കുഞ്ഞിമംഗലം എടാട്ട് എം കെ രാഘവന് എംപിക്കെതിരെ വീണ്ടും പോസ്റ്റര്‍ പ്രതിഷേധം
നിയമന വിവാദത്തില്‍ എം കെ രാഘവന് എംപിക്കെതിരെ വീണ്ടും പോസ്റ്റര്‍ പ്രതിഷേധം. നേരത്തെ പ്രതിഷേധം സംഘടിപ്പിച്ച മാടായില്‍ ആണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. ജെബി മേത്തര്‍ എംപിയുടെ നേതൃത്വത്തില്‍ മഹിളാ കോണ്‍ഗ്രസിന്റെ ജാഥ കടന്നുവരുന്നതിന് മുമ്പായാണ് കെപിസിസി വിലക്ക് മറികടന്നുകൊണ്ടുള്ള നീക്കം. കുഞ്ഞിമംഗലം എടാട്ട് മഹാത്മാ മന്ദിരത്തിന് സമീപത്താണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
മാടായി കോളേജില്‍ എം കെ രാഘവന് എംപിയുടെ ബന്ധു എം കെ ധനേഷ് ഉള്‍പ്പെടെ മൂന്ന് സിപിഐഎം പ്രവര്‍ത്തകരെ നിയമിക്കാന്‍ നീക്കം നടത്തി എന്ന ആരോപണമാണ് ഉയര്‍ന്നത്. ഇതിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ രാഘവന് എംപിയെ വഴിയില്‍ തടഞ്ഞ് പ്രതിഷേധിച്ചിരുന്നു. ഇതിന് പിന്നാലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കണ്ണൂര്‍ ഡിസിസി നടപടിയെടുത്തിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സസ്പെന്‍ഡ് ചെയ്യുകയായിരുന്നു.