കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ
സ്പോർട്‌സ് ട്രെയിനർ: നിയമനം
കണ്ണൂർ സർവകലാശാല കായിക പഠന വിഭാഗത്തിൽ സ്പോർട്‌സ് ട്രെയിനർ തസ്തികയിലെ രണ്ട് ഒഴിവുകളിലേക്ക് മണിക്കൂർ വേതന അടിസ്ഥാനത്തിൽ നിയമനത്തിനായി വാക്ക്-ഇൻ ഇന്റർവ്യൂ നടത്തുന്നു. താല്‌പര്യമുള്ള ഉദ്യോഗാർത്ഥികൾ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം 10.01.2025 ന് രാവിലെ 10 മണിക്ക് മാങ്ങാട്ടുപറമ്പ് ക്യാമ്പസിലെ കായിക പഠന വിഭാഗത്തിൽ ഹാജരാകേണ്ടതാണ്. വിശദ വിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
ടൈം ടേബിൾ
10.02.2025 ന് ആരംഭിക്കുന്ന മഞ്ചേശ്വരം, സെന്റർ ഫോർ ലീഗൽ സ്റ്റഡീസിലെ ഒന്നാം സെമസ്റ്റർ എൽ എൽ ബി (റെഗുലർ/ സപ്ലിമെന്ററി) നവംബർ 2024, 29.01.2025 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ എം.എസ്.സി പ്ലാന്റ് സയൻസ് വിത്ത് ബയോ ഇൻഫർമാറ്റിക്‌സ് (റെഗുലർ) ഒക്ടോബർ 2024 (പയ്യന്നൂർ കോളേജ്), എന്നീ പരീക്ഷകളുടെ ടൈം ടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.