കുടിവെള്ള വിതരണം തടസ്സപ്പെടും
അഞ്ചരക്കണ്ടി പെരളശ്ശേരി കുടിവെള്ള പദ്ധതിയുടെ വെളിയമ്പ്രയിലെ ബൂസ്റ്റര്‍ സ്റ്റേഷനിലെ ടാങ്ക് അറ്റകുറ്റ പണികളും, ശുചീകരണ പ്രവൃത്തികളും നടക്കുന്നതിനാല്‍ ജനുവരി 17 മുതല്‍ 20 വരെ പദ്ധതി പരിധിയിലുള്ള പെരളശ്ശേരി, കടമ്പൂര്‍, മുഴപ്പിലങ്ങാട്, ചെമ്പിലോട്, പിണറായി, അഞ്ചരക്കണ്ടി, വേങ്ങാട്, എരഞ്ഞോളി, കതിരൂര്‍ പഞ്ചായത്തുകളിലും കണ്ണൂര്‍ കോര്‍പ്പറേഷന്‍ പരിധിയിലുള്ള ചേലോറ ഡിവിഷനിലും കുടിവെള്ള വിതരണം ഭാഗികമായി തടസ്സപ്പെടുമെന്ന് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.