ദേശീയ സമ്പാദ്യ പദ്ധതി ഏജന്റുമാരുടെ സംഗമം
ദേശീയ സമ്പാദ്യ പദ്ധതി വകുപ്പ് കണ്ണൂർ ജില്ലാ ഓഫീസിന്റെ ആഭിമുഖ്യത്തിൽ ജില്ലയിലെ ദേശീയ സമ്പാദ്യ പദ്ധതി ഏജന്റുമാരുടെ സംഗമം നടത്തി. നവനീതം ഓഡിറ്റോറിയത്തിൽ ജില്ലാ കലക്ടർ അരുൺ കെ. വിജയൻ പരിപാടി ഉദ്ഘാടനം ചെയ്തു. കണ്ണൂർ ദേശീയ സമ്പാദ്യ പദ്ധതി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ വി.പി ജയേഷ് അധ്യക്ഷനായിരുന്നു .ഡയറക്ടർ എസ്. മനു മുഖ്യാതിഥിയായി. ജില്ലയിൽ മികച്ച നിക്ഷേപ സമാഹരണം നടത്തിയ വിദ്യാലയങ്ങളെയും ഏജന്റുമാരെയും പരിപാടിയിൽ അനുമോദിച്ചു. ദേശീയ സമ്പാദ്യ പദ്ധതി വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ കെ ദിനേഷ് കുമാർ, അഡീഷണൽ ഡയറക്ടർ പി അജിത്ത് കുമാർ, മുൻ ഡെപ്യൂട്ടി ഡയറക്ടർ സജീഷ് കുനിയിൽ, വിദ്യാഭ്യാസ ഉപഡയറക്ടർ ബാബു മഹേശ്വരി പ്രസാദ്, വിദ്യാഭ്യാസ ഉപഡയറക്ടർ ഇൻ ചാർജ് എ എസ് ബിജേഷ്, തലശ്ശേരി പോസ്റ്റൽ ഡിവിഷൻ സൂപ്രണ്ട് പി എസ് സജീവൻ, കണ്ണൂർ ജില്ലാ ട്രഷറി ഓഫീസർ കെ.പി ഹൈമ, മട്ടന്നൂർ ജില്ലാ ട്രഷറി ഓഫീസർ ടി ബിജു, എം.പി.കെ.ബി.വൈ ഇരിട്ടി ബ്ലോക്ക് കൺവീനർ എ റീന എന്നിവർ സംസാരിച്ചു. തുടർന്ന് വിവിധ കലാപരിപാടികളും അരങ്ങേറി.