തളിപ്പറമ്പ്-ധർമശാല-ചെറുകുന്ന് റൂട്ടിലെ സ്വകാര്യ ബസ് സമരം പിൻവലിച്ചു

0

തളിപ്പറമ്പ്-ധർമശാല-ചെറുകുന്ന് റൂട്ടിലെ സ്വകാര്യ ബസുടമകൾ കഴിഞ്ഞ അഞ്ച് ദിവസമായി നടത്തിവന്ന അനിശ്ചിതകാല സമരം പിൻവലിച്ചു. ജില്ലാ കളക്ടർ അരുൺ കെ. വിജയൻ ബസുടമകളുടെ സംഘടനാപ്രതിനിധികളുമായി ജനപ്രതിനിധികളുടെ സാന്നിധ്യത്തിൽ കലക്ടറേറ്റിൽ നടത്തിയ ചർച്ചയിലാണ് തീരുമാനം. ദേശീയപാതയിൽ ധർമശാലയിലെ അടിപ്പാത നിർമാണത്തിലെ അപാകതകൾ സംസ്ഥാന സർക്കാർ മുഖേന ദേശീയപാത അതോറിറ്റി അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തി പരിഹാരമുണ്ടാക്കാൻ ശ്രമിക്കുമെന്ന് കലക്ടർ ഉറപ്പുനൽകി. ഇതനുസരിച്ചാണ് സമരം പിൻവലിച്ചത്. അടിപ്പാത സംബന്ധിച്ച വിശദമായ സാങ്കേതിക കുറിപ്പ് ബുധനാഴ്ച തന്നെ സമർപ്പിക്കാൻ ദേശീയപാത അതോറിറ്റിക്ക് കലക്ടർ നിർദേശം നൽകി.
ധർമശാല കെൽട്രോൺ നഗർ-അഞ്ചാംപീടിക-ചെറുകുന്ന് തറ റൂട്ടിലേക്ക് നിലവിൽ നിർമിച്ച അടിപ്പാതയിലൂടെ ബസുകളുൾപ്പെടയുള്ള വലിയ വാഹനങ്ങൾക്ക് കടന്നുപോകാനാകില്ലെന്ന് യോഗത്തിൽ ബസുടമകൾ ചൂണ്ടിക്കാട്ടി. ഇത് പൊളിച്ചുമാറ്റി ബസുകൾ ഉൾപ്പെടെ വലിയ വാഹനങ്ങൾക്ക് കടന്നുപോകുന്ന തരത്തിൽ പുനർനിർമിക്കണമെന്നാണ് ആവശ്യം. ദേശീയപാത പൂർത്തിയായാൽ ബസുകൾ ഉൾപ്പെടെ കല്ല്യാശ്ശേരി വരെ പോയി തിരികെ വരുമ്പോൾ ഇരുവശത്തേക്കുമായി അഞ്ച് കിലോമീറ്ററോളം അധികദൂരം സഞ്ചരിക്കുന്നത് സമയനഷ്ടവും ഇന്ധനനഷ്ടവുമുണ്ടാക്കുമെന്നും ബസ് ഉടമകൾ അറിയിച്ചു.

ധർമശാല കെ.എ.പി കമാൻഡന്റ് ഗേറ്റിന് സമീപം ബസ് ബേ സജ്ജമാക്കണമെന്നും, സർവ്വീസ് റോഡുകളിൽ നിന്ന് ദേശീയപാതയിലേക്ക് കയറാനുള്ള പാതയിലേക്കുള്ള ടാറിംഗ് വേഗത്തിൽ പൂർത്തിയാക്കണമെന്നും യോഗത്തിൽ ആവശ്യമുയർന്നു. ദേശീയപാതയുടെ സർവ്വീസ് റോഡുകളുടെ വീതിയെക്കുറിച്ചുള്ള പരാതിയിൽ സബ് കളക്ടറും ജനപ്രതിനിധികളും സംയുക്ത പരിശോധന നടത്തുമെന്ന് കളക്ടർ ഉറപ്പ് നൽകി.

യോഗത്തിൽ ആന്തൂർ നഗരസഭ ചെയർമാൻ പി മുകുന്ദൻ, കല്ല്യാശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി ടി ബാലകൃഷ്ണൻ, പഞ്ചായത്തംഗം കെ ബാലകൃഷ്ണൻ, സബ് കളക്ടർ കാർത്തിക് പാണിഗ്രഹി, ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ജനറൽ കൺവീനർ രാജ്കുമാർ, ദേശീയപാത അതോറിറ്റി കൺസൾട്ടറ്റൻറ് ടീം ലീഡർ ജഗദീഷ് സോണ്ഡു, സൈറ്റ് എൻജിനീയർ ഹർകീഷ് മീണ, തളിപ്പറമ്പ് എം.എൽ.എയുടെ പ്രതിനിധി പി പ്രശോഭ്, സി.ഐ.ടി.യു പ്രതിനിധി പി ഷരിത്, ഐഎൻടിയുസി പ്രതിനിധി കെ വി വിനോദ് കുമാർ, ബിഎംഎസ് ജില്ലാ ട്രഷറർ എ.വി മണികണ്ഠൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

About The Author

Leave a Reply

Your email address will not be published. Required fields are marked *