വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

0
തലശ്ശേരി ജില്ല കോടതി സമുച്ചയം ജനുവരി 25ന്‌ മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്യും
തലശ്ശേരിയിലെ ജില്ല കോടതി സമുച്ചയം ജനുവരി 25ന്‌ രാവിലെ 9.30ന്‌ മുഖ്യമന്ത്രി പിണറായിവിജയൻ ഉദ്‌ഘാടനം ചെയ്യും. പുതിയ കെട്ടിടത്തിൽ കോടതികളുടെ പ്രവർത്തനോദ്‌ഘാടനം ചീഫ്‌ ജസ്‌റ്റിസ്‌ നിതിൻ മധുകർ ജാംദാർ നിർവഹിക്കും. സ്‌പീക്കർ അഡ്വ. എ എൻ ഷംസീർ അധ്യക്ഷനാവും. ഉദ്‌ഘാടനത്തിന്‌ മുന്നോടിയായി ജനുവരി ഒൻപതിന് കോടതി പരിസരത്ത്‌ പൈതൃക ചിത്രരചന സംഘടിപ്പിക്കും. 15 ചിത്രകാരന്മാർ കോടതിയുടെ ചരിത്രവും തലശ്ശേരിയുടെ പൈതൃകവും ക്യാൻവാസിൽ അടയാളപ്പെടുത്തും. പുതിയ കോടതി സമുച്ചയത്തിന്‌ മുന്നിൽ ഉച്ചക്ക് 3.30ന്‌ജില്ല സെഷൻസ്‌ ജഡ്‌ജി കെ ടി നിസാർ അഹമ്മദ്‌ ഉദ്‌ഘാടനം ചെയ്യും. കിഫ്‌ബി ഫണ്ടിൽ നിന്ന്‌ 57 കോടി രൂപ വിനിയോഗിച്ചാണ്‌ എട്ടുനില കെട്ടിടം ജില്ലകോടതിക്കായി തലശ്ശേരിയിൽ സർക്കാർ നിർമിച്ചത്‌.

യുവജന കമ്മീഷൻ സംസ്ഥാനതല ചെസ് മത്സരം ശനിയാഴ്ച

ദേശീയ യുവജന ദിനാഘോഷത്തോടനുബന്ധിച്ച് കേരള സംസ്ഥാന യുവജന കമ്മീഷൻ സംഘടിപ്പിക്കുന്ന ചെസ് മത്സരം ജനുവരി നാല് ശനിയാഴ്ച കണ്ണൂർ പള്ളിക്കുന്ന് കൃഷ്ണമേനോൻ സ്മാരക ഗവ. വനിതാ കോളജിൽ നടക്കും. രാവിലെ 10ന് കമ്മീഷൻ ചെയർമാൻ എം ഷാജർ ഉദ്ഘാടനം ചെയ്യും. നിലവിൽ രജിസ്റ്റർ ചെയ്ത മത്സരാർത്ഥികൾ രാവിലെ 9.30 ന് എത്തിച്ചേരേണ്ടതാണ്. വിജയികൾക്ക് ഒന്നാം സ്ഥാനത്തിന് 15,000 രൂപയും രണ്ടാം സ്ഥാനത്തിന് 10,000 രൂപയും മൂന്നാം സ്ഥാനത്തിന് 5000 രൂപയും ട്രോഫിയും യുവജന ദിനാഘോഷത്തോടനുബന്ധിച്ച് നടക്കുന്ന ചടങ്ങിൽ വിതരണം ചെയ്യും.

പോലീസ് കായിക ക്ഷമതാ പരീക്ഷ

കേരള പോലീസ് വകുപ്പിൽ പോലീസ് കോൺസ്റ്റബിൾ (എപിബി കെഎപി-നാല്-കാറ്റഗറി നമ്പർ : 593/2023) തസ്തികയുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർഥികൾക്ക് ജനുവരി ഏഴ് മുതൽ 14 വരെയും കേരള സിവിൽ പോലീസ് വകുപ്പിൽ സബ് ഇൻസ്‌പെക്ടർ ഓഫ് പോലീസ് (ട്രെയിനി) (കാറ്റഗറി നമ്പർ: 572/2023, 573/23, 574/23), പോലീസ് (ആംഡ് പോലീസ് ബറ്റാലിയൻ) വകുപ്പിൽ ആംഡ് പോലീസ് സബ് ഇൻസ്‌പെക്ടർ ട്രെയിനി (കാറ്റഗറി നമ്പർ: 575/2023, 576/23) എന്നീ തസ്തികകളുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർഥികൾക്ക് ജനുവരി 15, 16 തീയ്യതികളിലുമായി കായികക്ഷമത പരീക്ഷ മാങ്ങാട്ടുപറമ്പ്  സർദാർ വല്ലഭായി പട്ടേൽ സ്‌പോർട്‌സ് കോംപ്ലക്‌സ് ഗ്രൗണ്ടിൽ രാവിലെ 5.30 മുതൽ നടക്കും. ഉദ്യോഗാർഥികൾക്ക് എസ്എംഎസ്, പ്രൊഫൈൽ മെസ്സേജ് മുഖേന അറിയിപ്പ് നൽകിയിട്ടുണ്ട്. ഉദ്യോഗാർഥികൾ പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്‌തെടുത്ത അഡ്മിഷൻ ടിക്കറ്റിലെ നിർദേശ പ്രകാരം ഹാജരാകണമെന്ന് കെപിഎസ്‌സി ജില്ലാ ഓഫീസർ അറിയിച്ചു.

റെയിൽവെ ഗേറ്റ് അടച്ചിടും

തലശ്ശേരി-എടക്കാട് സ്റ്റേഷനുകൾക്കിടയിലുള്ള കൊടുവള്ളി-എൻഎച്ച്-മമ്പറം (കൊടുവള്ളി) ലെവൽ ക്രോസ് ജനുവരി ആറ് രാവിലെ എട്ട് മുതൽ എട്ട് രാത്രി 11 വരെയും ബ്രണ്ണൻ കോളേജ്-എൻഎച്ച് (പോലീസ് സ്റ്റേഷൻ ഗേറ്റ്) ജനുവരി ഏഴ് രാവിലെ എട്ട് മുതൽ എട്ട് രാത്രി 11 വരെയും അറ്റകുറ്റ പണികൾക്കായി അടച്ചിടുമെന്ന് സീനിയർ സെക്ഷൻ എഞ്ചിനീയർ അറിയിച്ചു.

പ്രധാനമന്ത്രി മത്സ്യ സമ്പദയോജന പദ്ധതി അപേക്ഷ ക്ഷണിച്ചു.

പ്രധാനമന്ത്രി മത്സ്യസമ്പദ യോജന പദ്ധതിയുടെ ഘടക പദ്ധതിയായ ബ്രാക്കിഷ്/സലൈൻ മേഖലയിൽ ബയോ ഫ്ളോക് കുളം നിർമ്മാണം, ബയോ ഫ്ളോക് മത്സ്യകൃഷി, മത്സ്യസേവന കേന്ദ്രം ആരംഭിക്കൽ എന്നീ പദ്ധതികളിലേക്ക് അപേക്ഷിക്കാം. ബയോ ഫ്ളോക് കുളം നിർമ്മാണത്തിന് 7.20 ലക്ഷം രൂപയും ബയോ ഫ്ളോക് മത്സ്യകൃഷി പദ്ധതി (പട്ടികജാതി വിഭാഗക്കാർക്ക് മാത്രം) നാലര ലക്ഷം രൂപയും  സബ്സിഡിയായി ലഭിക്കും. മത്സ്യസേവന കേന്ദ്രം ആരംഭിക്കുന്ന പദ്ധതിക്ക് അപേക്ഷകന് ഫിഷറീസ് സയൻസ്, ലൈഫ് ബയോളജി, മൈക്രോബയോളജി, സുവോളജി, ബയോകെമിസ്ട്രി എന്നിവയിൽ ഏതെങ്കിലും ഒരു വിഷയത്തിൽ ബിരുദം വേണം. 10 ലക്ഷം രൂപ സബ്സിഡിയായി ലഭിക്കും. അപേക്ഷകൾ തലശ്ശേരി, കണ്ണൂർ, മാടായി, അഴീക്കോട് മത്സ്യ ഭവനുകളിൽ ലഭിക്കും. ജനുവരി 13 ന് വൈകുന്നേരം അഞ്ച് മണിവരെ അപേക്ഷ സ്വീകരിക്കും.  ഫോൺ : 0497 2731081

കർഷക തൊഴിലാളി ക്ഷേമനിധി: രജിസ്‌ട്രേഷൻ ക്യാമ്പ് നാല് മുതൽ

കേരള കർഷക തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ 2024-25 വർഷത്തെ തുടർഗഡു അംശദായം സ്വീകരിക്കുന്നതിനും പുതിയ രജിസ്‌ട്രേഷനുമായി ക്ഷേമനിധി ഉദ്യോഗസ്ഥർ ജനുവരി നാല് മുതൽ 31 വരെ രാവിലെ 11 മുതൽ വൈകീട്ട് മൂന്ന് വരെ വില്ലേജുകളിൽ ക്യാമ്പ് ചെയ്യും. ക്യാമ്പിന്റെ തീയ്യതി, വില്ലേജ്, ക്യാമ്പ് സ്ഥലം എന്നീ ക്രമത്തിൽ: നാലിന് കോളാരി-മുനിസിപ്പൽ ഓഫീസ് മട്ടന്നൂർ, ഏഴിന് പായം-പായം ഗ്രാമപഞ്ചായത്ത് ഓഫീസ്, ഒമ്പതിന് ആറളം-ആറളം ഗ്രാമപഞ്ചായത്ത് ഓഫീസ്, 13ന് ശിവപുരം, തോലമ്പ്ര-മാലൂർ ഗ്രാമപഞ്ചായത്ത് ഓഫീസ്, 15ന് മുഴക്കുന്ന്-മുഴക്കുന്ന് ഗ്രാമപഞ്ചായത്ത് ഓഫീസ്, 17ന് കണ്ണവം, മാനന്തേരി-ചിറ്റാരിപ്പറമ്പ് ഗ്രാമപഞ്ചായത്ത് ഓഫീസ്, 20ന് കൂത്തുപറമ്പ്, കോട്ടയം-കോട്ടയം ഗ്രാമപഞ്ചായത്ത് ഓഫീസ്, 22ന് മാങ്ങാട്ടിടം, കണ്ടംകുന്ന്-മാങ്ങാട്ടിടം ഗ്രാമപഞ്ചായത്ത് ഓഫീസ്, 24ന് കോളയാട്, വേക്കളം-കോളയാട് ഗ്രാമപഞ്ചായത്ത് ഓഫീസ്, 27ന് പാട്യം, മൊകേരി, ചെറുവാഞ്ചേരി-പാട്യം ഗ്രാമപഞ്ചായത്ത് ഓഫീസ്, 29ന് മണത്തണ, വെള്ളർവള്ളി-പേരാവൂർ ഗ്രാമപഞ്ചായത്ത് ഓഫീസ്, 31ന് കീഴല്ലൂർ-കീഴല്ലൂർ ഗ്രാമ പഞ്ചായത്ത് ഓഫീസ്. ഫോൺ-0497 2712549, 9497043320

വാക് ഇൻ ഇന്റർവ്യൂ

മൃഗസംരക്ഷണ വകുപ്പിന്റെ മൊബൈൽ വെറ്ററിനറി യൂണിറ്റ് പയ്യന്നൂർ, ഇരിട്ടി യൂണിറ്റുകളിലേക്ക് വെറ്ററിനറി സർജൻ സേവനം ലഭ്യമാക്കുന്നതിന് ബി വി എസ് സി ആൻഡ് എഎച്ച് വെറ്ററിനറി ബിരുദധാരികളെ നിയമിക്കുന്നു. യോഗ്യരായവർ ഒറിജിനൽ ബിരുദ സർട്ടിഫിക്കറ്റും, കെ വി സി രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റും പകർപ്പും സഹിതം ജനുവരി നാലിന് രാവിലെ 11ന് ജില്ലാ മൃഗസംരക്ഷമ ഓഫീസിൽ വാക് ഇൻ ഇന്റർവ്യൂവിന് എത്തണം. ഫോൺ: 04972 700267

തേനീച്ച വളർത്തൽ കോഴ്‌സ്

കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് തിരുവനന്തപുരം പാപ്പനംകോട് ബീഫെഡ് മുഖേന നടത്തുന്ന തേനീച്ച വളർത്തൽ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ആറ് മാസത്തെ കോഴ്‌സാണ്. യോഗ്യത: എസ്എസ്എൽസി പാസായിരിക്കണം. പ്രായം: 18-30 വയസ്സ്. കോഴ്‌സ് ഫീസ് 30,000 രൂപ. ഫോൺ: 8089530650.

ബയോമെട്രിക് മസ്റ്ററിംഗ്: സിറ്റിംഗ് നടത്തുന്നു

സഹകരണ പെൻഷൻകാരുടെ ലൈഫ് സർട്ടിഫിക്കറ്റ് ബയോമെട്രിക് മസ്റ്ററിംഗ് സംവിധാനമായ ജീവൻരേഖ മുഖേനയാക്കുന്നതിന്റെ ഭാഗമായി കണ്ണൂർ ജില്ലയിലെ വിവരങ്ങൾ ശേഖരിക്കുന്നതിന് ജനുവരി ഒമ്പത്, 10 തീയ്യതികളിൽ കണ്ണൂർ ടൗൺ സർവ്വീസ് സഹകരണ ബാങ്ക് ഹാളിൽ പെൻഷൻ ബോർഡ് സിറ്റിംഗ് നടത്തി രേഖകൾ ശേഖരിക്കുന്നു. ജനുവരി ആറിന് കാസർകോട് കേരള ബാങ്ക് ഹാളിലും ഏഴിന് നീലേശ്വരം സർവ്വീസ് സഹകരണ ബാങ്ക് ഹാളിലും സിറ്റിംഗ് നടത്തും. സഹകരണ സ്ഥാപനങ്ങളിൽ ജോലി ചെയ്ത് വിരമിച്ച പെൻഷൻകാരുടെ നിശ്ചിത പ്രൊഫോർമ പ്രകാരമുള്ള വിവരങ്ങൾ സ്ഥാപന അധികാരികൾ ശേഖരിച്ച് ജില്ലകളിൽ പെൻഷൻ ബോർഡ് നടത്തുന്ന സിറ്റിംഗിൽ ഹാജരാക്കണമെന്ന് പെൻഷൻ ബോർഡ് സെക്രട്ടറി അറിയിച്ചു.

ലാസ്‌കർ ഗ്രേഡ് ടു ഒഴിവ്

കണ്ണൂർ ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ ലാസ്‌കർ ഗ്രേഡ് ടു തസ്തികയിൽ വിമുക്ത ഭടന്മാർക്കായി (എസ്‌സി കൺവേർട്ടഡ് ടു ക്രിസ്ത്യൻ) വിഭാഗത്തിനായി സംവരണം ചെയ്ത ഒരു താൽക്കാലിക ഒഴിവുണ്ട്.  യോഗ്യത ഏഴാം ക്ലാസ്സ് പാസ്. വയസ്സ് 18-41 (2024 ജനുവരി ഒന്നിന്)  താൽപര്യമുള്ള ഉദ്യോഗാർഥികൾ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളുമായി അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ ജനുവരി 17നകം പേര് രജിസ്റ്റർ ചെയ്യണം.

പ്രൊജക്റ്റ് മാനേജരുടെ ഒഴിവ്

കേന്ദ്ര സർക്കാർ സ്ഥാപനമായ ബയോ ടെക്നോളജി ഇൻഡസ്ട്രി റിസർച്ച് കൗൺസിലിന്റെ (ബിറാക്) സഹായത്തോടെ തലശ്ശേരി മലബാർ കാൻസർ സെന്ററിൽ നടത്തുന്ന താൽക്കാലിക ഗവേഷണ പ്രൊജക്റ്റിലേക്ക് പ്രൊജക്റ്റ് മാനേജരെ ആവശ്യമുണ്ട്. നിശ്ചിത യോഗ്യതയുള്ളവർ ജനുവരി 15 നു മുൻപായി ഓൺലൈനായി അപേക്ഷിക്കുക. കൂടുതൽ വിവരങ്ങൾക്ക് www.mcc.kerala.gov.in എന്ന വെബ് സൈറ്റ് സന്ദർശിക്കുക. ഫോൺ: 0490 239924

ഡോക്ടറെ നിയമിക്കുന്നു

പന്ന്യന്നൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ഡോക്ടറെ നിയമിക്കുന്നതിന് ജനുവരി എട്ടിന് രാവിലെ 10.30 മണിക്ക് പിഎച്ച്‌സി കോൺഫറൻസ് ഹാളിൽ ഇന്റർവ്യൂ നടത്തും. യോഗ്യത: എംബിബിഎസ്, ടിസിഎംസി രജിസ്ട്രേഷൻ. താൽപര്യമുള്ള ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പും ബയോഡാറ്റയും ഹാജരാകണം.

വായനാമത്സരം അഞ്ചിന്

ജില്ലാ ലൈബ്രറി കൗൺസിൽ യുപി സ്‌കൂൾ വിദ്യാർഥികൾക്കും വനിതകൾക്കുമായി സംഘടിപ്പിക്കുന്ന വായനാമത്സരത്തിന്റെ ജില്ലാതല മത്സരം ജനുവരി അഞ്ചിന് രാവിലെ 9.30 മുതൽ കണ്ണൂർ ഗവ. ടിടിഐ(മെൻ)യിൽ നടക്കും. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാർ വി കെ സുരേഷ് ബാബു ഉദ്ഘാടനം ചെയ്യും. മത്സരാർഥികൾ ഒമ്പത് മണിക്ക് എത്തിച്ചേരണമെന്ന് സെക്രട്ടറി പി കെ വിജയൻ അറിയിച്ചു.

ഗസ്റ്റ് അധ്യാപക ഒഴിവ്

കണ്ണാടിപ്പറമ്പ് ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിൽ ഹയർ സെക്കണ്ടറി വിഭാഗം ഫിസിക്സ് സീനിയർ അധ്യാപകന്റെ താൽകാലിക ഒഴിവിലേക്ക് ജനുവരി ഏഴ് ചൊവ്വാഴ്ച രാവിലെ 11 മണിക്ക് ഇന്റർവ്യൂ നടക്കും.  അപേക്ഷകർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം. ഫോൺ : 9496834908

ചിത്രോത്സവം 12ന്

കണ്ണൂർ പുഷ്‌പോത്സവത്തോടനുബന്ധിച്ച് ചിത്രോത്സവം സംഘടിപ്പിക്കും. ജില്ലയിലെ എൽപി, യു പി, ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിഭാഗം കുട്ടികൾക്ക് പങ്കെടുക്കാം. കണ്ണൂർ പഴയ ബസ് സ്റ്റാൻഡിന് മുൻപിലുള്ള ടി കെ ബാലൻ സ്മാരക ഹാളിൽ ജനുവരി 12നാണ് മത്സരം. പങ്കെടുക്കുന്നവർ 0497271 2020, 9447 010913 നമ്പറിൽ രജിസ്റ്റർചെയ്യണം. ജില്ലാ അഗ്രി ഹോർട്ടി കൾച്ചറൽ സൊസൈറ്റി ജനുവരി 16 മുതൽ 27 വരെ കണ്ണൂർ പൊലീസ് മൈതാനിയിലാണ് പുഷ്‌പോത്സവം സംഘടിപ്പിക്കുന്നത്.

താലൂക്ക് വികസന സമിതി യോഗം

കണ്ണൂർ താലൂക്ക് വികസന സമിതി യോഗം ജനുവരി നാലിന് രാവിലെ 11 മണിക്ക് താലൂക്ക് ഓഫീസ് കോൺഫറൻസ് ഹാളിൽ ചേരും.

About The Author

Leave a Reply

Your email address will not be published. Required fields are marked *