കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

0

പരീക്ഷാ ഫലം

സർവകലാശാല പഠനവകുപ്പുകളിലെ എം.എ അപ്പ്ലൈഡ്‌ എക്കണോമിക്സ്, എം എസ് സി ക്ലിനിക്കൽ & കൗൺസിലിങ് സൈക്കോളജി, എം സി എ, എം സി എ(ലാറ്ററൽ എൻട്രി), എം.എസ് സി ഫിസിക്സ് (അഡ്വാൻസ്ഡ് മെറ്റീരിയൽസ്)  എന്നീ പ്രോഗ്രാമുകളുടെ വിവിധ സെമസ്റ്ററുകളുടെ വൺ ടൈം മേഴ്‌സി ചാൻസ് (സി സി എസ് എസ് – സപ്ലിമെന്ററി) 2015 – 2019 അഡ്മിഷൻ പരീക്ഷകളുടെ ഫലം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്. ഉത്തരക്കടലാസുകളുടെ പുനഃപരിശോധന/ സൂക്ഷ്മ പരിശോധന/ ഫോട്ടോകോപ്പി എന്നിവയ്ക്ക്  28/01/2025 വരെ അപേക്ഷിക്കാം.

ഹാൾ ടിക്കറ്റ്

  • മഞ്ചേശ്വരം സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിലെ അഞ്ചാം  സെമസ്റ്റർ ത്രിവത്സര എൽ.എൽ.ബി  (റെഗുലർ), നവംബർ 2024 പരീക്ഷയുടെ ഹാൾ ടിക്കറ്റുകൾ സർവകലാശാല  വെബ്‌സൈറ്റിൽ ലഭ്യമാണ്.

  • 22.01.2025 ന് ആരംഭിക്കുന്ന വിദൂര വിദ്യാഭ്യാസം ഒന്നാം വർഷ ബി.എ/ ബി.എ അഫ്സൽ – ഉൽ – ഉലമ /ബി.കോം /ബി.ബി.എ / ബി.എസ്‌.സി /ബി.സി.എ (മേഴ്‌സി ചാൻസ് /സപ്ലിമെന്ററി – 2011-2019 അഡ്മിഷനുകൾ) ഡിഗ്രി, ഏപ്രിൽ 2024 പരീക്ഷകളുടെ ഹാൾ ടിക്കറ്റുകൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. ഹാൾടിക്കറ്റ് പ്രിന്റ് എടുത്ത ശേഷം ഫോട്ടോ പതിച്ച്‌ അറ്റസ്റ്റ്ചെയ്ത്, ഹാൾടിക്കറ്റിൽ കൊടുത്തിരിക്കുന്ന പരീക്ഷാ കേന്ദ്രത്തിൽ ഉച്ചയ്ക്കുശേഷം 1.30 മണിക്ക് (വെള്ളി 2.00 മണി) തുടങ്ങുന്ന  പരീക്ഷകൾക്ക്ഹാജരാകേണ്ടതാണ്. ഹാൾടിക്കറ്റ് സ്വയം സാക്ഷ്യപ്പെടുത്തുന്ന വിദ്യാർഥികൾ ഫോട്ടോ പതിച്ചഏതെങ്കിലും ഗവൺമെന്റ് അംഗീകൃത അസ്സൽ തിരിച്ചറിയൽ കാർഡ്കൊണ്ടുവരണം.

സർവകലാശാല എൻ.എസ് .എസ് അവാർഡുകൾ  വിതരണം ചെയ്തു.

കണ്ണൂർ സർവ്വകലാശാല  നാഷണൽ സർവീസ് സ്കീം 2023-24 വർഷത്തെ ഏറ്റവും മികച്ച യൂണിറ്റുകൾ, പ്രോഗ്രാം ഓഫീസർമാർ, വളണ്ടിയർമാർ എന്നിവർക്കുള്ള അവാർഡ് വൈസ് ചാൻസലർ പ്രൊഫ. കെ. കെ. സാജു ഉൽഘാടനം ചെയ്ത ചടങ്ങിൽ  പ്രശസ്ത സിനിമ-നാടക കലാകാരൻ സന്തോഷ് കീഴാറ്റൂർ വിതരണം ചെയ്തു. വയനാട് ദുരന്ത നിവാരണ പ്രവർത്തനങ്ങളിൽ മികച്ച പങ്കുവഹിച്ച യൂണിറ്റുൾക്കുള്ള  ആദരം, സർവകലാശാല എൻ.എസ്.എസ് സെല്ലിന്റെ പദ്ധതികൾ മികച്ച രീതിയിൽ ഏറ്റെടുത്തു നടത്തിയ മൂന്ന് യൂണിറ്റുകൾക്കുള്ള  പ്രത്യേക അവാർഡ് വിതരണം, സംസ്ഥാന എൻ.എസ്.എസ് അവാർഡ് ജേതാക്കൾക്കുള്ള അനുമോദനം, സ്പെഷ്യൽ ക്യാമ്പിനോടനുബന്ധിച്ച് നടത്തിയ വീഡിയോ മത്സരത്തിലെ വിജയികൾക്കുള്ള സമ്മാന വിതരണം എന്നിവയും നടത്തി.

കണ്ണൂർകാരനായ തനിക്ക് സർവകലാശാല  എൻ.എസ്.എസ് സെൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ പങ്കെടുക്കുന്നതിന് ഏറെ അഭിമാനമുണ്ടെന്ന്  ശ്രീ.സന്തോഷ് കീഴാറ്റൂർ പറഞ്ഞു. എൻ.എസ്.എസ് പ്രവർത്തനങ്ങളെ എന്നും ഉറ്റുനോക്കിയ വ്യക്തിയാണ് താൻ. പുസ്തകങ്ങളിലെ തിയറിക്കപ്പുറം  മണ്ണിനെയും മനുഷ്യനെയും ചേർത്തുപിടിക്കുന്നതാണ് എൻ.എസ്.എസ്സിന്റെ  പ്രത്യേകത.  പുതിയ തലമുറക്ക്  അധ്വാനത്തിന്റെയും സേവനത്തിന്റെയും  പ്രാധാന്യം അറിയിക്കുന്നതിൽ എൻ.എസ്.എസ്സിന് വലിയ പങ്കുണ്ട്. നെഗറ്റിവ് വാർത്തകൾ നിറയുന്ന കാലത്ത് ഇത്തരം  പോസിറ്റീവ് വാർത്തകൾ ജീവിതം കൂടുതൽ സമ്പുഷ്ടമാക്കുന്നുവെന്നും  അദ്ദേഹം പറഞ്ഞു.

കോഴിക്കോട് സർവ്വകലാശാല എംപാനൽഡ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് (ഇ.ടി.ഐ) കോഡിനേറ്റർ ഡോ.എൻ.എം.സണ്ണി, സിൻഡിക്കേറ്റ് അംഗങ്ങളായ  ഡോ.കെ. ടി. ചന്ദ്രമോഹൻ, ശ്രീ. വൈഷ്ണവ് മഹേന്ദ്രൻ,  യൂണിവേഴ്‌സിറ്റി യൂണിയൻ ചെയർപേഴ്സ‌ൺ കുമാരി ആര്യ കെ എന്നിവർ സംസാരിച്ചു. സർവകലാശാല എൻഎസ്എസ് അവാർഡ് ജേതാക്കളായ പ്രോഗ്രാം ഓഫീസർമാരുടെ കുടുംബങ്ങളെ ചടങ്ങിൽ ആദരിച്ചു.

സിൻഡിക്കേറ്റ് അംഗം  ഡോ. എ. അശോകന്റെ  അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സർവകലാശാല എൻ.എസ്.എസ് കോർഡിനേറ്റർ ഡോ. ടി.പി നഫീസ ബേബി സ്വാഗതവും, അസിസ്റ്റന്റ് രജിസ്ട്രാർ ശ്രീമതി നിഷ പി.എം നന്ദിയും പറഞ്ഞു.

2023-24 വർഷത്തെ കണ്ണൂർ സർവകലാശാല നാഷണൽ സർവീസ് സ്കീം അവാർഡുകൾ

മികച്ച പ്രോഗ്രാം ഓഫീസർമാരും  എൻ.എസ്എസ് യൂണിറ്റുകളും:

  1. ജെസ്സി കെ, യൂണിറ്റ് നമ്പർ 41, ഡി പോൾ ആർട്സ് & സയൻസ് കോളേജ്, എടത്തൊട്ടി.

  2. ഷിജിത് വി, യൂണിറ്റ് നമ്പർ 13, കോ -ഓപ്പറേറ്റീവ് ആർട്സ് & സയൻസ് കോളേജ്, മാടായി.

  3. ആസിഫ് ഇക്ബാൽ കാക്കശ്ശേരി, യൂണിറ്റ് നമ്പർ 2, ഗവ. കോളേജ് കാസർഗോഡ്,

  4. പാർവതി ഇ , യൂണിറ്റ് നമ്പർ 8, സെന്റ് പയസ് X കോളേജ്, രാജപുരം, കാസർഗോഡ്

  5. ഡോ. ജെയ്സൺ ജോസഫ്, യൂണിറ്റ് നമ്പർ 25, നിർമ്മലഗിരി കോളേജ്, കുത്തുപറമ്പ,

മികച്ച എൻഎസ്എസ് വോളന്റീയർമാർ (ആൺകുട്ടികൾ)

  1. മുരളീകൃഷ്ണ, യൂണിറ്റ് നമ്പർ11, പയ്യന്നൂർ കോളേജ്, പയ്യന്നുർ.

  2. സഞ്ജയ് കെ. എസ്, യൂണിറ്റ് നമ്പർ 05, നെഹ്‌റു ആർട്സ് & സയൻസ് കോളേജ്, കാഞ്ഞങ്ങാട്

  3. സാത്വിക്‌ ചന്ദ്രൻ പി , യൂണിറ്റ് നമ്പർ.02, ഗവ . കോളേജ് കാസർഗോഡ് , വിദ്യാനഗർ

  4. അദ്വൈത് ലതീഷ്, യൂണിറ്റ് നമ്പർ.72, ഡോൺ ബോസ്കോ ആർട്സ് & സയൻസ് കോളേജ്, അങ്ങാടിക്കടവ്

  5. അതുൽദാസ് കെ, യൂണിറ്റ് നമ്പർ.29, പഴശ്ശി രാജ എൻഎസ്എസ് കോളേജ്, മട്ടന്നൂർ.

മികച്ച എൻഎസ്എസ് വോളന്റീയർമാർ (പെൺകുട്ടികൾ)

  1. അമ്പിളി കെ. വി, യൂണിറ്റ് നമ്പർ 5, നെഹ്‌റു ആർട്സ് & സയൻസ് കോളേജ് , കാഞ്ഞങ്ങാട്.

  2. പാർവണ വി. കെ, യൂണിറ്റ് നമ്പർ.10, പയ്യന്നൂർ കോളേജ്, പയ്യന്നുർ.

  3. രേവതി പി, യൂണിറ്റ് നമ്പർ 02, ഗവ . കോളേജ് കാസർഗോഡ്.

  4. കാസിസ് മുകേഷ്, യൂണിറ്റ് നമ്പർ 88, സനാതന ആർട്സ് ആൻഡ് സയൻസ് കോളേജ്, കോട്ടപ്പാറ, കാസർഗോഡ്.

പ്രത്യേക അഭിനന്ദന അവാർഡുകൾ

  1. ജെസീക്ക സുധീർ , പി.ആർ.എൻ.എസ്.എസ് കോളേജ് മട്ടന്നൂർ (സ്നേഹഭവനം പദ്ധതി)

  2. ഡോ. ടി.വി സുരേഖ, പയ്യന്നൂർ കോളേജ് (ഗ്രീൻ പ്രോട്ടോക്കോൾ പദ്ധതികൾ)

  3. ഷിജിത്ത് സി, അംബേദ്കർ കോളേജ്, പെരിയ (പ്ലാൻ്റേഷൻ പദ്ധതി)

  4. ഗണേഷ് കുമാർ സി.എച്ച്, കണ്ണൂർ യൂണിവേഴ്‌സിറ്റി ടീച്ചർ എജ്യുക്കേഷൻ സെൻ്റർ, മാനന്തവാടി (വയനാട് ദുരിതാശ്വാസ പ്രവർത്തനങ്ങൾ)

  5. ഷെറീന എം. എ, ഡബ്ല്യു.എം.ഒ.ഐ.ജി. ആർട്സ് ആൻഡ് സയൻസ് കോളേജ്, വയനാട് (വയനാട് ദുരിതാശ്വാസ പ്രവർത്തനങ്ങൾ)

അനുമോദനം

  1. ഡോ.വിജയകുമാർ, നെഹ്‌റു ആർട്‌സ് & സയൻസ് കോളേജ്, കാഞ്ഞങ്ങാട് – സംസ്ഥാന എൻഎസ്എസ് അവാർഡ് ജേതാവ്.

  2. ഡോ. നിധീഷ്, കൃഷ്ണമേനോൻ മെമ്മോറിയൽ ഗവ. കോളേജ്, കണ്ണൂർ-പ്രത്യേകശേഷിയുള്ള വിഭാഗത്തിനുള്ള സംസ്ഥാന അവാർഡ് ജേതാവ്.

  3. 2023 -24 വർഷത്തെ സർവകലാശാല എൻഎസ്എസ് അവാർഡ് ജേതാക്കളായ പ്രോഗ്രാം ഓഫീസർമാരുടെ കുടുംബം.

സ്പെഷ്യൽ ക്യാമ്പിനോടനുബന്ധിച്ച് നടത്തിയ വീഡിയോ മത്സരത്തിലെ വിജയികൾ

  1. കോടിയേരി ബാലകൃഷ്ണൻ മെമ്മോറിയൽ ഗവ. കോളേജ്,ചൊക്ലി, തലശ്ശേരി.

  2. പിലാത്തറ കോ-ഓപ്പറേറ്റീവ് ആർട്സ് ആൻഡ് സയൻസ് കോളേജ്.

  3. ഗവൺമെന്റ് ബ്രണ്ണൻ കോളേജ്, ധർമ്മടം, തലശ്ശേരി.

About The Author

Leave a Reply

Your email address will not be published. Required fields are marked *