ഗണേഷ് കുമാറിന് ആശ്വാസം; വിൽപത്രത്തിലെ ഒപ്പ് പിതാവ് ആർ ബാലകൃഷ്ണ പിള്ളയുടേതുതന്നെ
വിൽപ്പത്രക്കേസിൽ മന്ത്രി കെ ബി ഗണേഷ് കുമാറിന് അനുകൂല നടപടി. വിൽപത്രത്തിലെ ഒപ്പ് പിതാവ് ആർ ബാലകൃഷ്ണ പിള്ളയുടേതെന്ന് ഫൊറൻസിക് പരിശോധനയിൽ കണ്ടെത്തി. കെ ബി ഗണേഷ്കുമാർ വിൽപ്പത്രം വ്യാജമായി നിർമ്മിച്ചു എന്നായിരുന്നു ആരോപണം. അച്ഛൻ ബാലകൃഷ്ണപിള്ളയുടെ സ്വത്ത് തട്ടിയെടുക്കാൻ ഗണേഷ് കുമാർ ശ്രമിച്ചു എന്നായിരുന്നു കേസ്.സഹോദരി ഉഷാ മോഹൻദാസ് ആയിരുന്നു പരാതിക്കാരി.കൊട്ടാരക്കര മുൻസിഫ് കോടതി വിൽപത്രത്തിലെ ഒപ്പുകൾ ഫൊറൻസിക് പരിശോധനയ്ക്കായി സ്റ്റേറ്റ് ഫൊറൻസിക് സയൻസ് ലബോറട്ടറിക്ക് നൽകിയിരുന്നു. ഇന്നലെ ഫൊറൻസിക് പരിശോധനയ്ക്ക് ശേഷം വിശദമായ റിപ്പോർട്ട് കോടതിയിൽ നൽകി. ഈ ഒപ്പുകളെല്ലാം ആർ. ബാലകൃഷ്ണപിള്ളയുടേതാണെന്നാണ് കണ്ടെത്തൽ.
ആർ. ബാലകൃഷ്ണപിള്ള നേരത്തെ ബാങ്കിടപാടുകളിൽ നടത്തിയ ഒപ്പുകൾ, കേരള മുന്നോക്ക ക്ഷേമ കോർപറേഷനിൽ ചെയർമാൻ ആയിരിക്കുമ്പോഴുള്ള രേഖകളിലെ ഒപ്പുകൾ, തിരഞ്ഞെടുപ്പുകൾക്ക് നോമിനേഷൻ നൽകിയപ്പോഴുള്ള ഒപ്പുകൾ എന്നിവ ഫൊറൻസിക് സംഘം പരിശോധിച്ചു. അങ്ങനെയാണ് വിൽപത്രത്തിലെ ഒപ്പും എല്ലാം ഒന്നാണെന്ന് കണ്ടെത്തിയത്.