കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

0

സയൻസ് എക്സിബിഷൻ (Science Expo-2025)

കണ്ണൂർ യൂണിവേഴ്സിറ്റിയുടെ പയ്യന്നൂർ ക്യാമ്പസ്സിൽ (സ്വാമി ആനന്ദതീർത്ഥ- ക്യാമ്പസ്) ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്കായി സയൻസ് എക്സിബിഷൻ (Science Expo-2025) സംഘടിപ്പിച്ചു. അമേരിക്കയിലെ പ്രശസ്ത ശാസ്ത്ര സ്ഥാപനമായ നാസയിലെ യുവ ശാസ്ത്രജ്ഞൻ ഡോ. അതുൽ മോഹൻ വിദ്യാർത്ഥികൾക്കായി ക്ലാസ്സെടുത്തു. കണ്ണൂർ യൂണിവേഴ്സിറ്റി പയ്യന്നൂർ ക്യാമ്പസ് ഡയറക്ടർ പ്രൊഫ. എൻ. കെ. ദീപക്, സയൻസ് എക്സ്പോ ഉദ്‌ഘാടനം നിർവഹിച്ചു. സയൻസ് ഡീൻ, പ്രൊഫ. സുധീഷ്. എസ്. അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കോർഡിനേറ്റർ ഡോ. വിജിത്ത്. കെ. സ്വാഗത പ്രസംഗവും, ഡോ. ജയപാൽ ജി. നന്ദി പ്രകാശനവും നിർവഹിച്ചു. പയ്യന്നൂർ പരിസര പ്രദേശത്തെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹയർ സെക്കണ്ടറി വിദ്യാർത്ഥികളും അധ്യാപകരും സയൻസ് എക്സ്പോയിൽ പങ്കെടുത്തു. പയ്യന്നൂർ ക്യാമ്പസ്സിലെ ഫിസിക്സ്, കെമിസ്ട്രി, ജ്യോഗ്രഫി, മ്യൂസിക് പഠന വകുപ്പുകളിലെ വിദ്യാർത്ഥികൾ ശാസ്ത്ര സിദ്ധാന്തങ്ങളെ പരീക്ഷണ പ്രദർശനങ്ങളിലൂടെ കുട്ടികൾക്ക് ലളിതമായി വിശദീകരിച്ചു. ക്വിസ് മത്സര വിജയികൾക്ക് സമാപന ചടങ്ങിൽ പ്രൊഫ. ഹരിദാസ് സമ്മാനദാനം നിർവഹിച്ചു.

പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കൗൺസലിംഗ് സൈക്കോളജി

കണ്ണൂർ, തളാപ്പിലെ ഹൃദയാരാം കമ്മ്യൂണിറ്റി കോളേജ് ഓഫ് കൗൺസിലിംഗ്, തൃക്കരിപ്പൂരിലുള്ള ഫാപ്പിൻസ് കമ്മ്യൂണിറ്റി കോളേജ് ഓഫ് ബിഹേവിയർ മാനേജ്മെന്റ് എന്നിവിടങ്ങളിൽ 2025-26 അദ്ധ്യയന വർഷത്തിൽ നടത്തുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കൗൺസലിംഗ് സൈക്കോളജി (പി.ജി.ഡി.സി.പി.-പാർട്ട് ടൈം) കോഴ്സിലേക്കുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി: 2025 ഏപ്രിൽ 01. സീറ്റുകളുടെ എണ്ണം, ഹൃദയാരാം കമ്മ്യൂണിറ്റി കോളേജ് ഓഫ് കൗൺസിലിംഗ് – 36, ഫാപ്പിൻസ് കമ്മ്യൂണിറ്റി കോളേജ് ഓഫ് ബിഹേവിയർ മാനേജ്മെന്റ് – 30. കോഴ്സ് കാലാവധി ഒരു വർഷം (2 സെമസ്റ്ററുകൾ). ഏതെങ്കിലും വിഷയത്തിൽ കുറഞ്ഞത് 50% മാർക്കോടു കൂടി അംഗീകൃത സർവ്വകലാശാലാ ബിരുദം നേടിയവർക്ക് അപേക്ഷിക്കാവുന്നതാണ്. ബിരുദ/ബിരുദാനന്തര ബിരുദ തലത്തിൽ സൈക്കോളജി ഒരു വിഷയമായി പഠിച്ചവർക്ക് വെയിറ്റേജ് മാർക്ക് നൽകുന്നതാണ്. വിശദ വിവരങ്ങൾക്ക് കോളേജുമായി ബന്ധപ്പെടുക. ഫോൺ നമ്പർ ഹൃദയാരാം കമ്മ്യൂണിറ്റി കോളേജ് ഓഫ് കൗൺസലിംഗ് – 9447278001, 8289952801, 0497-2708001, ഫാപ്പിൻസ് കമ്മ്യൂണിറ്റി കോളേജ് ഓഫ് ബിഹേവിയർ മാനേജ്മെന്റ് —   9447051039

എം. ഫിൽ. ഇംഗ്ലീഷ് പുനഃ പരീക്ഷ

കണ്ണൂർ സർവകലാശാല പഠന വകുപ്പിലെ രണ്ടാം സെമസ്റ്റർ എം.ഫിൽ. ഇംഗ്ലീഷ് (2005 അഡ്മിഷൻ), നവംബർ 2008 പരീക്ഷയുടെ റിസേർച്ച് മെത്തോഡോളജി & ഏരിയ ഓഫ് സ്പെഷ്യലൈസേഷൻ പേപ്പർ -”എ പോസ്റ്റ്കൊളോണിയൽ റീഡിങ് ഓഫ് മഹാശ്വേതാ ദേവിസ് വർക്സ് “സ്തന_ദായിനി”, “രുദാലി” ആൻഡ്  “ദ്രൗപദി”-ന്റെ  പുനഃപരീക്ഷ 2025 ഫെബ്രുവരി 4 ന് നടത്തുന്നതാണ്.

രണ്ടാം സെമസ്റ്റർ പ്രൈവറ്റ് രജിസ്ട്രേഷൻ ബിരുദാനന്തര ബിരുദ പരീക്ഷ

05.03.2025 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ പ്രൈവറ്റ് രജിസ്ട്രേഷൻ ബിരുദാനന്തര ബിരുദ പരീക്ഷകൾക്ക് പിഴയില്ലാതെ 10.02.2025 മുതൽ 13.02.2025 വരെയും, പിഴയോടുകൂടി 15.02.2025 വരെയും അപേക്ഷ സമർപ്പിക്കാം. പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ് സൈറ്റിൽ ലഭ്യമാണ്.

എം. ഫിൽ. ഇംഗ്ലീഷ് പുനഃപരീക്ഷ ഫലം 

കണ്ണൂർ സർവകലാശാല പഠനവകുപ്പിലെ എം.എസ്.സി. ബയോടെക്നോളജി പ്രോഗ്രാമിന്റെ ഒന്നാം സെമസ്റ്റർ നവംബർ 2023 വൺ ടൈം മേഴ്‌സി ചാൻസ് (സി.സി.എസ്.എസ്.- സപ്ലിമെന്ററി) 2015-2019 അഡ്മിഷൻ പരീക്ഷകളുടെ ഫലം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്. ഉത്തരക്കടലാസുകളുടെ പുനഃപരിശോധന/ സൂക്ഷ്മ പരിശോധന/ ഫോട്ടോകോപ്പി എന്നിവയ്ക്ക് അപേക്ഷിക്കേണ്ട അവസാന തീയതി 2025 ഫെബ്രുവരി 11.

പരീക്ഷാഫലം

നാലാം സെമസ്റ്റർ എം.എ ഡിസെൻട്രലൈസേഷൻ ആൻറ് ലോക്കൽ ഗവേണൻസ്, പബ്ലിക് പോളിസി ആൻറ് ഡെവലപ്മെൻറ്, സോഷ്യൽ എൻട്രപ്രണേർഷിപ്പ് ആൻറ് ഡെവലപ്മെൻറ് – ഏപ്രിൽ 2024 (റഗുലർ -2022 അഡ്മിഷൻ) പരീക്ഷകളുടെ ഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. പുനർമൂല്യനിർണ്ണയം, ഉത്തരക്കടലാസ് സൂക്ഷ്മപരിശോധന/ പകർപ്പ് എന്നിവയ്ക്കുള്ള അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയ്യതി 12-02-2025, 5 PM

About The Author

Leave a Reply

Your email address will not be published. Required fields are marked *