കേരള സ്‌കൂള്‍ കായികമേളയില്‍ അടുത്ത വർഷം മുതൽ കളരിപ്പയറ്റും മത്സര ഇനമാക്കും: മന്ത്രി വി ശിവന്‍കുട്ടി

0

അടുത്ത കേരള സ്കൂൾ കായിക മേളയിൽ കളരിപ്പയറ്റ് മത്സര ഇനമാക്കും. ഇതിനുവേണ്ടി ഗെയിംസ് മാന്വൽ പരിഷ്കരിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ദേശീയ ഗെയിംസിൽ കളരിപ്പയറ്റ് മത്സരയിനമാക്കാത്ത ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ്റെ നടപടി പ്രതിഷേധാർഹമാണെന്ന് മന്ത്രി കൂട്ടിച്ചേർത്തു. ബഹുസ്വരതയുടെ നാടായ ഇന്ത്യയിൽ നടക്കുന്ന ഏറ്റവും വലിയ കായികമേളയാണ് ദേശീയ ഗെയിംസ്. അന്താരാഷ്ട്ര തലത്തിൽ യുനെസ്‌കോ അംഗീകരിച്ച, കേരളത്തിന് അഭിമാനമായ കായിക ഇനമാണ് കളരിപ്പയറ്റെന്നും അദ്ദേഹം വ്യക്തമാക്കി.

അടുത്തവർഷം തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന സംസ്ഥാന സ്കൂൾ കായിക മേളയിൽ കളരിപ്പയറ്റ് അണ്ടർ 14,17,19 എന്നീ വിഭാഗങ്ങളിൽ ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും മത്സര ഇനമായി ഉൾപ്പെടുത്താനുള്ള പ്രവർത്തനങ്ങളാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ നടത്തുന്നതെന്നും മന്ത്രി അറിയിച്ചു.

അതേസമയം, ഉത്തരാഖണ്ഡിൽ ഈ മാസം 28ന് ആരംഭിക്കുന്ന ദേശീയ ഗെയിംസിൽ കളരിപ്പയറ്റ് മത്സരയിനമാക്കണമെന്നും ഇക്കാര്യത്തിൽ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ്റെ നടപടി പ്രതിഷേധാർഹമാണ്. അസോസിയേഷൻ അധ്യക്ഷ മലയാളിയായ പി ടി ഉഷ ഇക്കാര്യത്തിൽ ഒളിച്ചു കളിക്കുകയാണെന്നും ആരോപണമുണ്ട്.

About The Author

Leave a Reply

Your email address will not be published. Required fields are marked *