ദേശീയ സമ്മതിദായക ദിനാഘോഷം നടത്തി
തിരഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കാളിയാകുന്നതിന് യുവതീയുവാക്കൾക്ക് അവബോധമുണ്ടാക്കുക എന്ന ലക്ഷ്യം മുൻനിർത്തി 15ാത് ദേശീയ സമ്മതിദായക ദിനം ജില്ലയിൽ വിപുലമായി ആഘോഷിച്ചു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സിനിമാതാരം അഭിരാമി ഭാർഗവൻ ഉദ്ഘാടനം ചെയ്തു.
ജില്ലാകലക്ടർ അരുൺ കെ.വിജയൻ അധ്യക്ഷനായി. അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് പദ്മചന്ദ്ര കുറുപ്പ് സമ്മതിദായക പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ല ഇലക്ഷൻ ഓഫീസിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ക്വിസ് മത്സരത്തിലും പ്രസംഗ മത്സരത്തിലും വിജയികളായവർക്കുള്ള ക്യാഷ് അവാർഡും മൊമെന്റോയും സർട്ടിഫിക്കറ്റും പരിപാടിയിൽ വിതരണം ചെയ്തു. ജില്ലാ പോലീസ് മേധാവി (റൂറൽ) അനുജ് പാലിവാലും ജില്ലാ കലക്ടറും അഭിരാമി ഭാർഗവനും ചേർന്നാണ് സമ്മാനങ്ങൾ വിതരണം ചെയ്തത്.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലും വോട്ടർ പട്ടിക പുതുക്കലിലും മികച്ച പ്രവർത്തനം കാഴ്ചവച്ച ബൂത്ത് ലെവൽ ഓഫീസർമാർക്കുള്ള പുരസ്കാരങ്ങളും ചടങ്ങിൽ വിതരണം ചെയ്തു. ഡെപ്യൂട്ടി കലക്ടർ ഇലക്ഷൻ കെ.കെ ബിനി, തളിപ്പറമ്പ് ആർ.ഡി.ഒ. ടി.വി രഞ്ജിത്ത്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ പി.പി. വിനീഷ്, ജില്ലാ ലോ ഓഫീസർ എ.എ രാജ്, ജില്ലാ ഇ.എൽ.സി കോർഡിനേറ്റർ ജയ്സൺ ജോസഫ്, ഹൂസൂർ ശിരസ്തദാർ പി പ്രേംരാജ് എന്നിവർ സംസാരിച്ചു.