പുഷ്‌പോത്സവം ’25: പന്തല്‍ കാല്‍നാട്ടില്‍ കര്‍മ്മം
കണ്ണൂര്‍ ജില്ലാ അഗ്രി ഹോര്‍ട്ടി കള്‍ച്ചറല്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ജനുവരി 16 മുതല്‍ സംഘടിപ്പിക്കുന്ന പുഷ്‌പോത്സവത്തിനുള്ള പന്തല്‍ കാല്‍നാട്ടില്‍ കര്‍മ്മം പോലീസ് മൈതാനിയില്‍ ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ നിര്‍വഹിച്ചു. ജനുവരി 27 വരെയാണ് പോലീസ് മൈതാനിയില്‍ പുഷ്‌പോത്സവം നടക്കുന്നത്. രക്ഷാധികാരി യു.കെ.ബി നമ്പ്യാര്‍ അധ്യക്ഷത വഹിച്ചു. സൊസൈറ്റി സെക്രട്ടറി പി.വി രത്‌നാകരന്‍, ട്രഷറര്‍ കെ.എം ബാലചന്ദ്രന്‍, കെ സുലൈമാന്‍, എം.കെ മൃദുല്‍, ഇ.ജി ഉണ്ണികൃഷ്ണന്‍, പ്രമോദ് കരുവാത്ത്, പി.പി.കെ പ്രകാശന്‍ എന്നിവര്‍ സംസാരിച്ചു.