അശോകൻ കൊലപാതകക്കേസിൽ എട്ട് ആർഎസ്എസ് പ്രവർത്തകർ കുറ്റക്കാർ

0

സിപിഐഎം പ്രവർത്തകനായ അശോകൻ കൊലപാതകക്കേസിൽ എട്ട് ആർഎസ്എസ് പ്രവർത്തകർ കുറ്റക്കാരെന്ന് വിധിച്ച് കോടതി. എട്ട് പേരെ വെറുതെ വിടുകയും ചെയ്തു. തിരുവനന്തപുരം അഡീഷണൽ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്.


സംഭവം നടന്ന് പതിനൊന്ന് വർഷത്തിന് ശേഷമാണ് വിധി വരുന്നത്. ശിക്ഷാവിധി തിങ്കളാഴ്ച പുറപ്പെടുവിക്കുമെന്ന് കോടതി അറിയിച്ചു. 2013 മെയ് അഞ്ചിനാണ് സിപിഐഎം പ്രവർത്തകനായ അശോകൻ കൊല്ലപ്പെട്ടത്. 19 പ്രതികളിൽ ഒരാൾ മരിക്കുകയും രണ്ട് പേർ മാപ്പുസാക്ഷികള്‍ ആവുകയും ചെയ്തിരുന്നു. പ്രധാനപ്രതി ശംഭു പലിശയക്ക് പണം നൽകിയത് ചോദ്യം ചെയ്തതാണ് കൊലപാതകത്തിന് കാരണം. അമ്പലത്തിൽ കാല ജംഗ്ഷനിൽ വെച്ചാണ് കൊലപാതകം ഉണ്ടായത്.

About The Author

Leave a Reply

Your email address will not be published. Required fields are marked *