കാരവാനിൽ യുവാക്കൾ മരിച്ച സംഭവം; മരണ കാരണം കാർബൺ മോണോക്സൈഡെന്ന് കണ്ടെത്തൽ

0

കോഴിക്കോട് വടകരയില്‍ കാരവാനിലെ യുവാക്കളുടെ മരണം കാര്‍ബണ്‍ മോണോക്സൈഡ് ശ്വസിച്ചെന്ന് സ്ഥിരീകരണം. എന്‍ഐടി സംഘം നടത്തിയ ശാസ്ത്രീയ പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്. ജനറേറ്ററില്‍ നിന്ന് വിഷവാതകം കാരവാനിനുള്ളില്‍ പടര്‍ന്നു എന്നാണ് കണ്ടെത്തല്‍.

അപകടമുണ്ടായ കാരവാനില്‍ എന്‍ഐടിയില്‍ നിന്നുള്ള വിദഗ്ധര്‍ ഉള്‍പ്പെടെ ഇന്ന് പരിശോധന നടത്തിയിരുന്നു. കാരവനില്‍ ജനറേറ്ററും എസിയും പ്രവര്‍ത്തിപ്പിച്ച ശേഷം, കാര്‍ബണ്‍ മോണോക്‌സൈഡ് ഡിറ്റക്ടര്‍ ഉപയോഗിച്ചാണ് പരിശോധിച്ചത്. ജനറേറ്ററില്‍ നിന്ന് വന്ന കാര്‍ബണ്‍ മോണോക്‌സൈഡ് മരണത്തിന് കാരണമായി എന്നാണ് സ്ഥിരീകരണം. പ്ലാറ്റ്‌ഫോമിലെ ദ്വാരം വഴി വിഷവാതകം കാരവാനില്‍ പടരുകയായിരുന്നു.

രണ്ട് മണിക്കൂര്‍ നേരത്തെ പരിശോധനയില്‍ 957 PPM അളവ് കാര്‍ബണ്‍ മോണോക്‌സൈഡ് പടര്‍ന്നതായി എന്‍ഐടി സംഘം കണ്ടെത്തി. വിശദമായ റിപ്പോര്‍ട്ട് ഉടന്‍ പോലീസിന് കൈമാറും. വടകര കരിമ്പന പാലത്താണ് മനോജ് , ജോയല്‍ എന്നിവരെ കാരവാനിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.

About The Author

Leave a Reply

Your email address will not be published. Required fields are marked *