വൈദ്യുതി വിതരണം തടസ്സപ്പെടും
മുണ്ടയാട് മുതൽ മൈലാട്ടി വരെ നിലവിലുള്ള 110 കെവി സിംഗിൾ സർക്യൂട്ട് വൈദ്യുതി പ്രസരണ ലൈൻ, 220/110 കെവി മൾട്ടി സർക്യൂട്ട് ലൈൻ ആക്കി ശേഷി ഉയർത്തുന്ന നിർമ്മാണ പ്രവൃത്തിയുടെ ഭാഗമായി അഴീക്കോട് സബ്സ്റ്റേഷനിലേക്കുഉള്ള 110 കെവി ലൈൻ ജനുവരി 23, 24, 25 തീയ്യതികളിൽ രാവിലെ എട്ട് മണി മുതൽ വൈകീട്ട് അഞ്ച് മണി വരെ ഓഫ് ചെയ്യുന്നതാണ്. പ്രസ്തുത സമയത്ത് 110 കെവി അഴീക്കോട്, 33 കെവി കണ്ണൂർ ടൗൺ എന്നീ സബ്സ്റ്റേഷനുകളിൽ നിന്നുള്ള വൈദ്യുതി വിതരണം ഭാഗികമായി തടസ്സപ്പെടുമെന്ന് കെഎസ്ഇബി കണ്ണൂർ ട്രാൻസ്ഗ്രിഡ് ടിസി ഡിവിഷൻ എക്സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു.