കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

0

ഹാൾടിക്കറ്റ്

ധർമശാല, മാനന്തവാടി എന്നീ ടീച്ചർ എഡ്യൂക്കേഷൻ സെന്ററുകളിലെ 24.01.2025 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ ബി.എഡ് (റെഗുലർ /സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ്) നവംബർ 2024 പരീക്ഷയുടെ ഹാൾടിക്കറ്റ്   സർവ്വകലാശാല വെബ്‌സൈറ്റിൽ  ലഭ്യമാണ്.

സൂക്ഷ്മ പരിശോധന ഫലം

അഫിലിയേറ്റഡ്  കോളേജുകളിലെ രണ്ടാം സെമസ്റ്റർ  എം.എ /എം.എസ്.സി /എം.കോം/ എം.എസ്.ബ്ല്യൂ (ഏപ്രിൽ 2024)  പരീക്ഷയുടെ  സൂക്ഷ്മ പരിശോധന ഫലം സർവകലാശാല വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചു.

പരീക്ഷാ ഫലം

അഫിലിയേറ്റഡ് കോളേജുകളിലെ ആറാം സെമസ്റ്റർ ബി. ബി. എ സ്പോർട്സ് സ്പെഷ്യൽ (ഏപ്രിൽ 2024) പരീക്ഷാ ഫലം സർവ്വകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്. പുനഃപരിശോധന, സൂക്ഷ്മ പരിശോധന, ഫോട്ടോ കോപ്പി എന്നിവയ്ക്ക് ഓൺലൈൻ ആയി 28 .01.2025 വരെ അപേക്ഷിക്കാം.

പ്രായോഗിക പരീക്ഷകൾ

അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റർ പി.ജി ഡിഗ്രി (റെഗുലർ/സപ്ലിമെൻററി) ഒക്ടോബർ 2024, വിവിധ വിഷയങ്ങളുടെ പ്രായോഗിക പരീക്ഷകൾ താഴെ പറയുന്ന തീയതികളിൽ അതത് കോളേജുകളിൽ വെച്ച് നടക്കുന്നതാണ്. വിശദമായ ടൈംടേബിൾ സർവ്വകലാശാല വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്. രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾ പരീക്ഷാകേന്ദ്രവുമായി ബന്ധപ്പെടേണ്ടതാണ്.

1) കൗൺസിലിംഗ് സൈക്കോളജി : 2025 ജനുവരി 21, 22, 24

2) സ്റ്റാറ്റിസ്റ്റിക്സ് : 2025 ജനുവരി 24

3) അപ്ലൈഡ് സൈക്കോളജി : 2025 ജനുവരി 27

4) കമ്പ്യൂട്ടർ സയൻസ് : 2025 ജനുവരി 27

5) ജേണലിസം & മാസ് കമ്മ്യൂണിക്കേഷൻ : 2025 ജനുവരി 29

6) ബോട്ടണി : 2025 ജനുവരി 29,30

പരീക്ഷാ വിജ്ഞാപനം

ഒന്നാം സെമസ്റ്റർ പി.ജി ഡിപ്ലോമ ഇൻ കൗൺസിലിങ് സൈക്കോളജി (റെഗുലർ/ സപ്ലിമെന്ററി) നവംബർ 2024 പരീക്ഷകൾക്ക് 29.01.2025 മുതൽ 31.01.2025 വരെ പിഴയില്ലാതെയും 01.02.2025 വരെ പിഴയോടു കൂടിയും അപേക്ഷിക്കാം. പരീക്ഷാ വിജ്ഞാപനം സർവ്വകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

പരീക്ഷാ ടൈംടേബിൾ   

കണ്ണൂർ സർവ്വകലാശാല പഠന വകുപ്പിലെ നാലാം   സെമസ്റ്റർ എം.പി.ഇ.എസ്. (സി.ബി.സി.എസ്.എസ്- റെഗുലർ), മെയ് 2024  പരീക്ഷയുടെ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

ഇംഗ്ലിഷ് ഫോർ പ്രാക്ടിക്കൽ പർപ്പസസ് സർട്ടിഫിക്കറ്റ് കോഴ്സ്

കണ്ണൂർ സർവ്വകലാശാല ഇംഗ്ലിഷ് പഠനവകുപ്പ് നടത്തുന്ന ഇംഗ്ലിഷ് ഫോർ പ്രാക്ടിക്കൽ പർപ്പസസ്  സർട്ടിഫിക്കറ്റ് കോഴ്സിന്റെ ക്ലാസുകൾ 25.01.2025ന് (ശനിയാഴ്ച) രാവിലെ 10 മണിക്ക്   സർവ്വകലാശാല താവക്കര ക്യാംപസിലെ അമിനിറ്റി സെന്ററിൽ റൂം നം. 301-ൽ ആരംഭിക്കും. ഇനിയും അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർക്ക് താവക്കര ക്യാംപസിലെ സ്കൂൾ ഓഫ് ലൈഫ് ലോങ് ലേണിങ് ഓഫിസിൽ 24.01.2025ന് രണ്ടുമണി വരെ  നേരിട്ട് ഹാജരായി പ്രവേശനം നേടാവുന്നതാണ്. യോഗ്യത: എച്ച്.എസ്.ഇ/ പ്ലസ്.ടു. ഫീസ്: 3,000 രൂപ.  നിലവിൽ  മറ്റു കോഴ്സുകൾ പഠിക്കുന്നവർക്കും അപേക്ഷിക്കാം. ക്ലാസ്സുകൾ ശനിയാഴ്‌ചകളിലും അവധിദിവസങ്ങളിലും.

About The Author

Leave a Reply

Your email address will not be published. Required fields are marked *