ ജില്ലയിലെ 2024-25 അധ്യയന വർഷത്തേക്ക് ഹൈസ്കൂൾ അസിസ്റ്റന്റ് (കോർ വിഷയങ്ങൾ) അധ്യാപക തസ്തികയിലേക്ക് പ്രൊമോഷൻ മുഖേന നിയമിക്കപ്പെടുന്നതിന് അർഹരായ പ്രൈമറി അധ്യാപകരുടെ അപേക്ഷകൾ ക്ഷണിച്ചു. നിശ്ചിത മാതൃകയിലുള്ള അപേക്ഷ ഫെബ്രുവരി അഞ്ചിന് മുമ്പായി വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസിൽ എത്തിക്കണം. ഫോൺ- 0497 2705149
അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് സപ്ലിമെന്ററി പരീക്ഷകൾ
അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് ഫെബ്രുവരിയിലെ സപ്ലിമെന്ററി പരീക്ഷകൾക്ക് അപേക്ഷ ക്ഷണിച്ചു. ഗവ ഐ.ടി.ഐ കണ്ണൂർ, ഗവ. വനിതാ ഐ.ടി.ഐ കണ്ണൂർ എന്നിവിടങ്ങളിൽ എൻ.സി.വി.റ്റി അഫിലിയേഷൻ നേടിയ ട്രേഡുകളിൽ 2019-2021 സെഷനിൽ പ്രവേശനം നേടിയ രണ്ട് വർഷ ട്രേഡുകളിലെ രണ്ടാം വർഷ ട്രെയിനികളിൽ നിന്നും, 2020 മുതൽ 2023 വരെയുള്ള കാലയളവിൽ പ്രവേശനം നേടിയ ഒരു വർഷ, ഒന്നാം വർഷ, രണ്ടു വർഷ ട്രേഡുകളിലും ആറു മാസ ട്രേഡുകളിലും റഗുലർ പരീക്ഷ എഴുതി പരാജയപ്പെട്ട (പ്രൈവറ്റ് ട്രെയിനികൾ ഉൾപ്പെടെ) ട്രെയിനികളിൽ നിന്നുമാണ് അപേക്ഷ ക്ഷണിച്ചത്. പ്രാക്ടിക്കൽ, ട്രേഡ് തിയറി, എഞ്ചിനിയറിംഗ് ഡ്രോയിങ്, വർക്ക് ഷോപ്പ് കാൽക്കുലേഷൻ ആന്റ് സയൻസ്, എംപ്ലോയബിലിറ്റി സ്കിൽ, സി.ബി.ടി പരീക്ഷകളിൽ പങ്കെടുക്കാം. താൽപര്യമുള്ളവർ പൂരിപ്പിച്ച അപേക്ഷ ഫെബ്രുവരി ആറിന് വൈകുന്നേരം അഞ്ചിനകം അതാത് ഓഫീസുകളിൽ സമർപ്പിക്കണം. ഫോൺ- 0497 2835987,9526811194
സംരംഭകത്വ ശിൽപശാല
സംരംഭകർക്കായി കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്പ്മെന്റ് ഇ-കൊമേഴ്സ് വിഷയത്തിൽ ഏകദിന സംരംഭകത്വ ബോധവൽക്കരണ വർക്ക്ഷോപ്പ് സംഘടിപ്പിക്കുന്നു. ജനുവരി 31ന് കളമശ്ശേരിയിലുള്ള കെ.ഐ.ഇ.ഡി ന്റെ ക്യാമ്പസ്സിലാണ് പരിശീലനം. താത്പര്യമുള്ളവർ http://kied.info/training-
ക്വാളിറ്റി മോണിറ്ററിംഗ് സെല്ലിൽ നിയമനം
ജില്ലയിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഏറ്റെടുക്കുന്ന പ്രവൃത്തികളുടെ നിർവഹണം മെച്ചപ്പെട്ട രീതിയിലും ചിട്ടയായും സമയബന്ധിതമായും നടപ്പിലാക്കുന്നുവെന്ന് ഉറപ്പ് വരുത്തുന്നതിനും സൃഷ്ടിക്കപ്പെടുന്ന ആസ്തികളുടെ ഗുണമേന്മ ഉറപ്പാക്കുന്നതിനുളള ക്വാളിറ്റി മോണിറ്ററിംഗ് സെല്ലിൽ നിലവിലുള്ള രണ്ട് ഒഴിവുകളിൽ ഒരു വർഷത്തേക്ക് നിയമനം നടത്തുന്നു. പേരാവൂർ, ഇരിക്കൂർ, തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലാണ് ജോലി ചെയ്യേണ്ടത്. തദ്ദേശസ്വയംഭരണം, ഇറിഗേഷൻ, പൊതുമരാമത്ത്, മണ്ണ് സംരക്ഷണം തുടങ്ങിയ വകുപ്പുകളിൽ നിന്നോ പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്നോ സിവിൽ അഗ്രികൾച്ചറൽ എഞ്ചിനിയറിംഗ് വിഭാഗത്തിൽ അസിസ്റ്റന്റ് എഞ്ചിനീയർ തസ്തികയിൽ കുറയാത്ത തസ്തികയിൽ നിന്ന് വിരമിച്ച 65 വയസ്സിൽ താഴെ പ്രായമുളളവർക്ക് അപേക്ഷിക്കാം. പ്രതിമാസം കുറഞ്ഞത് 10 ദിവസവും പരമാവധി 15 ദിവസവും ഫിൽഡ് പരിശോധന നടത്തണം. അഭിമുഖത്തിലൂടെയാണ് തെരഞ്ഞെടുപ്പ്. വിശദവിവരങ്ങൾ ഉൾക്കൊള്ളുന്ന അപേക്ഷ ഫെബ്രുവരി രണ്ടിന് വൈകുന്നേരം മൂന്നിനകം കണ്ണൂർ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ജോയിന്റ്റ് പ്രോഗ്രാം കോ-ഓർഡിനേറ്ററുടെ ഓഫീസിൽ നേരിട്ടോ തപാൽ മുഖേനയോ, ഇ-മെയിലായോ ലഭിക്കണം. വിലാസം- ജോയിന്റ് കോ-ഓർഡിനേറ്റർ, മഹാത്മാഗാന്ധി എൻ.ആർ.ഇ.ജി.എസ്, ഡിസ്ട്രിക്ട് ഓഫീസ്, സിവിൽ സ്റ്റേഷൻ, കണ്ണൂർ. ഇ മെയിൽ: mgnregakannur@gmail.com, ഫോൺ- 0497 2767488.
അക്കൗണ്ട്സ് അസിസ്റ്റന്റ് നിയമനം
എറണാകുളം ജില്ലയിലെ അർദ്ധസർക്കാർ സ്ഥാപനത്തിൽ അക്കൗണ്ട്സ് അസിസ്റ്റന്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നു. കൊമേഴ്സിൽ ബിരുദം, സി എ ഇന്റർമീഡിയറ്റ് അഥവാ സി എം എ ഇന്റർമിഡിയറ്റ് യോഗ്യതകളും രണ്ട് വർഷത്തെ പ്രവൃത്തി പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. 18 – 41 ആണ് പ്രായപരിധി (ഇളവുകൾ അനുവദനീയം). ഉദ്യോഗാർഥികൾ ബന്ധപ്പെട്ട പ്രൊഫഷണൽ ആന്റ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ജനുവരി 31നകം നേരിട്ട് ഹാജരാകണം.
പുഷ്പോത്സവം ജനുവരി 27ന് സമാപിക്കും
കണ്ണിനും മനസിനും കുളിർ മഴ തീർത്ത കണ്ണൂർ പുഷ് പോത്സവം ജനുവരി 27ന് സമാപിക്കും. സമാപനസമ്മേളനം വൈകീട്ട് ആറിന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. സിറ്റി പൊലീസ് കമ്മീഷണർ നിധിൻ രാജ് സമ്മാനദാനം നിർവഹിക്കും.
12,000 ചതുരശ്ര അടിയിൽ ഒരുക്കിയ ഡിസ്പ്ലേ ആണ് ഇത്തവണത്തെ മുഖ്യ ആകർഷണം. പല വർണങ്ങളിലുള്ള പൂക്കൾ നിറഞ്ഞുനിൽക്കുന്ന ബോഗൻവില്ലയുടെ കലവറ കൂടിയായി പ്രദർശന നഗരി. എല്ലാ ദിവസവും കാർഷിക പ്രാധാന്യമുള്ള വിഷങ്ങളിൽ സെമിനാറുകൾ, പാചക മത്സരം , കുട്ടികൾക്കുള്ള വിവിധ മത്സരങ്ങൾ, കലാപരിപാടികൾ എന്നിവയും ഇത്തവണ അരങ്ങേറി.
കുട്ടികർഷക സംഗമം
കണ്ണൂർ പുഷ്പോത്സവത്തോടനുബന്ധിച്ച് കുട്ടി കർഷക സംഗമവും കാർഷിക ക്വിസും കൃഷി പാട്ടുകളും അരങ്ങേറി. കണ്ണൂർ ഡി ഇ ഒ കെ പി നിർമ്മല ഉദ്ഘാടനം ചെയ്തു. കാർഷിക വൃത്തിയിലേക്ക് കുട്ടികളെ ആകർഷിക്കുന്നതിന് ഇത്തരം സംരംഭങ്ങൾ പ്രയോജനപ്പെടുമെന്ന് അവർ പറഞ്ഞു. വി ഒ പ്രഭാകരൻ അധ്യക്ഷനായി. ക്വിസ് മത്സരത്തിൽ മുൻ കൃഷി ഓഫീസർ മലപ്പട്ടം പ്രഭാകരൻ ക്വിസ് മാസ്റ്ററായി. പി വി വത്സൻ അധ്യക്ഷനായി. പി വി പ്രദീപൻ, എം ബാലകൃഷ്ണൻ സംസാരിച്ചു.