പാപ്പിനിശ്ശേരിയിൽ കെ എസ് ആർ ടി സി ബസ് ശരീരത്തിലൂടെ കയറി ഇറങ്ങി വിദ്യാർത്ഥി മരിച്ചു
കണ്ണൂരിൽ കെ എസ് ആർ ടി സി ബസ് ശരീരത്തിലൂടെ കയറി ഇറങ്ങി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. സ്കൂട്ടർ മറിഞ്ഞ് താഴെ വീണ വിദ്യാർത്ഥിക്ക് മുകളിലൂടെയാണ് ബസ് കയറി അപകടം ഉണ്ടായത്. അപകടത്തിൽ കല്യാശ്ശേരി പോളിടെക്നിക് വിദ്യാർത്ഥി ആകാശ് പി ആണ് മരിച്ചത്. കണ്ണൂർ ചേലേരി സ്വദേശിയാണ് മരിച്ച ആകാശ്. പാപ്പിനിശ്ശേരിയിൽ വെച്ച് ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്.
രാവിലെ കോളേജിലേക്ക് പോകുന്ന വഴിയാണ് അപകടം ഉണ്ടായത്. യാത്രക്കിടെ പാപ്പിനിശ്ശേരിയിൽ വെച്ച് ആകാശിൻ്റെ സ്കൂട്ടർ തെന്നി മറിയുകയായിരുന്നു. നിയന്ത്രണം വിട്ട ആകാശ് റോഡിലേക്ക് തെറിച്ചുവീണു. ഇതേസമയത്ത് പയ്യന്നൂർ ഭാഗത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസ് ആകാശിന്റെ ശരീരത്തിലൂടെ കയറി ഇറങ്ങുകയായിരുന്നു. ആകാശ് സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചു. ആകാശിൻ്റെ മൃതദേഹം പരിയാരം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.