വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

0
സംസ്കൃത സർവ്വകലാശാല ഓഡിറ്റോറിയം  ഉദ്ഘാടനം എം വിജിൻ എം എൽ എ 18 ന് നിർവ്വഹിക്കും
പയ്യന്നൂർ എടാട്ട് ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല   ക്യാമ്പസിൽ നിർമ്മിച്ച ഓഡിറ്റോറിയം ഉദ്ഘാടനം ജനുവരി 18 ന് ഉച്ചക്ക് രണ്ടിന്  എം വിജിൻ എം എൽ എ നിർവ്വഹിക്കും. എം എൽ എ യുടെ ആസ്തി വികസന ഫണ്ട് 10 ലക്ഷം ഉപയോഗിച്ചാണ് ഓഡിറ്റോറിയം നിർമ്മിച്ചത്.

അഖില കേരള വായനാമത്സരം ജില്ലാതലം 19 ന്

സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി സംസ്ഥാനതലത്തില്‍ സംഘടിപ്പിക്കുന്ന വായനാമത്സരത്തിന്റെ ജില്ലാതല മത്സരം ജനുവരി 19 ന് കണ്ണൂര്‍ ഗവ.ടി ടി ഐ യില്‍ നടക്കും. രാവിലെ പത്ത് മണി മുതല്‍ ക്വിസ് മത്സരവും തുടര്‍ന്ന് എഴുത്ത് പരീക്ഷയുമാണ് ഉണ്ടാവുക. മത്സരാര്‍ഥികള്‍ ഒന്‍പത് മണിക്ക് രജിസ്ട്രേഷന് എത്തിച്ചേരണമെന്ന് ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി അറിയിച്ചു. 9.30 ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ കെ. കെ രത്നകുമാരി ഉദ്ഘാടനം ചെയ്യും.

ഇ ലേലം

കണ്ണൂര്‍ റൂറല്‍ പോലീസ് ജില്ലയിലെ വിവിധ സ്റ്റേഷനുകളില്‍ അവകാശികളില്ലാതെ സൂക്ഷിച്ചിരിക്കുന്ന 52 വാഹനങ്ങള്‍ പൊതുമേഖലാ സ്ഥാപനമായ എംഎസ്ടിസി ലിമി. വെബ്സൈറ്റ് www.mstcecommerce.com മുഖേന ഇ ലേലം നടത്തും.

ക്വട്ടേഷന്‍ ക്ഷണിച്ചു

കണ്ണൂര്‍ ഗവ.എഞ്ചിനീയറിംഗ് കോളേജിലെ സിവില്‍ എഞ്ചിനീയറിംഗ് വകുപ്പിലെ യു ജി സെമിനാര്‍ ഹാളിലേക്കും, ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് വകുപ്പിലെ മൂന്നാമത്തെ സെമസ്റ്റര്‍ ക്ലാസ് റൂമിലേക്കും എല്‍ഇഡി ടെലിവിഷന്‍ ബൈ ബാക്ക് സ്‌കീമില്‍ വാങ്ങുന്നതിന് ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ജനുവരി 28 ന് രാവിലെ 10 മണിവരെ ക്വട്ടേഷന്‍ സ്വീകരിക്കും. ഫോണ്‍- 04972780226

നൈപുണ്യ വികസന പദ്ധതിക്ക് തുടക്കമായി

ജില്ലാ നൈപുണ്യ വികസന പദ്ധതി 2024-25 ന്റെ ഭാഗമായി കേന്ദ്ര- സംസ്ഥാന പദ്ധതിയായ സങ്കല്‍പില്‍ ഉള്‍പ്പെടുത്തി ജില്ലയില്‍ നടപ്പിലാക്കുന്ന നൈപുണ്യ വികസന പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം തോട്ടട ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡലും ടെക്‌നോളജിയില്‍ ജില്ലാ നൈപുണ്യ സമിതി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ അരുണ്‍.കെ. വിജയന്‍ നിര്‍വ്വഹിച്ചു. ട്രെഡീഷണല്‍ സെക്ടര്‍ റിവൈവല്‍ കാറ്റഗറിയില്‍പ്പെട്ട സ്‌കില്‍ ഡവലപ്മെന്റ് ട്രെയിനിംഗ് ഇന്‍ ഗാര്‍മെന്റിംഗ് എന്ന പദ്ധതിയാണ് നടപ്പാക്കുന്നത്. ഐ.ഐ.എച്ച്.ടി എക്സിക്യൂട്ടീവ് ഡയറക്ടര്‍ എന്‍. ശ്രീധന്യന്‍ അധ്യക്ഷനായിരുന്നു. ജില്ലാ നൈപുണ്യ സമിതി കണ്‍വീനറും ജില്ലാ പ്ലാനിംഗ് ഓഫീസറുമായ നിനോജ് മേപ്പടിയത്ത്, സംസ്ഥാന നൈപുണ്യ വികസന മിഷന്‍ (കേയ്സ്) ജില്ലാ സ്‌കില്‍ കോര്‍ഡിനേറ്റര്‍ വിജേഷ്. വി. ജയരാജ്, ജില്ലാ വനിത സംരക്ഷണ ഓഫീസര്‍ പി സുലജ, ബി.എസ്.സി പ്രിന്‍സിപ്പല്‍ ഡോ. കെ തനുജ, സീനിയര്‍ ലക്ചറര്‍ ബി.വരദരാജന്‍, ടെക്‌നിക്കല്‍ സൂപ്രണ്ട് (വീവിംഗ്) എം ശ്രീനാഥ്, ടെക്നിക്കല്‍ സൂപ്രണ്ട് (പ്രോസസ്സിംഗ്) കെ.വി ബ്രിജേഷ്, ഓഫീസ് സൂപ്രണ്ട് കെ.വി സന്തോഷ്, പ്രൊജക്ട് കോര്‍ഡിനേറ്റര്‍ എം ഹരിഹരന്‍, ഫാഷന്‍ ഡിസൈനിംഗ് ഇന്‍സ്ട്രക്ടര്‍ എന്‍.പി.സി സീന എന്നിവര്‍ പങ്കെടുത്തു.

കോളേജ് വിദ്യാര്‍ഥികള്‍ക്കായി ക്വിസ് മത്സരം

നാഷണല്‍ വോട്ടേര്‍സ് ഡേ യുടെ ഭാഗമായി ജില്ലയിലെ കോളേജ് വിദ്യാര്‍ഥികള്‍ക്കായി ജനുവരി 23 ന് രാവിലെ 10.30 ന് കണ്ണൂര്‍ കൃഷ്ണമേനോന്‍ സ്മാരക ഗവ വനിതാ കോളേജില്‍ ഇലക്ഷന്‍ സംബന്ധിച്ച് ജില്ലാതല ക്വിസ്സ് മത്സരം നടത്തുന്നു. ജില്ലയിലെ മുഴുവന്‍ കോളേജുകളില്‍ നിന്നും ചുരുങ്ങിയത് അഞ്ച് മത്സരാര്‍ത്ഥികളെ വീതം പങ്കെടുപ്പിക്കുന്നതിനുള്ള നടപടി കോളേജ് പ്രിന്‍സിപ്പല്‍മാര്‍ സ്വീകരിക്കണമെന്ന് ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ അറിയിച്ചു. മത്സരത്തില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികളുടെ വിവരം ഫോണ്‍ നമ്പര്‍ സഹിതം ജനുവരി 22 ന് വൈകുന്നേരം നാലിനകം electionkannur2024@gmail.com എന്ന ഇ- മെയില്‍ വിലാസത്തില്‍ അയയ്ക്കണം. ഫോണ്‍- 0497 2709140

അപേക്ഷ ക്ഷണിച്ചു

ദേശീയ ആരോഗ്യ ദൗത്യം പദ്ധതിക്കുകീഴില്‍ ഡിഇഒ കം അക്കൗണ്ടന്റ്, സ്റ്റാഫ് നഴ്സ് (പാലിയേറ്റീവ്), സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാര്‍, മിഡ് ലെവല്‍ സര്‍വീസ് പ്രൊവൈഡര്‍, ഇന്‍സ്ട്രക്ടര്‍ ഫോര്‍ ഹിയറിംഗ് ഇംപയേര്‍ഡ് ചില്‍ഡ്രന്‍, ജെപിഎച്ച്എന്‍/ആര്‍ബിഎസ്‌കെ നഴ്സ് തസ്തികകളില്‍ കരാര്‍ നിയമനം നടത്തുന്നു. ജനുവരി 22 ന് വൈകിട്ട് അഞ്ച് വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ www.arogyakeralam.gov.in ല്‍ ലഭ്യമാണ്. ഫോണ്‍- 04972709920

ടെണ്ടര്‍ ക്ഷണിച്ചു

ജില്ലാ പഞ്ചായത്തിന്റെ 2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലയിലെ ഗ്രാമപരിധിയിലുള്ള ബഡ്സ് സ്ഥാപനങ്ങളിലേക്ക് സംഗീത ഉപകരണങ്ങള്‍ വാങ്ങുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. വിശദ വിവരങ്ങള്‍ സൗത്ത് ബസാറിലുള്ള കുടുംബശ്രീ ജില്ലാമിഷന്‍ ഓഫീസിന്റെ നോട്ടീസ് ബോര്‍ഡില്‍ ലഭ്യമാണ്. ഫോണ്‍- 0497 2702080

ടെണ്ടര്‍ ക്ഷണിച്ചു

തലശ്ശേരി ബ്രണ്ണന്‍ കോളേജിന് മുന്‍പിലുള്ള ലേഡീസ് റസ്റ്റ് റൂം, ടോയിലെറ്റ് എന്നിവ പൊളിച്ചു മാറ്റി അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതിന് ടെണ്ടറുകള്‍ ക്ഷണിച്ചു. അവസാന തീയതി ഫെബ്രുവരി മൂന്നിന് വൈകീട്ട് മൂന്ന് വരെ ടെണ്ടറുകള്‍ സ്വീകരിക്കും.

About The Author

Leave a Reply

Your email address will not be published. Required fields are marked *