കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ
വിദൂര വിദ്യാഭ്യാസം: പ്രോജക്ട് റിപ്പോർട്ട് സമർപ്പണം
കണ്ണൂർ സർവ്വകലാശാല വിദൂരവിദ്യാഭ്യാസം രണ്ടാം വർഷ എം.എ ഇംഗ്ലീഷ് (സപ്ലിമെന്ററി – മേഴ്സി ചാൻസ് – 2011 മുതൽ 2019 വരെ പ്രവേശനം) ജൂൺ 2024 സെഷൻ പരീക്ഷകളുടെ ഭാഗമായി പ്രോജക്ട് റിപ്പോർട്ട് സമർപ്പിക്കേണ്ട അർഹരായ വിദ്യാർത്ഥികൾ 2025 ഫെബ്രുവരി 28, വെള്ളിയാഴ്ച വൈകിട്ട് നാല് മണിക്കു മുമ്പായി റിപ്പോർട്ട് താവക്കര ക്യാംപസിലെ സ്കൂൾ ഓഫ് ലൈഫ് ലോങ്ങ് ലേർണിംഗ് ഓഫിസിൽ സമർപ്പിക്കേണ്ടതാണ്. വിദ്യാർഥികൾ റീ-രജിസ്ട്രേഷൻ മെമ്മോയുടെ പകർപ്പ് റിപ്പോർട്ടിനൊപ്പം സമർപ്പിക്കേണ്ടതാണ്. പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കുന്നത് സംബന്ധിച്ച നിർദേശങ്ങൾക്കായി സർവ്വകലാശാലാ പഠന വകുപ്പുകളിലെയും അഫിലിയേറ്റഡ് കോളജുകളിലെയും അധ്യാപകരുടെ സഹായം തേടാവുന്നതുമാണ്.
ഇന്നോവഷൻ സർവകലാശാല ആകാനൊരുങ്ങി കണ്ണൂർ സർവകലാശാല.
കണ്ണൂർ സർവകലാശാല ഇന്നോവേഷൻ & ഇൻകുബെഷൻ ഫൌണ്ടേഷൻ (KU-IIF ) സ്റ്റാർട്ടപ്പ് രംഗത്തെ വിദഗ്ദരെ പങ്കെടുപ്പിച്ച് സംരഭക ശില്പശാല സംഘടിപ്പിച്ചു. ആധുനിക സാങ്കേതിക വിദ്യകളായ ആർട്ടിഫിഷ്യൽ ഇന്റലിജിൻസ്, മെഷീൻ ലേണിംഗ്, പുതുതലമുറ ബാങ്കിംഗ് രീതികൾ എന്നിവ വിവിധ സേഷനുകളിലായി ചർച്ച ചെയ്തു. സർവകലാശാല വൈസ് ചാൻസിലർ പ്രൊഫ. കെ.കെ. സാജു ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ ഇൻകുബെഷൻ ഫൌണ്ടേഷന്റെ വെബ്സൈറ്റ് പ്രകാശനവും നടന്നു.
നൂതനസാങ്കേതിക രംഗത്ത് കഴിഞ്ഞ ഒരു ദശാബ്ദ കാലമായി നടത്തി വരുന്ന പ്രവർത്തനങ്ങൾ കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കാൻ ഉള്ള ശ്രമത്തിലാണ് സർവകലാശാലയെന്നും ഒരു ഇന്നോവേഷൻ സർവകലാശാല ആയി കണ്ണൂർ മാറിക്കൊണ്ടിരിക്കുകയാണെന്നും വൈസ് ചാൻസിലർ പറഞ്ഞു.
റെഡിഫ് മെയിൽ ചെയർമാൻ എമറിറ്റസ് അജിത് ബാലകൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി. നാലാം വ്യവസായിക വിപ്ലവം ബിസിനസ് രംഗത്തെയും സമൂഹത്തെ ആകെയും മാറ്റിമറിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. എച്ച്.എസ്.ബി.സി. സീനിയർ വൈസ് പ്രസിഡന്റ് ഷിഹാസ് മൊയ്ദു ബാങ്കിംഗ് രംഗത്തെ മാറ്റങ്ങൾ പങ്കുവെച്ചു. സർവകലാശാല പൂർവ വിദ്യാർത്ഥികളുടെ സ്റ്റാർട്ടപ്പുകളുമായുള്ള ചർച്ച, അനുമോദനം എന്നിവയും ചടങ്ങിന്റെ ഭാഗമായി നടന്നു. ഡോ. യു. ഫൈസൽ, അനീഷ് കുമാർ കെ.പി, ഡോ. ടി. കെ മുനീർ, ഡോ സിബില.പി , റീഷ്ന രത്നാകരൻ, ജിയാദ് സി. പി, സുജയ്ദ ജിയാദ്, റോബിൻ തോമസ് എന്നിവർ സംസാരിച്ചു.
എ.ബി.സി ഐ.ഡി അപ്ലോഡ് ചെയ്യുവാൻ വീണ്ടും അവസരം
കണ്ണൂർ സർവ്വകലാശാലയിൽ 2021, 2022, 2023 വർഷങ്ങളിൽ പ്രൈവറ്റ് രജിസ്ട്രേഷൻ വഴി ബിരുദ/ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിൽ പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് അവരുടെ എ.ബി.സി ഐ.ഡി അപ്ലോഡ് ചെയ്യുന്നതിനുള്ള ലിങ്ക് 13.01.2025 മുതൽ 20.01.2025 വരെ സർവ്വകലാശാല വെബ്സൈറ്റിൽ ലഭ്യമാകും. നിശ്ചിത സമയ പരിധിക്കുള്ളിൽ എ.ബി.സി ഐ.ഡി തയ്യാറാക്കി പ്രസ്തുത ലിങ്കിൽ അപ്ലോഡ് ചെയ്യേണ്ടതാണ് എ.ബി.സി ഐ.ഡി തയ്യാറാക്കുന്ന രീതി സംബന്ധിച്ച വിശദ വിവരം കണ്ണൂർ സർവകലാശാലയുടെ Examination പോർട്ടലിലെ Academic Bank of Credit എന്ന ലിങ്കിൽ ലഭിക്കുന്നതാണ്.