ക്വിസ് ചാമ്പ്യന്‍ സ്‌കൂള്‍: ജി എച്ച് എസ് എസ് പാട്യം ജേതാക്കള്‍

0

ജില്ലയുടെ ഔദ്യോഗിക ക്വിസ് ചാമ്പ്യന്‍ സ്‌കൂളിനെ കണ്ടെത്താന്‍ ജില്ലാ ഭരണകൂടം ശ്രീ ഗോകുലം ഗ്രൂപ്പിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ഐ ക്യൂ എ ഔദ്യോഗിക ജില്ലാ ക്വിസ്സിങ് ചാമ്പ്യന്‍ഷിപ്പില്‍ ജി എച്ച് എസ് എസ് പാട്യത്തിലെ എ വേദിക, നിക്ത ഷൈജു എന്നിവര്‍ ജേതാക്കളായി. കൂത്തുപറമ്പ് എച്ച് എസ് എസിലെ ഇ ശ്രീലക്ഷ്മി, കെ.എം പാര്‍വണ, തളിപറമ്പ ചിന്മയ വിദ്യാലയത്തിലെ കെ.പി ശ്രീദിയ, അച്ചിന്ത്യ ഭട്ട് എന്‍, സെന്റ് മൈക്കിള്‍സ് ആംഗ്ലോ ഇന്ത്യന്‍ സ്‌കൂളിലെ ആദര്‍ശ് ആസാദ്, അമന്‍ എല്‍ ബിനോയ് എന്നിവര്‍ യഥാക്രമം രണ്ട്, മൂന്ന്, നാല് സ്ഥലങ്ങള്‍ നേടി. വിജയികള്‍ അസിസ്റ്റന്റ് കലക്റ്റര്‍ ഗ്രാന്ഥേ സായികൃഷ്ണയില്‍ നിന്ന് ഡിസ്ട്രിക്റ്റ് കലക്‌റ്റേഴ്‌സ് ട്രോഫി ഏറ്റുവാങ്ങി. ബര്‍ണ്ണശ്ശേരി സെന്റ് മൈക്കിള്‍സ് ആംഗ്ലോ ഇന്ത്യന്‍ സ്‌കൂളില്‍ നടന്ന പരിപാടി കണ്ണൂര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് എജുക്കേഷന്‍ എ.എസ് ബിജേഷ് ഉദ്ഘാടനം ചെയ്തു. സെന്റ് മൈക്കിള്‍സ് ആംഗ്ലോ ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ തോംസണ്‍ ആന്റണി, ശ്രീ ഗോകുലം ഗ്രൂപ്പിലെ രാജേഷ് കൈപ്രത്ത്, ഐ ക്യൂ എ കണ്ണൂര്‍ പി.എ അശ്വതി എന്നിവര്‍ സംസാരിച്ചു. ജില്ലയിലെ 70 ഓളം സ്‌കൂളുകളില്‍ നിന്ന് 150 ലധികം വിദ്യാര്‍ഥികള്‍ ക്വിസില്‍ പങ്കെടുത്തു. ക്യൂ ഫാക്ടറിയുടെ നേതൃത്വത്തില്‍ ലാന്‍സ് അക്കാദമിയുടെ എന്‍ കെ ലിഞ്ചുവാണ് മത്സരം നിയന്ത്രിച്ചത്. പതിനാല് ജില്ലകളിലെയും ഔദ്യോഗിക ചാമ്പ്യന്‍മാര്‍ കേരളത്തിന്റെ ഔദ്യോഗിക ക്വിസ് ചാമ്പ്യന്‍ പദവിക്കു വേണ്ടി മത്സരിക്കും. ഐ ക്യൂ എ ഏഷ്യയുടെ കേരളത്തിലെ പാര്‍ട്ണര്‍ ഗോകുലം ഗ്രൂപ്പാണ് വിജയികള്‍ക്ക് മൂന്ന് ലക്ഷത്തോളം രൂപ സമ്മാനമായി നല്‍കുന്നത്.

About The Author

Leave a Reply

Your email address will not be published. Required fields are marked *