നാഷണൽ ഫെൻസിങ് ചാമ്പ്യൻഷിപ്പ്: പിസ്റ്റുകളിൽ നിറഞ്ഞ് കേരള താരങ്ങൾ

0
35-ാമത് സീനിയർ നാഷണൽ ഫെൻസിങ് ചാമ്പ്യൻഷിപ്പ് നടക്കുന്ന മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ പിസ്റ്റുകളിൽ ഉജ്വല പ്രകടനവുമായി കേരള താരങ്ങൾ. 29 സംസ്ഥാനങ്ങളിൽ നിന്നുമായി 700 ഓളം മത്സരാർത്ഥികൾ പങ്കെടുക്കുന്ന മത്സരത്തിൽ കേരള ഫെൻസിങ് അസോസിയേഷന്റെ കീഴിൽ 24 മത്സരാർഥികളാണ്  കളത്തിൽ ഇറങ്ങുന്നത്. ഇവർ വിവിധ ജില്ലകളിൽ നടന്ന ജില്ലാതല മത്സരങ്ങളിൽ നിന്നും ജയിച്ച് സംസ്ഥാനതല മത്സരത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടവരാണ്.
20 വർഷത്തോളമായി ഫെൻസിങ്ങിൽ കേരളത്തിനുവേണ്ടി മത്സരിക്കുന്ന റീഷ പുതുശ്ശേരി, അലിക സണ്ണി, സൗമ്യ എസ്, ജോസ്ന ക്രിസ്റ്റി ജോസ് തുടങ്ങി മുൻവർഷങ്ങളിലും ദേശീയ മത്സരത്തിൽ പങ്കെടുത്ത് കേരളത്തിനായി മെഡലുകൾ നേടിയ മുൻനിര താരങ്ങളും ഇത്തവണ ടീമിലുണ്ട്. മറ്റ് വനിതാ താരങ്ങൾ: ആൻമരിയ വിനോസ്, എസ് ജി ആർച്ച, ഐശ്വര്യ നായർ, അഞ്ജലി അനിൽ, കെ പി ഗോപിക, പി.ജി ദിയ, ഇ.എ അരുണിമ, കെ ബി ആര്യ.

പുരുഷവിഭാഗം: ടിഎസ് അനൂപ്, എസ് അക്ഷയ്, അബ്ദുൽ അസീസ്, പിഎസ് അഭിഷേക്, അലോഷ്യസ് കെ ജോഷി, ആൽബർട്ട് ആന്റോ, രോഹിത് സോമൻ, ജെ.എസ് ആരോമൽ, എൻ അമൽലാൽ, കെ അർജുൻ, പി. അഡ്വിൻ, റിതുദേവ് മനോജ്.

സാഗർ എസ് ലാഗു, അരുൺ എസ്. നായർ, അഖില അനിൽ, അരുൺ രാജ്കുമാർ എന്നിവരാണ് കേരള ടീമിന്റെ പരിശീലകർ. 2008 മുതൽ 2019 ഒഴികെ തുടർച്ചയായി സീനിയർ ഫെൻസിങ്ങിൽ ഓവറോൾ ചാമ്പ്യൻമാരായ കേരളാ വനിതാ ടീമിന് ഇത്തവണയും മികച്ച നേട്ടം നേടാൻ സാധിക്കുമെന്നാണ് കേരള ഫെൻസിങ് അസോസിയേഷന്റെ പ്രതീക്ഷ. പുരുഷ ടീമും കഠിന പ്രയത്‌നത്തിലാണ്.

About The Author

Leave a Reply

Your email address will not be published. Required fields are marked *