കണ്ണൂര്‍ ജില്ലയില്‍ (ജനുവരി 31 വെള്ളി) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ
ഏച്ചൂർ സെക്ഷൻ ഓഫീസിന് കീഴിൽ എൽ ടി ലൈനിനു സമീപത്തെ മരച്ചില്ലകൾ വെട്ടി മാറ്റുന്ന പ്രവൃത്തി ഉള്ളതിനാൽ ഏച്ചൂർ കോളനി ട്രാൻസ്ഫോർമർ പരിധിയിൽ ജനുവരി 31ന് രാവിലെ എട്ട് മുതൽ പത്ത് വരെയും കാനിച്ചേരി ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ പത്ത് മുതൽ വൈകീട്ട് മൂന്ന് വരെയും ചോലപ്പാലം ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ എട്ട് മുതൽ ഉച്ചയ്ക്ക് 12 വരെയും തരിയേരി ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 11 മുതൽ വൈകീട്ട് മൂന്ന് വരെയും ഭാഗികമായി വൈദ്യുതി മുടങ്ങും