വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍
ലോജിസ്റ്റിക്‌സ് ആന്റ് സപ്ലൈ ചെയിൻ മാനേജ്‌മെന്റ്
ബിസിൽ ട്രെയിനിംഗ് ഡിവിഷൻ നടത്തുന്ന തൊഴിൽ അധിഷ്ഠിത സ്‌കിൽ ഡിപ്ലോമ ഇൻ ലോജിസ്റ്റിക്‌സ് ആന്റ് സപ്ലൈ ചെയിൻ മാനേജ്‌മെന്റ് കോഴ്സിലേക്ക് പ്ലസ്ടു കഴിഞ്ഞവർക്ക് അപേക്ഷിക്കാം. ഇന്റേൺഷിപ്പും പ്ലേസ്‌മെന്റ് സഹായവും ലഭിക്കും. ഫോൺ: 7994449314
പരിശീലന പരിപാടി
കേരള സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയും നെഹ്റു യുവ കേന്ദ്രയും സംയുക്തമായി ഫെബ്രുവരി 20 മുതൽ 22 വരെ കോഴിക്കോട് ഗവ. യൂത്ത് ഹോസ്റ്റലിൽ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. കണ്ണൂർ സ്വദേശികളായ 15-29 വയസ്സ് പ്രായപരിധിയുള്ളവർക്ക് അപേക്ഷിക്കാം. താമസം, ഭക്ഷണം സൗജന്യമാണ്. ജനുവരി 30 നകം അപേക്ഷിക്കണം. ഫോൺ : 9400290803
ടെണ്ടർ ക്ഷണിച്ചു
ഇരിട്ടി ശിശു വികസന പദ്ധതി ഓഫീസിന് കീഴിലെ 125 അങ്കണവാടികൾക്ക് 2024-2025 സാമ്പത്തിക വർഷം ഇരിട്ടി ബ്ലോക്ക്തല പ്രൊക്യുർമെന്റ് കമ്മിറ്റിയുടെ അനുമതിയോടെ കണ്ടിജൻസി സാധനങ്ങൾ വിതരണം ചെയ്യുന്നതിന് ജി എസ് ടി രജിസ്‌ട്രേഷനുള്ള വ്യക്തികൾ, സ്ഥാപനങ്ങളിൽ നിന്നും ടെണ്ടറുകൾ ക്ഷണിച്ചു. ടെണ്ടർഫോറം ഫെബ്രുവരി നാലിന് ഉച്ച രണ്ട് വരെ സ്വീകരിക്കും. ഫോൺ: 04902490203
കോളാട് പാലം 25ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
ധർമ്മടം നിയോജക മണ്ഡലത്തിലെ പിണറായി ഗ്രാമപഞ്ചായത്തിനെയും ധർമ്മടം ഗ്രാമപഞ്ചായത്തിനെയും ബന്ധിപ്പിച്ച് കോളാട് പുഴയ്ക്ക് കുറുകെ നിർമ്മിച്ച കോളാട് പാലം ജനുവരി 25 ശനിയാഴ്ച ഉച്ച 12.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കോളാട് എൽപി സ്‌കൂൾ പരിസരത്ത് നടക്കുന്ന ചടങ്ങിൽ പൊതുമരാമത്ത്, വിനോദ സഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷനാവും.
13.6 കോടി രൂപ ചെലവിൽ നിർമ്മാണം പൂർത്തിയാക്കിയ കോളാട് പാലത്തിന് 26.20 നീളത്തിലുള്ള നാല് പ്രീസ്ട്രസ്ഡ് ഗർഡർ ഉൾപ്പെടെ ആകെ 179 മീറ്റർ നീളവും ഒരു ഭാഗത്ത് നടപ്പാതയോട് കൂടി 9.75 മീറ്റർ വീതിയും ഉണ്ട്. പാലത്തിന് രാവുണ്ണി പീടിക ഭാഗത്ത് 126 മീറ്റർ നീളത്തിലും, ധർമ്മടം ഭാഗത്ത് 107 മീറ്റർ നീളത്തിലും, സേട്ടു പീടിക ഭാഗത്ത് 98 മീറ്റർ നീളത്തിലും ബിഎം ആൻഡ് ബിസി ഉപരിതലത്തോട് കൂടിയ മൂന്ന് അനുബന്ധ റോഡുകളും നിർമ്മിച്ചിട്ടുണ്ട്. പാലത്തിന്റെ പടിഞ്ഞാറ് ഭാഗം സ്ഥിതി ചെയ്യുന്ന വീടുകളിലേക്ക് സേട്ടു പീടിക ഭാഗത്തു നിന്ന് സർവീസ് റോഡും നിർമ്മിച്ചിട്ടുണ്ട്. ഭാവിയിൽ ഈ സർവ്വീസ് റോഡിനെ തീരദേശ റോഡുമായി ബന്ധിപ്പിക്കാൻ സാധിക്കും. ആവശ്യമായ ഡ്രെയിനേജ് സംവിധാനം, റോഡ് സുരക്ഷ സൈൻ ബോർഡുകൾ, റോഡ് മാർക്കിങ്ങുകൾ, റിഫ്‌ളക്ടർ സ്റ്റഡുകൾ മുതലായവയും പാലത്തിൽ നൽകിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ 2023-24 വർഷത്തെ എംഎൽഎയുടെ ആസ്തി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി പാലത്തിൽ ആവശ്യമായ വൈദ്യുതി വിളക്കുകളുടെ സംവിധാനവും ഒരുക്കിയിട്ടുണ്ട്.
ദേശീയ സമ്മതിദായക ദിനം: ജില്ലാതല ക്വിസ് മത്സരം 23ന്
ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗത്തിന്റെ നേതൃത്വത്തിൽ ദേശീയ സമ്മതിദായക ദിനത്തിന്റെ ഭാഗമായി ജില്ലയിലെ കോളേജ് വിദ്യാർഥികൾക്കായി ജില്ലാതല തിരഞ്ഞെടുപ്പ് ക്വിസ് മത്സരം നടത്തുന്നു. ജനുവരി 23ന് രാവിലെ 10.30ന് കണ്ണൂർ കൃഷ്ണമേനോൻ സ്മാരക ഗവ വനിതാ കോളേജിൽ നടക്കുന്ന മത്സരത്തിൽ ജില്ലയിലെ മുഴുവൻ കോളേജുകളിൽ നിന്നും ചുരുങ്ങിയത് അഞ്ച് മത്സരാർഥികളെ വീതം പങ്കെടുപ്പിക്കാമെന്ന് ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ അറിയിച്ചു. മത്സരത്തിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികളുടെ വിവരം ഫോൺ നമ്പർ സഹിതം ജനുവരി 22ന് വൈകുന്നേരം നാലിനകം electionkannur2024@gmail.com എന്ന ഇ മെയിൽ വിലാസത്തിൽ അയക്കണം. ഫോൺ: 0497 2709140
ഹിയറിങ്ങ് 23 ന്
ദേശീയപാത എൽഎ-എൻഎച്ച് ആർബിട്രേഷൻ കേസുകളുടെ ഹിയറിങ്ങ് ജനുവരി 23 ന് ഉച്ചക്ക് ശേഷം മൂന്നിന് നടത്തുമെന്ന് ജൂനിയർ സൂപ്രണ്ട് അറിയിച്ചു. 2024 ഡിസംബർ 13 ലെ മാറ്റി വച്ച ഹിയറിങ്ങാണിത്.
ജൂനിയർ റസിഡന്റ്/ട്യൂട്ടർ ഒഴിവ്
കണ്ണൂർ സർക്കാർ മെഡിക്കൽ കോളേജിൽ വിവിധ വിഭാഗങ്ങളിലായി ജൂനിയർ റസിഡന്റ്/ട്യൂട്ടർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. എം ബി ബി എസ് കഴിഞ്ഞ് ടി സി എം സി റജിസ്‌ട്രേഷൻ നേടിയവർക്ക് അപേക്ഷിക്കാം. താൽപര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം ജനുവരി 28 ന് രാവിലെ 11 ന് പ്രിൻസിപ്പൽ ഓഫീസിൽ ഇന്റർവ്യൂവിന് എത്തണം. ഫോൺ- 04972808111, വെബ് സൈറ്റ്: gmckannur.edu.in
കൗൺസിലർ നിയമനം
കണ്ണൂർ ഗവ. റീജിയണൽ ഫിഷറീസ് ടെക്‌നിക്കൽ ഹൈസ്‌കൂളിലേക്ക് ക്ലിനിക്കൽ സൈക്കോളജി കൗൺസിലറുടെ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം/ കൗൺസിലിങ്ങ് അല്ലെങ്കിൽ ക്ലിനിക്കൽ സൈക്കോളജി അല്ലെങ്കിൽ എം എസ് ഡബ്ല്യു (മെഡിക്കൽ ആന്റ് സൈക്യാട്രി), സർക്കാർ മേഖലയിൽ കൗൺസിലിങ്ങ് നടത്തിയുള്ള മൂന്ന് വർഷത്തെ പരിചയം എന്നിവയാണ് യോഗ്യത. പ്രായം 25നും 45നും ഇടയിൽ. മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് അല്ലെങ്കിൽ മത്സ്യത്തൊഴിലാളി മേഖലയിൽ നിന്നുള്ളവർക്ക് മുൻഗണന. രണ്ട് സമീപ ജില്ലകൾക്ക് ഒരു കൗൺസിലർ എന്ന രീതിയിലാണ് നിയമനം. സ്‌കൂൾ പ്രവൃത്തി ദിവസങ്ങളിലും, അവധി സമയത്തും ഓൺലൈൻ/ ഭവന സന്ദർശനം/ക്യാമ്പുകൾ എന്നിവ ഉൾപ്പെടെ സംഘടിപ്പിച്ച് കൗൺസിലിങ്ങ് നൽകുന്നതിന് തയ്യാറായിരിക്കണം. പരീക്ഷ, അഭിമുഖം, സ്‌ക്രീൻ ടെസ്റ്റ്, യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പരിശോധന എന്നിവ തിരുവനന്തപുരത്തുള്ള ഫിഷറീസ് ആസ്ഥാന കാര്യാലയത്തിൻ നടത്തും. അപേക്ഷ ജനുവരി 27 ന് വൈകിട്ട് അഞ്ച് വരെ സ്വീകരിക്കും.
fisheriesdirector@gmail.com എന്ന ഇ മെയിൽ മുഖേനയോ, ഡയറക്ടർ ഓഫ് ഫിഷറീസ്, ഫോർത്ത് ഫ്‌ളോർ, വികാസ് ഭവൻ പി ഒ, തിരുവനന്തപുരം എന്ന വിലാസത്തിൽ തപാൽ മുഖേനയോ അപേക്ഷ സമർപ്പിക്കണം.
സംരംഭകത്വ ശിൽപശാല
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്പ്മെന്റ് ജനുവരി 28 ന് അങ്കമാലി സെന്ററിൽ ഏകദിന സംരംഭകത്വ ബോധവൽക്കരണ ശിൽപശാല സംഘടിപ്പിക്കുന്നു. താത്പര്യമുള്ളവർ https://shorturl.at/pm11B, http://kied.info/training-
ക്വട്ടേഷൻ ക്ഷണിച്ചു
കണ്ണൂർ ഗവ.എഞ്ചിനീയറിംഗ് കോളേജ് സിവിൽ എഞ്ചിനീയറിംഗ് ഡിപ്പാർട്ട്‌മെന്റിലെ ജിയോളജിക്കൽ എഞ്ചിനീയറിംഗ് ലാബിൽ പ്രൂവിങ്ങ് റിങ്ങ് 2.5 കെഎൻ കപ്പാസിറ്റി (ഒന്ന്), പ്രൂവിങ്ങ് റിങ്ങ് 50 കെഎൻ കപ്പാസിറ്റി(രണ്ട്) വാങ്ങുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. അപേക്ഷ ഫെബ്രുവരി നാലിന് 12.30 വരെ സ്വീകരിക്കും. വെബ് സൈറ്റ് www.gcek.ac.in ഫോൺ: 04972780226
പയ്യന്നൂരിൽ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിക്ക് 6.05 കോടിയുടെ ഭരണാനുമതി
തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി പയ്യന്നൂർ നിയോജക മണ്ഡലത്തിലെ 29 റോഡുകൾ നവീകരിക്കുന്നതിന് 6.05 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി ടി.ഐ മധുസൂദനൻ എം.എൽ.എ അറിയിച്ചു.
ഹാജി റോഡ് (20 ലക്ഷം), പാറോക്കാവ് നാഗം റോഡ് (23 ലക്ഷം), മേച്ചിറ വട്ടയാട് റോഡ് (20 ലക്ഷം), ഞെക്ലി കുണ്ടുവാടി മാതനാർകല്ല് നെടുംചാൽ റോഡ് (15 ലക്ഷം),
മടക്കാംപൊയിൽ കോടന്നൂർ റോഡ് (15 ലക്ഷം), വയക്കര വാച്ചാൽ കൊരമ്പക്കല്ല് റോഡ് (15 ലക്ഷം), തുമ്പത്തടം പുളിപ്പറമ്പ് റോഡ് (15 ലക്ഷം), ചട്ട്യോൾ (മങ്കേത്തൊട്ടി) പെരിന്തട്ട റോഡ് (20 ലക്ഷം), കക്കറ കാടാംകുന്ന് റോഡ് (20 ലക്ഷം), എരമം നോർത്ത് വായനശാല വെള്ളറക്കോട് റോഡ് (20 ലക്ഷം), ജോസ്ഗിരി തിരുനെറ്റി റോഡ് (20 ലക്ഷം), കോക്കടവ് കൂളേരിക്ക റോഡ് (20 ലക്ഷം), തട്ടുമ്മൽ വാവൽമട ശ്മശാനം റോഡ് (20 ലക്ഷം), ഐക്കരമുക്ക് ചാത്തമംഗലം റോഡ് (15 ലക്ഷം), വെളിച്ചംതോട് നെടുംകുന്ന് അരവഞ്ചാൽ റോഡ് (15 ലക്ഷം), ആലക്കാട് ദേവീസഹായം സ്‌കൂൾ കട്ടിങ്ങിനാംപൊയിൽ കുണ്ടനാട്ടി റോഡ് (15 ലക്ഷം), അരിയിൽ പീത്തോട് നല്ലൂര് റോഡ് (15 ലക്ഷം), ബൈപാസ് റോഡ് (45 ലക്ഷം), തായിനേരി കുറിഞ്ഞി ക്ഷേത്രം അന്നൂർ റോഡ് (45 ലക്ഷം), അമ്പലത്തറ തുള്ളുവടക്കം റോഡ് (45 ലക്ഷം), എൻ എച്ച് പലിയേരി കൂക്കാനം പുത്തൂർ റോഡ് (35 ലക്ഷം) , പെരളം നവചേതന കല്ലിടാമ്പി റോഡ് (15 ലക്ഷം), വടശ്ശേരി ഖാദർമുക്ക് പൊതുശ്മശാനം കണ്ണാടിപ്പാറ റോഡ് (15 ലക്ഷം), ആശാരിക്കടവ് റോഡ് (17 ലക്ഷം), കോലുവള്ളി ഭൂദാനം കോളനി റോഡ് (15 ലക്ഷം), വെള്ളക്കാട് തെന്നം റോഡ് (15 ലക്ഷം), പ്രാന്തംചാൽ തോട്ടപ്പുമ്മൽ റോഡ് -പനക്കാച്ചേരി റോഡ് ലിങ്ക് റോഡ് (15 ലക്ഷം), പെരിങ്ങോം നീലിരിങ്ങ റോഡ് (15 ലക്ഷം), എവി മന്ദിരം വള്ളിക്കെട്ട് കാനം റോഡ് (30 ലക്ഷം) എന്നീ റോഡുകളുടെ നവീകരണത്തിനാണ് ഭരണാനുമതിയായിട്ടുള്ളത്.
സാങ്കേതിക നടപടികൾ പൂർത്തീകരിച്ച് പ്രവൃത്തി എത്രയും പെട്ടെന്ന് ആരംഭിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ എം.എൽ.എ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.