കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

0

ഇലക്ഷൻ നോട്ടിഫിക്കേഷൻ  പ്രസിദ്ധീകരിച്ചു

കണ്ണൂർ സർവകലാശാല ഫാക്കൽറ്റീസിലേക്ക്  ബന്ധപ്പെട്ട  പഠന ബോർഡുകളിൽ നിന്നും രണ്ട് പ്രതിനിധികളെ തെരഞ്ഞെടുക്കുന്നതിനായുള്ള ഇലക്ഷൻ നോട്ടിഫിക്കേഷൻ 10-01-2025ലെ കേരള ഗസറ്റിൽ (അസാധാരണം)  പ്രസിദ്ധീകരിച്ചിട്ടുണ്ട്. നോട്ടിഫിക്കേഷൻ സർവകലാശാല നോട്ടിസ് ബോർഡിലും വെബ്സൈറ്റിലെ  ‘ഇലക്ഷൻ’ എന്ന ലിങ്കിലും ലഭ്യമാണ്.

പരീക്ഷാ രജിസ്ട്രേഷൻ

കണ്ണൂർ സർവകലാശാല പഠനവകുപ്പിലെ നാലാം സെമസ്റ്റർ എം.പി.ഇ.എസ്‌     (സി.ബി.സി.എസ്.എസ്- റെഗുലർ), മെയ് 2024 പരീക്ഷകൾക്ക് പിഴയില്ലാതെ 2025 ജനുവരി 14 മുതൽ 16  വരെയും പിഴയോടു കൂടെ ജനുവരി 17 വരെയും അപേക്ഷിക്കാം.

പരിഷ്‌ക്കരിച്ച ടൈംടേബിൾ

കണ്ണൂർ സർവകലാശാല പഠന വകുപ്പുകളിലെ മൂന്നാം സെമസ്റ്റർ എം.ബി.എ/ എം.എസ്.സി.ബയോസ്റ്റാറ്റിസ്റ്റിക്‌സ്  (സി.ബി.സി.എസ്.എസ്- റെഗുലർ/സപ്പ്ളിമെന്‍ററി), നവംബർ 2024 പരീക്ഷയുടെ പരിഷ്‌ക്കരിച്ച ടൈം ടേബിൾ സർവകലാശാല വെബ് സൈറ്റിൽ ലഭ്യമാണ്.

ഹാൾടിക്കറ്റ്

സർവകലാശാല പഠനവകുപ്പുകളിലെ മൂന്നാം സെമസ്റ്റർ എം.എ./ എം.എസ്.സി./ എം.ബി.എ./ എം. എൽ. ഐ. എസ്.സി./ എം. സി. എ./ എൽ. എൽ. എം. / എം. പി. ഇ. എസ്. ഡിഗ്രി (സി. ബി.സി.എസ്.എസ്. – റെഗുലർ / സപ്ലിമെന്ററി), നവംബർ 2024 പരീക്ഷകളുടെ ഹാൾടിക്കറ്റ്, നോമിനൽ റോൾ എന്നിവ സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

പുനർ  മൂല്യ നിർണ്ണയ ഫലം

മൂന്നാം സെമസ്റ്റർ എം.എ. / എം.എസ്.സി. / എം.കോം.  ഡിഗ്രി  (സപ്ലിമെന്ററി / മേഴ്‌സി ചാൻസ് )  ഒക്ടോബർ  2023 പരീക്ഷകളുടെ പുനർ മൂല്യ നിർണ്ണയ ഫലം സർവകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.

About The Author

Leave a Reply

Your email address will not be published. Required fields are marked *