ഇരിക്കൂർ കർഷക സംഗമം ‘അഗ്രിഫെസ്റ്റ്’ 25 ഉദ്ഘാടനം ചെയ്തു
ഇരിക്കൂർ കർഷക സംഗമം ‘അഗ്രിഫെസ്റ്റ്’ 25 അഡ്വ സണ്ണി ജോസഫ് എം.എ.എ ഉദ്ഘാടനം ചെയ്തു.
സുഗന്ധവിള കൃഷി, വിളപരിപാലന തന്ത്രങ്ങൾ, വിപണന കയറ്റുമതി സാധ്യതകൾ, കശുമാവ് കൃഷി വികസന സാധ്യതകൾ, ജൈവ കൃഷി, കിഴങ്ങു വർഗവിളകൾ, പോഷക പുരയിട വികസന സാധ്യതകൾ, വാണിജ്യ വാഴ കൃഷിയും ഗുണമേന്മയും, ഉൽപന്ന വൈവിധ്യവത്കരണം,റബ്ബർ കൃഷി ഉൽപാദനവും സംഭരണവും വിതരണവും, ഉൽപാദന കമ്പനികൾ, കൂട്ടായ്മകൾ എന്നീ വിഷയങ്ങളിൽ വിദഗ്ധർ നയിച്ച സെമിനാറുകളും പരിപാടിയുടെ ഭാഗമായി നടന്നു.
അഡ്വ.സജീവ് ജോസഫ് എം.എ.എ അധ്യക്ഷനായിരുന്നു. സെമിനാർ സെക്ഷനുകളുടെ ഉദ്ഘാടനം കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രത്നകുമാരി നിർവഹിച്ചു.
ശ്രീകണ്ടാപുരം മുനിസിപ്പാലിറ്റി ചെയർപേഴ്സൺ ഡോ. കെ.വി ഫിലോമിന, ആലക്കോട് പഞ്ചായത്ത് പ്രസിഡന്റ് ജോജി കന്നിക്കാട്ട്, കണ്ണൂർ ജില്ലാ പഞ്ചായത്ത് അംഗം എം പി ശ്രീധരൻ, തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് അംഗം ഗിരിജാമണി ടീച്ചർ, ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ എം.എൻ പ്രദീപൻ, മാർക്കറ്റ് ഫെഡ് ചെയർമാൻ അഡ്വ. സോണി സെബാസ്റ്റ്യൻ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
അഗ്രി ഫെസ്റ്റ് ജനുവരി16 ന് സമാപിക്കും. സമാപന സമ്മേളനം വൈകിട്ട് നാലിന് കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്യും.