കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

0

ഇംഗ്ലിഷ് ഫോർ പ്രാക്ടിക്കൽ പർപ്പസസ്: ക്ലാസുകൾ  ജനുവരി 25 മുതൽ

കണ്ണൂർ സർവ്വകലാശാല ഇംഗ്ലിഷ് പഠനവകുപ്പ് നടത്തുന്ന “ഇംഗ്ലിഷ് ഫോർ പ്രാക്ടിക്കൽ പർപ്പസസ്”  ത്രൈമാസ സർട്ടിഫിക്കറ്റ് കോഴ്സിന്റെ ക്ലാസുകൾ 25.01.2025 ന് താവക്കര ക്യാംപസിൽ ആരംഭിക്കും. ഇനിയും അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർക്ക് താവക്കര ക്യാംപസിലെ സ്കൂൾ ഓഫ് ലൈഫ് ലോങ് ലേണിങ് ഓഫിസിൽ 24-1-2025 ന് രണ്ടുമണി വരെ  നേരിട്ട് ഹാജരായി പ്രവേശനം നേടാവുന്നതാണ്. യോഗ്യത: എച്ച്.എസ്.ഇ/ പ്ലസ്.ടു.  ഫീസ് 3,000 രൂപ.  നിലവിൽ  മറ്റു കോഴ്സുകൾ പഠിക്കുന്നവർക്കും  അപേക്ഷിക്കാം. ക്ലാസ്സുകൾ ശനിയാഴ്‌ചകളിലും അവധിദിവസങ്ങളിലും.

ലാബ് അസിസ്റ്റൻറ്: നിയമനം 

കണ്ണൂർ സർവകലാശാല മാങ്ങാട്ടുപറമ്പ് ക്യാമ്പസിൽ പ്രവർത്തിക്കുന്ന സ്കൂൾ ഓഫ് ബിഹേവിയറൽ സയൻസിൽ  ലാബ് അസിസ്റ്റൻറ് തസ്തികയിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. സൈക്കോളജിയിൽ ബിരുദം ആണ് യോഗ്യത. ഇലക്ട്രിക്കൽ/ റേഡിയോ  &  ടെലിവിഷൻ ട്രേഡ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ഡി.സി.എ/ കമ്പ്യൂട്ടർ ഹാർഡ്‌വെയർ & നെറ്റ്‌വർക്ക് ഡിപ്ലോമ  എന്നിവയിൽ ഏതെങ്കിലും ഒന്ന് അധിക യോഗ്യതയായി പരിഗണിക്കും. താല്പര്യമുള്ളവർ സർട്ടിഫിക്കറ്റുകൾ സഹിതം 03.01.2025 നു രാവിലെ 11 മണിക്ക്  സ്കൂൾ ഓഫ് ബിഹേവിയറൽ സയൻസിൽ വെച്ച് നടക്കുന്ന ഇൻറർവ്യൂവിനു  ഹാജരാകേണ്ടതാണ്. ഫോൺ: 0497-2782441.

ഹാൾ ടിക്കറ്റ്

 സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ് ഡിപ്പാർട്ട്മെന്റിലെ ഒന്നാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് ബി.എ എൽ.എൽ.ബി (റെഗുലർ/ സപ്ലിമെന്ററി) നവംബർ 2024 പരീക്ഷകളുടെ ഹാൾ ടിക്കറ്റുകൾ സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്. ഓഫ് ലൈൻ ആയി അപേക്ഷിച്ച വിദ്യാർത്ഥികളുടെ ഹാൾ ടിക്കറ്റുകൾ പരീക്ഷാ കേന്ദ്രത്തിൽ നിന്നും കൈപ്പറ്റേണ്ടതാണ്. ഹാൾ ടിക്കറ്റ് ലഭിക്കാത്തവർ സർവകലാശാലയുമായി ബന്ധപ്പെടേണ്ടതാണ് (0497-2715264).

ടൈം ടേബിൾ

മഞ്ചേശ്വരം, സെന്റർ ഫോർ ലീഗൽ സ്റ്റഡീസിലെ , 22.01.2025 ന് ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റർ ത്രിവത്സര എൽ.എൽ.ബി (നവംബർ 2024) പരീക്ഷകളുടെ ടൈം ടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.

പരീക്ഷാഫലം

അഫിലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിലെയും രണ്ടാം സെമസ്റ്റർ എം.ബി.എ (റെഗുലർ /സപ്ലിമെന്ററി / മേഴ്‌സി ചാൻസ് )  ഏപ്രിൽ 2024  പരീക്ഷാഫലം സർവകലാശാല വെബ് സൈറ്റിൽ ലഭ്യമാണ്. പുനർ മൂല്യനിർണയം (സപ്ലിമെന്ററി/ മേഴ്‌സിചാൻസ് വിദ്യാർത്ഥികൾക്ക് മാത്രം) സൂക്ഷ്മ പരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്ക് ഓൺലൈനായി 15-01-2025 വരെ അപേക്ഷിക്കാം.

About The Author

Leave a Reply

Your email address will not be published. Required fields are marked *