കാക്കനാട് ജില്ലാ ജയിലിന് പുറത്ത് ബോബി ചെമ്മണ്ണൂരിന്റെ ഫാന്‍സും പൊലീസും തമ്മില്‍ വാക്ക് തര്‍ക്കം
കാക്കനാട് ജില്ലാ ജയിലിന് പുറത്ത് വ്യവസായി ബോബി കാക്കനാട് ജില്ലാ ജയിലിന് പുറത്ത് ബോബി ചെമ്മണ്ണൂരിന്റെ ഫാന്‍സും പൊലീസും തമ്മില്‍ വാക്ക് തര്‍ക്കം .ജയിലിന് പുറത്ത് പടക്കം പൊട്ടിക്കാന്‍ ബോബി ചെമ്മണ്ണൂരിന്റെ ആരാധകരുടെ ശ്രമം പൊലീസ് തടയുകയായിരുന്നു. എന്നാല്‍ പടക്കം പൊട്ടിച്ചിട്ടേ മടങ്ങൂ, പറഞ്ഞാല്‍ പറഞ്ഞത് ചെയ്യുന്നവരാണ് തങ്ങള്‍ എന്നുമുള്ള നിലപാടിലായിരുന്നു ഓള് കേരള മെന്‍സ് അസോസിയേഷന് പ്രതിനിധികള്‍ അടങ്ങുന്ന ആരാധകര്‍. ജയിലിന് പുറത്ത് സ്ഫോടക വസ്തു പൊട്ടിക്കാന്‍ അനുവദിക്കില്ലെന്ന തീരുമാനത്തില്‍ പൊലീസും ഉറച്ച് നില്‍ക്കുകയാണ്.