വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

0
പുഷ്പോത്സവം; സ്‌കൂള്‍ പൂന്തോട്ട മത്സര വിജയികളെ പ്രഖ്യാപിച്ചു;
ചിത്രോത്സവം 12ന് നടക്കും

കണ്ണൂര്‍ പുഷ്പോത്സവത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സ്‌കൂള്‍ പൂന്തോട്ട മത്സരത്തില്‍ ചാല ചിന്മയ വിദ്യാലയ ഒന്നാം സ്ഥാനം കരസ്ഥമാക്കി.  ബര്‍ണ്ണശ്ശേരി സെന്റ് തെരേസാസ് ഹൈസ്‌കൂള്‍ രണ്ടാമതും പയ്യാമ്പലം ജി.വി.എച്ച്.എസ്.എസ് ഗേള്‍സ് മൂന്നാമതുമെത്തി. സ്‌കൂള്‍ വെജിറ്റബിള്‍ ഗാര്‍ഡന്‍ മത്സരത്തില്‍ പാപ്പിനിശ്ശേരി ജി.എം.എല്‍.പി സ്‌കൂളിനാണ് ഒന്നാം സ്ഥാനം. തോട്ടട എസ് എന്‍ ട്രസ്റ്റ് എച്ച്.എസ്.എസ് രണ്ടാം സ്ഥാനവും കുറ്റിക്കകം സൗത്ത് എല്‍ പി എസ് മുനമ്പ്, നടാല്‍ മൂന്നാം സ്ഥാനവും നേടി. കണ്ണൂര്‍ ടൗണ്‍ മുന്‍സിപ്പല്‍ എച്ച്.എസ്.എസ്.എസ് സ്‌കൂളിന് പ്രോത്സാഹന സമ്മാനവും ലഭിച്ചു.  പുഷ്‌പോത്സവത്തിന്റെ ഭാഗമായി അടുക്കള പച്ചക്കറി തോട്ടം – വീട്ടുമുറ്റ പൂന്തോട്ട മത്സരം ജനുവരി 11ന് രാവിലെ 9.30ന് നടക്കും.
അഴീക്കോട് ചാല്‍ ഗവ. ആയുര്‍വേദ ഡിസ്പന്‍സറിക്ക് സമീപം അഴിക്കോട് പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ കെ. ഗിരീഷ് കുമാര്‍ ഉദ്ഘാടനം ചെയ്യും. പുഷ്പോത്സവത്തിന്റെ ഭാഗമായുള്ള ചിത്രോത്സവം ജനുവരി 12ന് കണ്ണൂര്‍ പഴയ ബസ് സ്റ്റാന്‍ഡിന് മുന്‍പിലുള്ള ടി.കെ ബാലന്‍ സ്മാരക ഹാളില്‍ നടക്കും. കെ വി സുമേഷ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ജില്ലയിലെ എല്‍പി, യു പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗം കുട്ടികള്‍ക്ക് പങ്കെടുക്കാം. രാവിലെ ഒമ്പതിന് രജിസ്‌ട്രേഷന്‍ ആരംഭിക്കും.
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

കൂത്തുപറമ്പ് ഗവ. ഐ.ടി.ഐ.യില്‍ ഡ്രാഫ്ട്‌സ്മാന്‍ സിവില്‍ ട്രേഡില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്ക് ഗസ്റ്റ് ഇന്‍സ്റ്റക്ടറുടെ നിയമനം നടത്തുന്നു.    സിവില്‍ എഞ്ചിനീറിംഗില്‍ ബിരുദം/ബിരുദാനന്തര ബിരുദവും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ സിവില്‍ എഞ്ചിനീറിംഗില്‍ ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ പ്രസ്തുത ട്രേഡില്‍ എന്‍.റ്റി.സിയും മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ പ്രസ്തുത ടേഡില്‍ എന്‍.എ.സി.യും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ ജനുവരി 14ന് രാവിലെ 11ന്  ഐ.ടി.ഐയില്‍ നടത്തുന്ന ഇന്റര്‍വ്യൂവില്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി എത്തണം. ഫോണ്‍- 04902364535 .

വാക്ക് ഇന്‍ ഇന്റര്‍വ്യൂ

പേരാവൂര്‍ താലൂക്ക് ആശുപത്രിയില്‍ ഫാര്‍മസിസ്റ്റിനെ നിയമിക്കുന്നു. ജനുവരി 16ന് രാവിലെ 11ന് ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസില്‍ ഇന്റര്‍വ്യൂ നടക്കും. 50 വയസ്സാണ് പ്രായപരിധി. ഉദ്യോഗാര്‍ത്ഥികള്‍ ഡി.ഫാം, ബിഫാം യോഗ്യതയുള്ള ഫാര്‍മസി കൗണ്‍സില്‍ രജിസ്ട്രഷന്‍  പുതുക്കിയവരായിരിക്കണം. ആശുപത്രിയില്‍ ജോലി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. അപേക്ഷകര്‍ ഒര്‍ജിനല്‍ സര്‍ട്ടിഫിക്കറ്റും പകര്‍പ്പുമായി രാവിലെ 10.30 നകം എത്തിച്ചേരണം. ഫോണ്‍ നമ്പര്‍ : 04902445355

മിനി ജോബ് ഫെയര്‍

ചെന്നൈ ആസ്ഥാനമായുള്ള ഐ ടി അനുബന്ധ മള്‍ട്ടിനാഷണല്‍ സ്വകാര്യസ്ഥാപനത്തില്‍ കസ്റ്റമര്‍ സര്‍വീസ് എക്‌സിക്യൂട്ടീവ് – ഡൊമസ്റ്റിക് വോയിസ് പ്രോസസ്സ് (മലയാളം) തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് കണ്ണൂര്‍ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചെയ്ഞ്ചിലുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ ജനുവരി 15ന് രാവിലെ പത്ത് മുതല്‍ കൂടിക്കാഴ്ച നടത്തും. പ്ലസ് ടു യോഗ്യതയുള്ള 35 വയസ്സിന് താഴെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും 250 രൂപയും പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്ത് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. നിലവില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ക്കും രജിസ്‌ട്രേഷന്‍ സ്ലിപ് കൊണ്ടുവന്ന് ഇന്റര്‍വ്യൂവിന് പങ്കെടുക്കാം. ഫോണ്‍-  0497 2707610, 6282942066

ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തില്‍ ഗവിയിലേക്ക് യാത്ര

കെ.എസ്.ആര്‍.ടി.സി പയ്യന്നൂര്‍ യുണിറ്റ് ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തില്‍  ജനുവരി 15ന് ഗവിയിലേക്ക് വിനോദ യാത്ര സംഘടിപ്പിക്കുന്നു. 15-ന് വൈകുന്നേരം അഞ്ചിന് പയ്യന്നൂരില്‍ നിന്നും പുറപ്പെട്ട് 18ന് രാവിലെ ആറിന് തിരിച്ചെത്തുന്ന വിധത്തിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. ഗവി, അടവി കുട്ടവഞ്ചി യാത്ര, പരുന്തുംപാറ, കുമളി, കമ്പം മുന്തിരിപ്പാടം, തേക്കടി, സ്‌പൈസസ് ഗാര്‍ഡന്‍, രാമക്കല്‍ മേട് എന്നീ സ്ഥലങ്ങള്‍ ആണ് യാത്രയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിങ്ങിനും : 8075823384, 9745534123

പ്രഭാഷണ മത്സരം

ദേശീയ യുവജന ദിനോഘോഷം 2025 ന്റെ ഭാഗമായി ഇലക്ഷന്‍ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ജനുവരി 13ന് ഉച്ചയ്ക്ക് രണ്ടിന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രഭാഷണ മത്സരം സംഘടിപ്പിക്കുന്നു. ‘ജനാധിപത്യത്തില്‍ യുവാക്കള്‍ക്ക് അവരുടെ വോട്ടവകാശത്തിനുമുള്ള പ്രാധാന്യം’ എന്ന വിഷയത്തില്‍ നടത്തുന്ന മത്സരത്തില്‍ ജില്ലയിലെ വിവിധ കോളേജുകളിലെ ഇലക്ടറല്‍ ലിറ്ററിസി ക്ലബുകള്‍ മുഖാന്തിരം നോമിനേറ്റ് ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും.

ടെണ്ടര്‍ ക്ഷണിച്ചു

കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയായ ബഡ്സ് സ്‌കൂളിന് സംഗീത സ്പോര്‍ട്സ് ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിന് താല്‍പര്യമുള്ളവരില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. ഫോണ്‍- 04972702080, ഇമെയില്‍- spemknr@gmail.com

ലേലം

കണ്ണൂര്‍ കുടുംബ കോടതിയുടെ വാറണ്ട് പ്രകാരം പെരിങ്ങോം വില്ലേജ് പെരിങ്ങോം ദേശം റിസര്‍വെ നമ്പര്‍ 133/101 (133/4)ലെ 0.2023 ഹെക്ടര്‍ വസ്തു ജനുവരി 22 ന് രാവിലെ 11.30 ന് പയ്യന്നൂര്‍ താലൂക്കിലെ പെരിങ്ങോം വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും.

About The Author

Leave a Reply

Your email address will not be published. Required fields are marked *