മഹാരാഷ്ട്രയിൽ ആയുധനിർമാണശാലയിൽ വൻസ്ഫോടനം

0

മഹാരാഷ്ട്രയിലെ ബന്ദാര ജില്ലയിൽ ആയുധനിര്‍മാണശാലയിലുണ്ടായ സ്ഫോടനത്തിൽ എട്ട് പേര്‍ക്ക് ദാരുണാന്ത്യം. ഏഴുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പൊട്ടിത്തെറിയിൽ ഫാക്ടറിയുടെ മേൽക്കൂര തകർന്നു. നിർഭാഗ്യകരമായ സംഭവമാണെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പ്രതികരിച്ചു. കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ് സ്‌ഫോടനത്തിൽ ദുഃഖം രേഖപ്പെടുത്തി. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത.

“മഹാരാഷ്ട്രയിലെ ഭണ്ഡാരയിൽ ഓർഡനൻസ് ഫാക്ടറിയിൽ ഉണ്ടായ സ്ഫോടനത്തെ കുറിച്ച് അറിഞ്ഞതിൽ അതിയായ ദുഃഖമുണ്ട്. മരിച്ചവരുടെ കുടുംബങ്ങൾക്ക് എൻ്റെ അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുന്നു. രക്ഷാപ്രവർത്തകരെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. ദുരിതബാധിതർക്ക് സഹായമെത്തിക്കാനുള്ള എല്ലാ ശ്രമങ്ങളും നടക്കുന്നുണ്ട്,” രാജ്‌നാഥ് സിംഗ് എക്‌സിൽ കുറിച്ചു.

About The Author

Leave a Reply

Your email address will not be published. Required fields are marked *