വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍
ജില്ലയുടെ ഔദ്യോഗിക ക്വിസ് ചാമ്പ്യന്‍ സ്‌കൂളിനെ കണ്ടെത്താനായി ജില്ലാ ഭരണകൂടവും ഇന്റര്‍നാഷണല്‍ ക്വിസ്സിംഗ് അസോസിയേഷനും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ഡിസ്ട്രിക്ട് കളക്ടേഴ്സ് ട്രോഫി ജനുവരി 17ന് നടക്കും. കണ്ണൂര്‍ സെന്റ് മൈക്കിള്‍സ് ആംഗ്ലോ ഇന്ത്യന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ രാവിലെ 9.30 ന് മത്സരം ആരംഭിക്കും. www.iqa.asia ല്‍ ക്വിസ് പ്ലയേഴ്സ് ആയി രജിസ്റ്റര്‍ ചെയ്ത് വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. ഒരു സ്‌കൂളില്‍ നിന്നും രണ്ട് പേരടങ്ങുന്ന ടീമുകളായാണ് പങ്കെടുക്കേണ്ടത്. വിജയികള്‍ക്ക് പതിനായിരം രൂപ ക്യാഷ് പ്രൈസ് ലഭിക്കും. ഒന്നാം സ്ഥാനക്കാര്‍ സംസ്ഥാന ഫൈനലിലേക്ക് യോഗ്യത നേടും. ക്വിസ് ചാമ്പ്യന്‍ഷിപ് രജിസ്‌ട്രേഷന് 7907635399, iqakeralasqc@gmail.com ല്‍ ബന്ധപ്പെടാം.
സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു
വിമുക്ത ഭടന്‍മാരുടെ ആശ്രിതരായ മക്കള്‍ക്കായി ഏര്‍പ്പെടുത്തിയിട്ടുള്ള ബ്രൈറ്റ് സ്റ്റുഡന്റ് സ്‌കോളര്‍ഷിപ്പിന് ജനുവരി 31 വരെ അപേക്ഷിക്കാം. 2023-24 അധ്യയനവര്‍ഷത്തെ വാര്‍ഷിക പരീക്ഷയില്‍ ആകെ 50 ശതമാനമെങ്കിലും മാര്‍ക്ക് ലഭിച്ച പത്താംതരം മുതല്‍ ബിരുദാനന്തരബിരുദം വരെ പഠിക്കുന്നവര്‍ക്ക് അപേക്ഷിക്കാം. വാര്‍ഷിക വരുമാനപരിധി മൂന്ന് ലക്ഷം രൂപ. വിശദവിവരങ്ങള്‍ക്ക് www.sainikwelfarekerala.ഒർജിനൽ / ജില്ലാ സൈനികക്ഷേമ ഓഫീസുമായോ ബന്ധപ്പെടാം. അപേക്ഷകള്‍ സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് രണ്ടു രൂപ കോര്‍ട്ട് ഫീ സ്റ്റാമ്പ് പതിച്ച് സമര്‍പ്പിക്കണം. അപേക്ഷയോടൊപ്പം ആറ് മാസത്തിനുള്ളിലെടുത്ത വരുമാന സര്‍ട്ടിഫിക്കറ്റ്, സാക്ഷ്യപ്പെടുത്തിയ എസ്.എസ്.എല്‍.സി മാര്‍ക്ക് ലിസ്റ്റിന്റെ പകര്‍പ്പ്, മുന്‍ വര്‍ഷത്തെ പരീക്ഷയുടെ മാര്‍ക്ക് ലിസ്റ്റിന്റെ പകര്‍പ്പ്, വിമുക്തഭട തിരിച്ചറിയല്‍ കാര്‍ഡിന്റെയും ഡിസ്ചാര്‍ജ് ബുക്കിന്റെയും (ബന്ധുത്വം തെളിയിക്കാന്‍) സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, രക്ഷിതാവിന്റെ ബാങ്ക് പാസ്സ്ബുക്കിന്റെ കോപ്പി എന്നിവ സമര്‍പ്പിക്കണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു.
കുടിശ്ശിക അദാലത്ത്
കേരള ഷോപ്‌സ് ആന്‍ഡ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ജനുവരി 14,16 തിയതികളില്‍ ഇരിട്ടി താലൂക്കില്‍ കുടിശ്ശിക അദാലത്ത് നടത്തുന്നു. താലൂക്ക് പരിധിയില്‍ രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങളില്‍ കൃത്യമായി അംശാദായം അടയ്ക്കാത്ത സ്ഥാപനങ്ങള്‍, മുന്‍കാലങ്ങളില്‍ പിരിഞ്ഞുപോയ ജീവനക്കാരുടെ വിവരങ്ങള്‍ കൃത്യമായി ഓഫീസില്‍ സമര്‍പ്പിക്കാത്ത സ്ഥാപനങ്ങള്‍, രജിസ്റ്റര്‍ ചെയ്തതിനുശേഷം നാളിതു വരെ അംശാദായം അടയ്ക്കാത്ത സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് അദാലത്തില്‍ പങ്കെടുക്കാം. ജനുവരി 14ന് ഇരിട്ടി പഴയ ബസ് സ്റ്റാന്റിലുള്ള മര്‍ച്ചന്റ്‌സ് വ്യാപാര ഭവന്‍ ഹാളിലും ജനുവരി 16ന് ഇരിട്ടി അസിസ്റ്റന്റ് ലേബര്‍ ഓഫീസിലുമാണ് അദാലത്ത് നടത്തുന്നത്. തൊഴിലാളികള്‍ പിരിഞ്ഞുപോയതിനും ഷോപ്പ് പൂട്ടിപ്പോയതിനും ആധാരമായ തൊഴില്‍ നിയമപ്രകാരമുള്ള ഏതെങ്കിലും രേഖകള്‍ അല്ലെങ്കില്‍ തൊഴിലുടമ നല്‍കുന്ന സത്യവാങ്മൂലം, ഫോറം-5 എന്നിവ തയ്യാറാക്കി, തൊഴിലുടമ പങ്കെടുത്ത് ആകെ കുടിശ്ശിക തുകയുടെ 25 ശതമാനം തുക മാത്രം അടച്ച് മറ്റ് നിയമനടപടികളില്‍ നിന്നും ഒഴിവാകാനാവും. ഫോണ്‍ – 04972706806
ലാബ് ടെക്‌നിഷ്യന്‍ ഒഴിവ്
കണ്ണൂര്‍ ജില്ലാ വെറ്ററിനറി കേന്ദ്രത്തിലെ റീജിയണല്‍ ക്ലിനിക്കല്‍ ലബോറട്ടറിയിലേക്ക് താല്‍ക്കാലിക അടിസ്ഥാനത്തില്‍ ലാബ് ടെക്‌നിഷ്യന്‍ തസ്തികയില്‍ നിയമനം നടത്തുന്നു. വെറ്ററിനറി ലബോറട്ടറി ടെക്‌നോളജിയില്‍ ഡിപ്ലോമയാണ് യോഗ്യത. പ്രവൃത്തി പരിചയം അഭിലഷണീയം. ഉദ്യോഗാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്ന രേഖകള്‍ സഹിതം ജനുവരി 17 ന് രാവിലെ 11 ന് ജില്ലാ പഞ്ചായത്തില്‍ അഭിമുഖത്തിന് എത്തണം. ഫോണ്‍- 04972700184
ലേലം
കെ.എ.പി നാലാം ബറ്റാലിയന്‍ ഭൂമിയില്‍ പുന്നകുളങ്ങര ശ്മശാനം റോഡിനോട് സമീപം വീടിനും ജീവനും ഭീഷണിയുയര്‍ത്തി നില്‍ക്കുന്ന പൂവാക മരം ജനുവരി 21 ന് രാവിലെ 11 ന് ബറ്റാലിയന്‍ ആസ്ഥാനത്ത് ലേലം ചെയ്യും. ഫോണ്‍-04972781316
കെ.എ.പി നാലാം ബറ്റാലിയന്‍ ഭൂമിയില്‍ കടപുഴകി വീണുകിടക്കുന്ന 20 മരങ്ങള്‍ ജനുവരി 22 ന് രാവിലെ 11 ന് ബറ്റാലിയന്‍ ആസ്ഥാനത്ത് ലേലം ചെയ്യും. അപേക്ഷ ജനുവരി 21 വരെ സ്വീകരിക്കും. ഫോണ്‍-04972781316
തലശ്ശേരി കെ.എസ്.ആര്‍.ടി.സിക്ക് കീഴില്‍ ബജറ്റ് ടൂറിസം സെല്‍ ജനുവരി 17 ന് മൂന്നാര്‍, 19 ന് വയനാട്, പൈതല്‍ മല, 22 ന് ഗവി എന്നിവടങ്ങളിലേക്ക് വിനോദ യാത്ര സംഘടിപ്പിക്കുന്നു. ഫോണ്‍- 9497879962
കണ്ണൂര്‍ ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തില്‍ മലക്കപ്പാറ ടൂര്‍ പാക്കേജ് സംഘടിപ്പിക്കുന്നു. ജനുവരി 17ന് രാത്രി എട്ടിന് പുറപ്പെട്ട് 18 ന് രാവിലെ ആലപ്പുഴയിലെ വേഗ ബോട്ടില്‍ കുട്ടനാടിന്റെ പ്രകൃതി ഭംഗി ആസ്വദിച്ചു വൈകുന്നേരം ആലപ്പുഴ ബീച്ചും സന്ദര്‍ശിക്കും. 19 ന് രാവിലെ അതിരപള്ളി, വാഴച്ചാല്‍ വെള്ളച്ചാട്ടങ്ങള്‍ സന്ദര്‍ശിച്ച് മലക്കപ്പാറയിലേക്ക് ജംഗിള്‍ സഫാരിയും നടത്തി 20 ന് രാവിലെ കണ്ണൂരില്‍ എത്തിച്ചേരും. ഫോണ്‍-9497007857, 04972707777
കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു
ബിസില്‍ ട്രെയിനിംഗ് ഡിവിഷന്‍ ജനുവരിയില്‍ ആരംഭിക്കുന്ന രണ്ടു വര്‍ഷം, ഒരു വര്‍ഷം, ആറു മാസം ദൈര്‍ഘ്യമുള്ള മോണ്ടിസ്സോറി, പ്രീ – പ്രൈമറി, നഴ്സ്സറി ടീച്ചര്‍ ട്രെയിനിംഗ് കോഴ്സുകള്‍ക്ക് ഡിഗ്രി/ പ്ലസ് ടു/ എസ്.എസ്.എല്‍.സി യോഗ്യതയുള്ള വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 7994449314
വെറ്ററന്‍സ് ദിനാഘോഷം
വെറ്ററന്‍സ് ദിനം ജനുവരി 14ന് രാവിലെ 10.30ന് കണ്ണൂര്‍ ഡിഎസ്സി സെന്ററിലെ രാമചന്ദ്ര ഓപ്പണ്‍ എയര്‍ തിയേറ്ററില്‍ ആഘോഷിക്കുമെന്ന് ഡിഫന്‍സ് സെക്യൂരിറ്റി രക്ഷാ സുരക്ഷാ കോര്‍പ്പസ് കേന്ദ്ര അറിയിച്ചു. വിമുക്തഭടന്മാര്‍ക്കുള്ള പെന്‍ഷന്‍ (എസ്.പി.എ.ആര്‍.എസ്.എച്ച്), ഇ.സി.എച്ച്.എസ്, കാന്റീന്‍ കാര്‍ഡുകള്‍ എന്നിവയ്ക്കുള്ള കൗണ്ടറുകള്‍ പരിപാടിയുടെ ഭാഗമായുണ്ടാകും. ഫോണ്‍- 9446896597, 9834774650
ലൈറ്റിംഗ് ഡിസൈന്‍ പ്രോഗ്രാം
എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് ജനുവരിയില്‍ നടത്തുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ ലൈറ്റിംഗ് ഡിസൈന്‍ പ്രോഗ്രാമിന് ജനുവരി 31 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. നാഷണല്‍ സ്‌കില്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ അംഗീകാരമുള്ള പ്രോഗ്രാമിന് പത്താം ക്ലാസ്സ് ആണ് വിദ്യാഭ്യാസ യോഗ്യത. കമ്പ്യൂട്ടര്‍ നിയന്ത്രിത സ്റ്റേജ് ലൈറ്റിംഗ്, ഇന്റീരിയര്‍ ലൈറ്റിംഗ്, ടെലിവിഷന്‍ പ്രൊഡക്ഷന്‍ ലൈറ്റിംഗ്, ആംബിയന്‍സ് ലൈറ്റിംഗ്, ആര്‍ക്കിടെക്ചറല്‍ ലൈറ്റിംഗ്, എന്നിങ്ങനെ ലൈറ്റിംഗ് ടെക്‌നിക്കുകളും അത്യാധുനിക ലൈറ്റിംഗ് കണ്‍സോളില്‍ പരിശീലനവും പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. https://app.srccc.in/register ലിങ്കിലൂടെ ആപ്ലിക്കേഷന്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം. വിശദവിവരങ്ങള്‍ www.srccc.in ല്‍ ലഭ്യമാണ്. ഫോണ്‍- 9447399019