കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ
പരീക്ഷാ വിജ്ഞാപനം
കണ്ണൂർ സർവ്വകലാശാല പഠന വകുപ്പിലെ മൂന്നാം സെമസ്റ്റർ എം.എഡ് (സി.ബി.സി.എസ്.എസ് – റെഗുലർ/സപ്ലിമെന്ററി) നവംബർ 2024 പരീക്ഷകൾക്ക് പിഴയില്ലാതെ 2025 ജനുവരി 17 മുതൽ 21 വരെയും പിഴയോട് കൂടി ജനുവരി 22 വരെയും അപേക്ഷിക്കാം. വിശദമായ പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
എം.ബി.എ- എക്സിക്യൂട്ടീവ് -ഈവനിംഗ് പ്രോഗ്രാം : ജനുവരി 25 വരെ അപേക്ഷിക്കാം
കണ്ണൂർ സർവ്വകലാശാല ഡിപ്പാർട്ട്മെന്റ് ഓഫ് മാനേജ്മെന്റ് സ്റ്റഡീസ്, താവക്കര ക്യാമ്പസിൽ നടത്തുന്ന “മാസ്റ്റർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ (എം.ബി.എ) – എക്സിക്യൂട്ടീവ് -ഈവനിംഗ് പ്രോഗ്രാം” പ്രവേശനത്തിന് 25.01.2025 വരെ ഓൺലൈൻ ആയി അപേക്ഷിക്കാം. അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധ രേഖകളും 28.01.2025 ന് വൈകിട്ട് നാല് മണിക്കു മുൻപ് താവക്കര ക്യാംപസിലെ സ്കൂൾ ഓഫ് ലൈഫ് ലോങ് ലേണിങ് ഡയറക്ടർക്ക് സമർപ്പിക്കണം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ (www.kannuruniversity.ac.in)