വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍
തോട് ശുചീകരണവും തോട് സഭയും
മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി മയ്യിൽ ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡിൽ ഒറപ്പടി-ആലിൻകടവ് തോട് ശുചീകരണത്തിന്റെ പ്രവൃത്തി ഉദ്ഘാടനവും തോട് സഭയും സംഘടിപ്പിച്ചു. ആലിൻ കടവിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.വി. അജിത ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എ.ടി ചന്ദ്രൻ അധ്യക്ഷനായി. തോട് സഭയുടെ പ്രസക്തിയും പ്രാധാന്യവും സംബന്ധിച്ച് ഹരിത കേരളം റിസോഴ്‌സ്പേഴ്‌സൺ പി.പി സുകുമാരൻ സംസാരിച്ചു. പല ഭാഗത്തായി സംരക്ഷണ ഭിത്തി ഇടിഞ്ഞതായി അറിയിച്ചു. ഒഴുക്കിനെ തടസ്സപ്പെടുത്തുന്ന പുല്ലും കാടും നീക്കം ചെയ്യാനുള്ള വിശദ പദ്ധതി തയ്യാറാക്കി തോട് സംരക്ഷണം നടത്തണമെന്ന് തോട് സഭയിൽ ആവശ്യമുയർന്നു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്‌സൺ പി പ്രീത, വാർഡ് മെമ്പർ എ.പി സുചിത്ര, കെ. ശാലിനി, ഒറപ്പടി യുവജന ഗ്രന്ഥാലയം പ്രതിനിധി സി. കുഞ്ഞിരാമൻ മാസ്റ്റർ, പാടശേഖര സമിതി കൺവീനർ മുകുന്ദൻ എന്നിവർ പങ്കെടുത്തു.
കണ്ണൂര്‍ ജില്ലയിലെ ആയിക്കര മാപ്പിളബേ, തലായി, അഴീക്കല്‍ മത്സ്യബന്ധന ഹാര്‍ബറിനകത്ത് അനധികൃതമായി ഉപേക്ഷിച്ചതായി കാണുന്ന പൊട്ടിപൊളിഞ്ഞതും ഉപയോഗശൂന്യവുമായ ഫൈബര്‍ യാനങ്ങളും യാനാവശിഷ്ടങ്ങളും 15 ദിവസത്തിനുള്ളില്‍ നീക്കം ചെയ്യണമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. അല്ലാത്തപക്ഷം ഫിഷറീസ് വകുപ്പ് നേരിട്ട് ഇവ നീക്കം ചെയ്യുകയും നീക്കംചെയ്യുമ്പോള്‍ ഉണ്ടാക്കുന്ന സാമ്പത്തിക ചിലവുകള്‍ പ്രസ്തുത യാന ഉടമകളില്‍ നിന്നും വസൂലാക്കി യാന ഉടമകള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.റാങ്ക് പട്ടിക റദ്ദാക്കി
കണ്ണൂര്‍ ജില്ലയില്‍ എക്‌സൈസ് വകുപ്പില്‍ വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ (ഫസ്റ്റ് എന്‍.സി.എ-എസ്.സി) (ക്യാറ്റഗറി നമ്പര്‍- 197/2018) തസ്തികയുടെ റാങ്ക് പട്ടിക മുഴുവന്‍ ഉദ്യോഗാര്‍ഥികളെയും നിയമന ശുപാര്‍ശ ചെയ്തതിനാല്‍ റദ്ദാക്കിയതായി പി എസ് സി ജില്ലാ ഓഫീസര്‍ അറിയിച്ചു.
ബീ-കീപ്പിംഗ് ട്രെയിനിംഗ് കോഴ്‌സ്
കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് നടത്തുന്ന ആറ് മാസം ദൈര്‍ഘ്യമുളള ബീ-കീപ്പിംഗ് ട്രെയിനിംഗ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി യോഗ്യതയുള്ള 18 നും 30 നുമിടയില്‍ പ്രായമുളളവര്‍ക്ക് അപേക്ഷിക്കാം. ജനുവരി 31 വരെ khadi.kerala.gov.in ല്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍- 9495689301
വയനാട് ‘പൂപ്പൊലി 2025’ പുഷ്‌പോത്സവം കാണാന്‍ പ്രത്യേക ട്രിപ്പൊരുക്കി തലശ്ശേരി കെ എസ് ആര്‍ ടി സി. ജനുവരി 12 ന് രാവിലെ ആറിന്
തലശ്ശേരിയില്‍ നിന്ന് യാത്ര ആരംഭിക്കും. എന്നൂര്, കാരാപ്പുഴ ഡാം എന്നീ സ്ഥലങ്ങള്‍ കൂടി സന്ദര്‍ശിച്ച് രാത്രി 10 ന് തിരിച്ചെത്തുന്ന രീതിയിലാണ് പാക്കേജ് ക്രമീകരിച്ചിട്ടുള്ളത്. കൂടാതെ 17 ന് മൂന്നാര്‍, 19 ന് പൈതല്‍ മല, 22 ന് ഗവി, 26 ന് വയനാട് എന്നിവയാണ് ജനുവരിയിലെ മറ്റ് ടൂര്‍ പാക്കേജുകള്‍. ഫോണ്‍-7907175369, 9497879962
ന്യൂമാഹി ഗ്രാമപഞ്ചായത്ത് മൂന്നാം തരം ഓവര്‍സിയര്‍ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഉദ്യോഗാര്‍ഥികള്‍ ജനുവരി ഒമ്പതിന് രാവിലെ പത്തിന് അസ്സല്‍ രേഖകള്‍ സഹിതം പഞ്ചായത്ത് ഓഫീസില്‍ നേരിട്ട് എത്തണം. ഫോണ്‍: 0490 2332485ഇന്റീരിയര്‍ ഡിസൈനിംഗ് കോഴ്‌സ്
തൊഴിലധിഷ്ഠിത കോഴ്സിന്റെ ഭാഗമായി ഫീസ് ഇളവോടുകൂടി കണ്ണൂര്‍ ഗവ. ഐ ടി ഐ യില്‍ ഐ എം സിയുടെ കീഴില്‍ നടത്തിവരുന്ന ഇന്റീരിയര്‍ ഡിസൈനിംഗ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ് എസ് എല്‍ സി യും അതിനു മുകളില്‍ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. കോഴ്‌സിന്റെ ഭാഗമായി വിവിധ സോഫ്റ്റ് വെയറുകളില്‍ പരിശീലനം നല്‍കും. വനിതകള്‍ക്ക് പ്രത്യേക ബാച്ചുകള്‍ ഉണ്ടായിരിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ജനുവരി 20. ഫോണ്‍-: 9447311257
ഡിപ്ലോമ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം
കണ്ണൂര്‍ ഗവ. ഐ ടി ഐയും ഐ എം സിയും സംയുക്തമായി നടത്തുന്ന ഫയര്‍ ആന്‍ഡ് സേഫ്റ്റി, ഓയില്‍ ആന്‍ഡ് ഗ്യാസ് ടെക്‌നോളജി, എയര്‍പോര്‍ട് മാനേജ്‌മെന്റ് വിത്ത് സപ്ലൈ ചെയിന്‍ ആന്‍ഡ് ലോജിസ്റ്റിക് എന്നീ ഡിപ്ലോമ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍- 8301098705
പൊതുമരാമത്ത് വകുപ്പ് നിരത്തുകള്‍ പയ്യന്നൂര്‍ കാര്യാലയത്തിന്റെ പരിധിയില്‍പ്പെടുന്ന വിവിധ റോഡുകളിലെ മരങ്ങളുടെയും ശിഖരങ്ങളുടെയും ലേലം ജനുവരി 14ന് രാവിലെ 11.30ന് ഓഫീസില്‍ നടത്തും. കൂടുതല്‍ വിവരങ്ങള്‍ പ്രവൃത്തി ദിവസങ്ങളില്‍ കാര്യാലയത്തില്‍ നിന്നും ലഭിക്കും. ഫോണ്‍- 04985209954
ലൈബ്രറി കൗൺസിൽ വായനാ മത്സരം: വിജയികളെ പ്രഖ്യാപിച്ചു
കണ്ണൂർ ജില്ലാ ലൈബ്രറി കൗൺസിലിന് കീഴിൽ യുപി -വനിതാ വിഭാഗങ്ങൾക്കായി സംഘടിപ്പിച്ച വായനാ മത്സരത്തിന്റെ ജില്ലാതല വിജയികളെ പ്രഖ്യാപിച്ചു. യുപി വിഭാഗം വായന മത്സരത്തിൽ തലശ്ശേരി പൂക്കോട് മാഹാത്മഗാന്ധി വായന ശാലയിലെ ശ്രിയ വി സജിത്ത് ഒന്നാം സ്ഥാനം നേടി. ചക്കരക്കൽ മുഴപ്പിലങ്ങാട് അംബേദ്കർ ലൈബ്രറിയിലെ വി.അഞ്ജിത, പയ്യന്നൂർ എരമം കണ്ണാമ്പള്ളിപൊയിൽ വി. അഭയ് കൃഷ്ണ എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. വനിതാ വിഭാഗത്തിൽ തളിപ്പറമ്പ് കോട്ടൂർ പൊതുജന വായനശാലയിലെ ആർ വിദ്യയ്ക്കാണ് ഒന്നാം സ്ഥാനം. തളിപ്പറമ്പ് മണാട്ടി പൊതുജന വായനശാലയിലെ സൂര്യ പുരുഷോത്തമൻ രണ്ടാം സ്ഥാനവും തലശ്ശേരി ഈങ്ങയിൽ പീടിക ദേശീയവായനശാലയിലെ എം.കെ. ദ്വിജ മൂന്നാം സ്ഥാനവും നേടി.
കണ്ണൂർ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ ജനുവരി ഒമ്പതിന് രാവിലെ പത്ത് മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ അഭിമുഖം നടത്തും. ജൂനിയർ അസോസിയേറ്റ് (ചാർട്ടേർഡ് അക്കൗണ്ടന്റ് ഇന്റർ), ടെക്നിക്കൽ എഞ്ചിനീയർ, ഓഫീസ് അഡ്മിൻ, അക്കൗണ്ടന്റ്, കരിയർ അഡൈ്വസർ, സെയിൽസ് എഞ്ചിനീയർ, ബിസിനസ് ഡെവലപ്മെന്റ് മാനേജർ, ബിസിനസ് ഡെവലപ്മെന്റ് ഓഫീസർ, ടെലി കോളർ, ബിസിനസ് ഡെവലപ്മെന്റ് എക്സിക്യൂട്ടീവ് എന്നീ ഒഴിവുകളിലേക്കാണ് അഭിമുഖം. സി.എ ഇന്റർ/ബി.കോം/എം.കോം, ബി.ടെക്, എംബി.എ, ഐ.ടി.ഐ/ഡിപ്ലോമ (ഇലക്ട്രോണിക്സ്/ഇലക്ട്രിക്കൽ)
ജില്ലാപഞ്ചായത്തിന്റെ 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലയിലെ വനിതകൾക്ക് നീന്തൽ പരിശീലനം നൽകുന്നതിന് നീന്തൽ പരിശീലകരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ബന്ധപ്പെട്ട രേഖകൾ സഹിതമുള്ള അപേക്ഷകൾ ജനുവരി 13നകം കുടുംബശ്രീ ജില്ലാമിഷൻ, ബിഎസ്എൻഎൽ ഭവൻ, മൂന്നാം നില, സൗത്ത് ബസാർ, കണ്ണൂർ-2 എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ: 0497 2702080
എസ് സി പ്രമോട്ടർ നിയമനം
കണ്ണൂർ ജില്ലാ പട്ടികജാതി വികസന ഓഫീസിൻ കീഴിൽ നടുവിൽ, കടന്നപ്പള്ളി, അഞ്ചരക്കണ്ടി പഞ്ചായത്തുകളിലെ ഒഴിവിലേക്ക് എസ് സി പ്രമോട്ടർമാരെ നിയമിക്കുന്നതിന് വാക് ഇൻ ഇന്റർവ്യൂ നടത്തുന്നു. പട്ടികജാതിയിൽപ്പെട്ട പ്ലസ് ടു വിദ്യാഭ്യാസ യോഗ്യതയുള്ള, 40 വയസ്സിൽ കൂടാത്ത ഉദ്യോഗാർഥികൾ ജാതി സർട്ടിഫിക്കറ്റ്, എസ് എസ് എൽ സ് പ്ലസ് ടു സർട്ടിഫിക്കറ്റ്, റസിഡൻസ് സർട്ടിഫിക്കറ്റ് എന്നിവയുടെ അസ്സലും കോപ്പികളുമായി ജില്ലാ പട്ടികജാതി വികസന ഓഫീസിൽ ജനുവരി 10ന് രാവിലെ 10.30 ന് എത്തിച്ചേരണം. ഫോൺ : 0497 2700596
കൂടിക്കാഴ്ച്ച 14 ന്
കണ്ണൂർ റൂറൽ ജില്ലാ പോലീസ് ഡി എച്ച് ക്യൂ ക്യാമ്പിൽ ക്യാമ്പ് ഫോളോവർ, സ്വീപ്പർ തസ്തികയിൽ നിലവിലുള്ള ഒരു ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ 59 ദിവസത്തേക്ക് നിയമനം നടത്തുന്നു. മുൻപരിചയമുള്ളവർ ജനുവരി 14 ന് രാവിലെ 10.30 ന് മാങ്ങാട്ടുപറമ്പ് കണ്ണൂർ റൂറൽ ജില്ല പോലീസ് ആസ്ഥാനത്ത് അസ്സൽ തിരിച്ചറിയൽ രേഖ (വോട്ടർ ഐ ഡി / ആധാർ) പ്രവൃത്തി പരിചയം തെളിയിക്കുന്ന രേഖകൾ സഹിതം കൂടിക്കാഴ്ചയ്ക്ക് എത്തണം.
ബഡ്സ് ആക്ട് പ്രകാരം കണ്ടുകെട്ടിയ കണ്ണൂര്‍ അര്‍ബന്‍ നിധി/ എനി ടൈം മണി പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം പ്രവര്‍ത്തിച്ചിരുന്ന കണ്ണൂര്‍ താലൂക്ക് കണ്ണൂര്‍ ഒന്ന് വില്ലേജ് പരിധിയിലുള്ള വാടക കെട്ടിടത്തിലെ ജംഗമ വസ്തുക്കള്‍ ജനുവരി 15 ന് രാവിലെ 11 ന് താലൂക്ക് ഓഫീസില്‍ പരസ്യമായി ലേലം ചെയ്ത് വില്പന നടത്തും.
ഇ ടെണ്ടർ
കണ്ണൂർ ജില്ലാ ആശുപത്രിയിലെ കാത്ത് ലാബിലേക്ക് 2025ൽ ആവശ്യമായ വിവിധ തരം കൺസ്യൂമബിൾസ്, ഹാർഡ് വെയേഴ്സ് എന്നിവ കൺസൈൻമെന്റ് വ്യവസ്ഥയിലും സപ്ലൈ ഓർഡർ പ്രകാരവും വിതരണം ചെയ്യുന്നതിന് സിഇ/എഫ്ഡിഎ/ഡിജിസിഐ അംഗീകാരവും കാത്ത് ലാബ് കൺസ്യൂമബിൾസ് ഹാർഡ് വെയേഴ്സ്, ഉപകരണങ്ങൾ എന്നിവ നൽകുന്നതിന് വിതരണാനുമതിയുമുള്ള ഏജൻസികൾ, സ്ഥാപനങ്ങളിൽ നിന്നും ഇ ടെണ്ടർ ക്ഷണിച്ചു. ജനുവരി 18 ന് ഉച്ചക്ക് രണ്ട് വരെ ടെണ്ടർ സ്വീകരിക്കും. ഫോൺ: 04972731234