വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍
തദ്ദേശറോഡ് പുനരുദ്ധാരണ പദ്ധതി: കൂത്തുപറമ്പ് മണ്ഡലത്തിൽ 27 റോഡുകൾക്ക് 6.03 കോടി രൂപയുടെ ഭരണാനുമതി
സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള റോഡുകളുടെ പുനരുദ്ധാരണത്തിനായി കൂത്തുപറമ്പ് നിയോജക മണ്ഡലത്തിന് 6.03 കോടി രൂപ വകയിരുത്തി. പദ്ധതിയുടെ ഭാഗമായി മണ്ഡലത്തിലെ രണ്ട് നഗരസഭകളിലേയും അഞ്ച് ഗ്രാമ പഞ്ചായത്തുകളിലുമായുള്ള 27 റോഡുകൾക്കാണ് തുക അനുവദിച്ചിട്ടുള്ളത്.
കൂത്തുപറമ്പ് നഗരസഭയിലെ പത്തലായി കുഞ്ഞിക്കണ്ണൻ റോഡ് 40 ലക്ഷം രൂപ, പി.കെ ചാത്തുക്കുട്ടി റോഡ് 20 ലക്ഷം, ആമ്പിലാട് കനാൽക്കര റോഡ് 20 ലക്ഷം, നൂഞ്ഞുമ്പായി റോഡ് 20 ലക്ഷം, കുന്നോത്ത്പറമ്പ് പഞ്ചായത്തിലെ കല്ലുമ്മൽ പള്ളി പൂവൻകുളങ്ങര പൊയിലൂർ റോഡ് 30 ലക്ഷം, അരമം വേളിമുക്ക് കക്കാട് റോഡ് 15 ലക്ഷം, പീറ്റയുള്ളതിൽ-വടക്കയിൽ മുക്ക് റോഡ് 15ലക്ഷം, വിജ്ഞാനോദയം എൽ.പി ഖാദി ബോർഡ് റോഡ് 15 ലക്ഷം അനുവദിച്ചു.
തൃപ്പങ്ങോട്ടൂർ പഞ്ചായത്തിലെ പുല്ലായിത്തോട് കാവുപ്പനിച്ചി റോഡ് 35 ലക്ഷം, ചെറ്റക്കണ്ടി തെക്കുംമുറി വിളക്കോട്ടൂർ റോഡ് 35 ലക്ഷം, നമ്പൂടിക്കണ്ടി പൊയിലൂർ ഈസ്റ്റ് എൽ പി അമ്പലങ്ങോട്ട് റോഡ് 20 ലക്ഷം, ഒരുമ നഗർ റോഡ് 15 ലക്ഷം, പാട്യം പഞ്ചായത്തിലെ കെ.പി ശ്രീധരൻ മാസ്റ്റർ റോഡ് (കനാൽപാലം തലശ്ശേരി കൂത്തുപറമ്പ് റോഡ്) 15 ലക്ഷം, കൊട്ടയോടി പഴയടത്തില്ലം മാവിലോട്ട് മുക്ക് റോഡ് 35 ലക്ഷം, പാറേമ്മൽ പീടിക കണ്ട്യൻ പീടിക പൂവത്തൂർ മഞ്ഞാമ്പുറം റോഡ് 25 ലക്ഷം, കൊളപ്രത്ത് വയൽ ബ്രഹ്മാവ് മുക്ക് പത്തായക്കുന്ന് ഭാസ്‌കരൻ പീടിക റോഡ് 20 ലക്ഷം അനുവദിച്ചു. മൊകേരി പഞ്ചായത്തിലെ വള്ളങ്ങാട് മൊകേരി വയൽ റോഡ് 25 ലക്ഷം, മൊകേരി കടേപ്രം തെരു മിനി സ്റ്റേഡിയം കൂരാറ റോഡ് 20 ലക്ഷം, കാരുണ്യമുക്ക് കനാൽ റോഡ് 15 ലക്ഷം, പുതുമമുക്ക് നള്ളക്കണ്ടി റോഡ് 15 ലക്ഷം, പാനൂർ നഗരസഭയിലെ പാനൂർ ഇലക്ട്രിസിറ്റി ഓഫീസ് എ.വി മുക്ക് ഇടക്കുടി മുക്ക് റോഡ് 15 ലക്ഷം, കനകമല റോഡ് 30 ലക്ഷം, പുതിയോട്ടുംകണ്ടി മൊകേരി പഞ്ചായത്ത് റോഡ് 30 ലക്ഷം, കോട്ടയം പഞ്ചായത്തിലെ ടി.കെ കുഞ്ഞിരാമൻ മാസ്റ്റർ റോഡ് 20 ലക്ഷം, പൂക്കോട് ഭഗത് സിംഗ് റോഡ് രണ്ടാം ഘട്ടം 18 ലക്ഷം, ട്രാൻസ്‌ഫോർമർ വളങ്ങാടൻ സുരേന്ദ്രൻ വെള്ളപ്പന്തൽ റോഡ് 20 ലക്ഷം, ഒളമ്പവയൽ എരുവട്ടി പാലം റോഡ് രണ്ടാം ഘട്ടം 20 ലക്ഷം അനുവദിച്ചു.
വനിതാ കമ്മീഷൻ അദാലത്ത് 24 ന്
കേരള വനിതാ കമ്മീഷൻ ജനുവരി 24 ന് രാവിലെ പത്ത് മുതൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് ഹാളിൽ മെഗാ അദാലത്ത് നടത്തും.
സൗജന്യ പരിശീലനം
കണ്ണൂർ നെഹ്റു യുവകേന്ദ്രയുടെ ആഭിമുഖ്യത്തിൽ ആരോഗ്യം, കല, കായിക, സാംസ്‌കാരിക, ക്ഷേമ മേഖലകളിൽ പ്രവർത്തിക്കുന്ന ക്ലബ് പ്രവർത്തകർക്ക് സൗജന്യ പരിശീലനം നൽകുന്നു. കേരള സ്റ്റേറ്റ് എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റിയാണ് പരിശീലനം നൽകുന്നത്. സാമൂഹ്യ സേവന രംഗങ്ങളിലെ തുടർ പ്രവർത്തനങ്ങളിലേക്ക് മാസ്റ്റർ ട്രെയിനർമാരെ ഒരുക്കുകയാണ് ലക്ഷ്യം. പ്രായപരിധി 20 വയസ്സ് മുതൽ 35 വരെ. കണ്ണൂർ, കാസർകോട്, കോഴിക്കോട്, വയനാട് ജില്ലയിലെ ക്ലബ് പ്രവർത്തകർക്ക് ഫെബ്രുവരി 20 മുതൽ 22 വരെ കോഴിക്കോട് ഗവ. യൂത്ത് ഹോസ്റ്റലിലാണ് പരിശീലനം. താൽപര്യമുള്ളവർ ബയോഡാറ്റ അതതു ജില്ലാ യൂത്ത് ഓഫീസർമാർക്ക് ജനുവരി 31 നകം നൽകണം. ഫോൺ: 0497 2700881, 9400290803
ലേലം
കോടതിപ്പിഴ ഇനത്തിൽ കുടിശ്ശിക തുക ഈടാക്കുന്നതിന് ആർ ആർ നിയമ പ്രകാരം ജപ്തി ചെയ്തതും, അയ്യൻകുന്ന് അംശം ദേശത്ത് റി സ 852/120 ൽപ്പെട്ടതുമായ 0.0401 ഹെക്ടർ ഭൂമിയും അതിൽ ഉൾപ്പെട്ട സകലതും ജനുവരി 27 ന് രാവിലെ 11 ന് അയ്യങ്കുന്ന് വില്ലേജ് ഓഫീസിൽ ലേലം ചെയ്യും. ഫോൺ: 04902494910
ജില്ലാ വികസന സമിതി 25 ന്
ജില്ലാ വികസന സമിതി യോഗം ജനുവരി 25 ന് രാവിലെ 11 ന് കലക്ടറേറ്റ് ഓഡിറ്റോറിയത്തിൽ ചേരും.
പുഷ്‌പോത്സവ നഗരിയില്‍ ഇന്ന് (23/01)
പുഷ്‌പോത്സവത്തിന്റെ ഭാഗമായി വയോജനങ്ങളും കാര്‍ഷിക രംഗവും സെമിനാര്‍, രാവിലെ 10 ന് പാചക മത്സരം, കുമ്പളങ്ങ ഇളവന്‍ ഹല്‍വ, ബട്ടണ്‍ കേക്ക്, മൂന്നിന് മെഹന്തി ഫെസ്റ്റ്, മൈലാഞ്ചിയിടല്‍ മത്സരം (സ്ത്രീകള്‍ക്ക്) കലാസന്ധ്യ, നൃത്ത സന്ധ്യ.