സ്ഥിരം യാത്രക്കാർക്ക് കലണ്ടർ നൽകി കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ കണ്ണൂർ യൂണിറ്റ്
കെഎസ്ആർടിസി സ്ഥിരം യാത്രക്കാർക്ക് കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ കണ്ണൂർ യൂണിറ്റ് നൽകുന്ന കലണ്ടർ കണ്ണൂർ കലക്ടറേറ്റ് ഡെപ്യൂട്ടി തഹസിൽദാർ ടി വി മുരളികൃഷ്ണന് കണ്ണൂർ, കാസർഗോഡ് ജില്ലകളുടെ ചുമതല വഹിക്കുന്ന മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് പ്രകാശൻ എം നൽകി ഉദ്ഘാടനം ചെയ്തു.
കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ കണ്ണൂർ ജില്ലാ കോർഡിനേറ്റർ തൻസീർ കെ ആർ, കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ കണ്ണൂർ യൂണിറ്റ് കോർഡിനേറ്റർ കെ രജീഷ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.